Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2019 4:59 PM IST Updated On
date_range 10 Jan 2019 5:35 PM ISTകേരളത്തിനു മേൽ ചെളി വാരിയെറിയാൻ സമ്മതിക്കില്ല; ഒളിമ്പിക് അസോസിയേഷന് രൂക്ഷവിമർശനം
text_fieldsbookmark_border
കൊച്ചി: കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പ് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മാറ്റ ിയ സിംഗിൾ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സമർപ്പിച്ച അപ്പീൽ ഹൈകോടതി തള്ളി.
സുരക്ഷാ പ്രശ്നങ്ങളാൽ കേരളത്തിൽ വോട്ടെടുപ്പ് നടത്താൻ പറ്റില്ലെന്നു പറഞ്ഞു കേരളത്തിനു മേൽ ചെളി വാരിയെറിയാൻ സമ്മതിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻെറ സംസ്ഥാനത്തെ വോട്ടർമാരെ ഡൽഹിയിലേക്ക് കൊണ്ടു പോവാൻ ചെലവാക്കുന്ന ലക്ഷങ്ങൾ കായിക താരങ്ങളെ പരിശീലീപ്പിക്കാൻ ഉപയോഗിച്ചു കൂടെയെന്ന് കോടതി ചോദിച്ചു.
നിരുത്തരവാദിത്തപരമായാണ് അസോസിയേഷൻ പണം ചെലവാക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story