ഒളിമ്പിക് മെഡൽ സ്വപ്നങ്ങളിലേക്ക് കേരളം
text_fieldsതൃശൂർ: ഒളിമ്പിക്സ് സ്വർണമെന്നത് കേരളത്തിനിനി സ്വപ്നമല്ല, ലക്ഷ്യമാണ്... വരുന്ന ഒളിമ്പിക്സുകളിൽ ഒരു മെഡലെങ്കിലും സംസ്ഥാനത്ത് എത്തിക്കുമെന്ന ലക്ഷ്യത്തോടെ ‘ഓപറേഷൻ ഒളിമ്പ്യ’ പദ്ധതി തുടങ്ങുന്നു. നാട്ടിലും വിദേശത്തും ദീർഘകാല പരിശീലനം നൽകി കായിക താരങ്ങളെ സജ്ജരാക്കുകയാണ് ഓപറേഷൻ ഒളിമ്പ്യയുടെ ലക്ഷ്യം. 2020, 2024 ഒളിമ്പിക്സുകളിൽ മെഡൽ നേടുകയെന്ന ലക്ഷ്യത്തിലാണ് പരിശീലനം.
മെഡൽ സാധ്യതയുള്ള അത്്ലറ്റിക്സ്, നീന്തൽ, ഫെൻസിങ്, കനോയിങ്, കയാക്കിങ്, റസ്ലിങ്, ആർച്ചറി, റോവിങ്, സൈക്ലിങ്, ഷൂട്ടിങ്, ബാഡ്മിൻറൺ തുടങ്ങിയ ഇനങ്ങളാണ് ഓപറേഷൻ ഒളിമ്പ്യയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 250 കായിക താരങ്ങളെ കണ്ടെത്തി പരിശീലനം നൽകുകയാണ് ലക്ഷ്യം. അത് ലറ്റിക്സ്, ബാഡ്മിൻറൺ എന്നിവയിൽ നാൽപതും ബാക്കി ഇനങ്ങളിൽ 20 വീതം പേർക്കുമാണ് പരിശീലനം നൽകുക. റസ്ലിങ്, ബോക്സിങ് ഇനങ്ങളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം.
വിവിധ ജില്ലകളിലായി 13 ഒളിമ്പിക്സ് സെൻററുകൾ തുടങ്ങും. തിരുവനന്തപുരം (അത് ലറ്റിക്സ്, സൈക്ലിങ്, ഷൂട്ടിങ്, നീന്തൽ, റസ്ലിങ്), കൊല്ലം (കനോയിങ് ,കയാക്കിങ്), ഫെൻസിങ് (തൃശൂർ), വയനാട് (ആർച്ചറി), കോഴിക്കോട് (ബോക്സിങ്), ആലപ്പുഴ (റോയിങ്), എറണാകുളം, കണ്ണൂർ (ബാഡ്മിൻറൺ) എന്നിവിടങ്ങളിലാണ് സെൻറർ തുടങ്ങുക. അത്ലറ്റിക്സിന് പാലക്കാടും പരിശീലനം നടത്തും.
എട്ടു വർഷത്തേക്ക് 448 കോടി രൂപയാണ് പദ്ധതിക്ക് െചലവ്. അന്താരാഷ്്ട്ര പരിശീലകർ മുതൽ പ്രാദേശിക തലത്തിലുള്ളവരെ വരെ കോച്ചുമാരാക്കും. 1999 ൽ ഇ.കെ. നായനാർ സർക്കാർ തുടങ്ങിയ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഓപറേഷൻ ഒളിമ്പ്യ വരുന്നത്. കാലക്രമേണ പദ്ധതി ദുർബലമായി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ഓപറേഷൻ ഒളിമ്പ്യക്ക് വീണ്ടും ജീവൻവെച്ചത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28 ന് തൃശൂരിൽ നടക്കും. 11 ൽ നാല് ഇനങ്ങളുടെ പരിശീലന ക്രമവും അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.