Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅമേരിക്കൻ ട്രയൽസിൽ...

അമേരിക്കൻ ട്രയൽസിൽ ഗാറ്റ്​ലിൻ ഒന്നാമത്​​;​ ലണ്ടനിൽ ബോൾട്ട്​-ഗാറ്റ്​ലിൻ പോരാട്ടം

text_fields
bookmark_border
അമേരിക്കൻ ട്രയൽസിൽ ഗാറ്റ്​ലിൻ ഒന്നാമത്​​;​ ലണ്ടനിൽ ബോൾട്ട്​-ഗാറ്റ്​ലിൻ പോരാട്ടം
cancel

ന്യൂയോർക്​​: 35ാം വയസ്സിലും അമേരിക്കൻ സ്​പ്രിൻറ്​ ട്രാക്കിൽ ജസ്​റ്റിൻ ഗാറ്റ്​ലിനെ വെല്ലാൻ ആരുമില്ല. ലോക ചാമ്പ്യൻഷിപ്പിനുള്ള യു.എസ്​ ട്രയൽസ്​ ഒളിമ്പിക്​സ്​ ചാമ്പ്യൻ ഗാറ്റ്​ലി​​െൻറ തകർച്ചയുടെ തുടക്കമെന്ന്​ പ്രവചിച്ച കായിക വിദഗ്​ധർക്കെല്ലാം തെറ്റി. യുവതാരങ്ങൾ അണിനിരന്ന 100 മീറ്റർ പോരാട്ടത്തിൽ പുതുമുഖക്കാരെയെല്ലാം ഒാടിത്തോൽപിച്ച്​ റിയോ ഒളിമ്പിക്​സിലെ വെള്ളിജേതാവ്​ അമേരിക്കയിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന്​ ഒരിക്കൽകൂടി പ്രഖ്യാപിച്ചു. 9.95 സെക്കൻഡിൽ ഗാറ്റ്​ലിൻ ഒന്നാമതായപ്പോൾ, അട്ടിമറി ഭീഷണി ഉയർത്തിയ  21കാരൻ ക്രിസ്​റ്റ്യൻ കോൾമാനും (9.98 സെ), 23കാരൻ ക്രിസ്​ ബെൽഷെറും (10.06സെ) രണ്ടും മൂന്നും സ്​ഥാനക്കാരായി. 

ഇതോടെ, ആഗസ്​റ്റിലെ ലോക ചാമ്പ്യൻഷിപ്​​ ​ബോൾട്ട്​-ഗാറ്റ്​ലിൻ പോരാട്ടമാവും. ലണ്ടൻ വേദിയാവുന്ന ലോക ചാമ്പ്യൻഷിപ്​​ ബോൾട്ടി​​െൻറ വിടവാങ്ങൽ മത്സരമെന്ന നിലയിൽ ഇതിനകം ​ശ്രദ്ധേയമായതാണ്​. സീസണിലെ ഏറ്റവും വേഗമേറിയ ഒാട്ടക്കാരനായ കോൾമാൻ മികച്ച സമയത്തിലാണ്​ ഫൈനലിലെത്തിയതെങ്കിലും ഗാറ്റ്​ലിനുമായുള്ള പോരാട്ടത്തിൽ ​പതറി. 9.82 സെക്കൻഡിലാണ്​ കോൾമാൻ സീസണിലെ മികച്ച ഒാട്ടക്കാരനായത്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justin Gatlinusain bolt
News Summary - Justin Gatlin: US sprinter could face a final duel with Usain Bolt
Next Story