ജൂനിയർ മീറ്റ്: പാലക്കാട് ജേതാക്കൾ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റ് സമാപിച്ചു. അഫീൽ ജോൺസെൻറ മരണത്തിനിടയാക്കിയ ഹാമർ അപകടത്തെ തുടർന്ന് പാലായിൽ നിർത്തിവെച്ച മത്സരങ്ങളാണ് പൂർത്തീകരിച്ചത്. അവസാനദിനം പെൺകുട്ടികളുടെ അണ്ടർ 16 ജാവലിൻ ത്രോയിൽ കണ്ണൂരിെൻറ ഐശ്വര്യ സുരേഷ് പുതിയ റെക്കോഡ് സ്ഥാപിച്ചു. 2018ലെ സ്വന്തം റെക്കോഡാണ് ഐശ്വര്യ തകർത്തത്.
34.15 മീറ്ററായിരുന്നു 2018 ലെ മീറ്റിൽ ഐശ്വര്യ എറിഞ്ഞത്. ഇത്തവണ 34.86 മീറ്റർ ദൂരം എറിഞ്ഞാണ് പുതിയ റെക്കോഡിനുടമയായത്. 27 സ്വർണവും 22 വെള്ളിയും 18 വെങ്കലവും ഉൾപ്പെടെ 444 പോയൻറുമായി പാലക്കാടാണ് മീറ്റിലെ ജേതാക്കൾ. കോട്ടയം (358) രണ്ടാമതും തിരുവനന്തപുരം (260) മൂന്നാം സ്ഥാനത്തുമാണ്. അണ്ടർ 16 പെൺ 400 മീറ്ററിൽ സ്വർണത്തിന് പിറകെ, കോട്ടയത്തിെൻറ സാന്ദ്ര എസ്. ബാബു 200 മീറ്ററിലും സ്വർണം നേടി. ഫെഡറേഷൻ കപ്പ് ടീമിനെ മീറ്റിൽ നിന്നും തെരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.