ക്ഷണിച്ചതിന് നന്ദി; സായിയുടെ ട്രയൽസിൽ പങ്കെടുക്കാനില്ലെന്ന് ശ്രീനിവാസ ഗൗഡ VIDEO
text_fieldsമംഗളൂരു: സായിയുടെ ട്രയൽസിൽ പങ്കെടുക്കാനില്ലെന്ന് 'ഇന്ത്യൻ ഉസൈൻ ബോൾട്ട്' എന്ന വിശേഷണം നേടിയ കാളപ്പൂട്ട് മത്സര താരം ശ്രീനിവാസ ഗൗഡ. കാളപ്പൂട്ട് മത്സരത്തിൽ (കമ്പള) ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തനിക്ക് താൽപര്യമെന്ന് ശ്രീനിവാ സ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഓട്ടമത്സരത്തിലെ ലോക റെക്കോർഡുകാരൻ ഉസൈൻ ബോ ൾട്ടിനെക്കാൾ വേഗത്തിൽ ഓടിയതോടെയാണ് നിർമാണത്തൊഴിലാളിയായ ശ്രീനിവാസ ഗൗഡയ്ക്ക് ഇന്ത്യൻ ബോൾട്ട് എന്ന വിളിപ്പേര ു വീണത്. ഫെബ്രുവരി ഒന്നിന് നടന്ന മത്സരത്തിൽ 142.5 മീറ്റർ ദൂരം 13.62 സെക്കൻഡിൽ ശ്രീനിവാസ കാളകളോടൊപ്പം ഓടിയെത്തുകയായിരുന്നു. ഇത് 100 മീറ്ററിലേക്ക് ചുരുക്കുമ്പോഴാണ് 9.55 സെക്കൻഡ് എന്ന റെക്കോർഡ് സമയമാകുന്നത്. 9.58 സെക്കൻഡാണ് ഉസൈൻ ബോൾട്ടിന്‍റെ ലോക റെക്കോർഡ്.
He is Srinivasa Gowda (28) from Moodabidri in Dakshina Kannada district. Ran 142.5 meters in just 13.62 seconds at a "Kambala" or Buffalo race in a slushy paddy field. 100 meters in JUST 9.55 seconds! @usainbolt took 9.58 seconds to cover 100 meters. #Karnataka pic.twitter.com/DQqzDsnwIP
— DP SATISH (@dp_satish) February 13, 2020
ശ്രീനിവാസ ഗൗഡയുടെ ഓട്ടം വാർത്താപ്രാധാന്യം നേടിയതോടെ കേന്ദ്ര കായികമന്ത്രി കിരൺ റിജ്ജുവാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്രാക്ക് ട്രയൽസിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. എന്നാൽ, തന്നെ ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നും ട്രയൽസിൽ പങ്കെടുക്കാനില്ലെന്നുമാണ് ശ്രീനിവാസയുടെ നിലപാട്.
കാളപൂട്ട് മത്സരത്തിൽ കാൽ മടമ്പിന് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ, ട്രാക്കിൽ ഓടുമ്പോൾ കാൽപാദത്തിന്‍റെ മുൻഭാഗത്തിനാണ് പ്രാധാന്യം. ഒപ്പമോടുന്ന കാളകൾക്കും കമ്പളയിൽ പ്രാധാന്യമുണ്ട് -ശ്രീനിവാസ പറഞ്ഞു.
#WATCH : Mr. Srinivasa Gowda from Moodabidre, Karnataka ran 100m in 9.55 seconds at a #Kambala (buffalo race). He was faster than @usainbolt who took 9.58 seconds to create a world record.
— Shruthi Thumbri (@Shruthi_Thumbri) February 14, 2020
We Indians are busy with praising others! @KirenRijiju @narendramodi @girishalva pic.twitter.com/eIcCS98b33
ആനന്ദ് മഹീന്ദ്ര ഉൾപ്പടെ നിരവധി പ്രമുഖർ ശ്രീനിവാസ ഗൗഡയുടെ പ്രകടനത്തെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ മൂഢബിദ്രി സ്വദേശിയാണ് 28കാരനായ ശ്രീനിവാസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.