ചിത്രയോടൊപ്പം ഒഴിവാക്കപ്പെട്ട സുധ സിങ് ടീമിൽ; സാേങ്കതികപ്പിഴവെന്ന് എ.എഫ്.െഎ
text_fieldsന്യൂഡൽഹി: ലോക അത്ലറ്റിക് മീറ്റിൽ പെങ്കടുക്കാമെന്ന പി.യു. ചിത്രയുടെ മോഹങ്ങൾ അവസാനിക്കുേമ്പാഴും ചോദ്യചിഹ്നമായി നിൽക്കുന്നത് അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ (എ.എഫ്.െഎ) ഇരട്ട നീതി. ടീമിൽനിന്ന് പി.യു. ചിത്രയോടൊപ്പം ഒഴിവാക്കപ്പെട്ട സുധ സിങ്ങിനെ അന്തിമ പട്ടികയിൽ തിരുകിക്കയറ്റിയത് എ.എഫ്.െഎയുടെ ഇരട്ടമുഖം വെളിപ്പെടുത്തുന്നു.
ചിത്രയെ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എ.എഫ്.െഎ അയച്ച കത്ത് രാജ്യാന്തര ഫെഡറേഷൻ (െഎ.എ.എ.എഫ്) തള്ളിയ കാര്യം ഞായറാഴ്ചയാണ് എ.എഫ്.എ സ്ഥിരീകരിച്ചത്. തങ്ങൾക്ക് കഴിയാവുന്ന രീതിയിലൊക്കെ ശ്രമിച്ചുവെന്നും എന്നാൽ, രാജ്യാന്തര ഫെഡറേഷൻ അംഗീകരിച്ചില്ലെന്നുമാണ് എ.എഫ്.െഎ പ്രതിനിധ അറിയിച്ചത്. പതിവ് ഇല്ലാത്തതിനാലാവാം െഎ.എ.എഫിെൻറ ആവശ്യം തള്ളിയതെന്ന് ചിത്രയും പരിശീലകൻ എൻ.എസ്. സിജിനും പ്രതികരിച്ചു.
അതേസമയം, ശനിയാഴ്ച അർധരാത്രി രാജ്യാന്തര ഫെഡറേഷൻ പുറത്തുവിട്ട പട്ടികയിലാണ് ഏവരെയും ഞെട്ടിച്ച് 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ സുധ സിങ്ങിെൻറ പേര് പ്രത്യക്ഷപ്പെട്ടത്. നേരത്തെ, ചിത്രയോടൊപ്പം ഒഴിവാക്കപ്പെട്ടവരാണ് സുധ സിങ്ങും അജോയ് കുമാർ സരോജും. രാജ്യാന്തര ഫെഡറേഷന് എൻട്രി ലിസ്റ്റ് സമർപ്പിക്കേണ്ട തീയതി ജൂലൈ 24ന് അവസാനിച്ചതിനാലാണ് ചിത്രക്ക് അവസരംലഭിക്കാത്തതെന്ന ന്യായംപറഞ്ഞ് എ.എഫ്.െഎ കൈകഴുകുേമ്പാഴാണ് സുധയും ലണ്ടനിലേക്ക് പറക്കാനൊരുങ്ങുന്നത്. സാേങ്കതികപ്പിഴവ് മൂലമാണ് സുധ സിങ്ങിെൻറ പേരുൾപ്പെട്ടതെന്നാണ് എ.എഫ്.െഎ പറയുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടുദിവസത്തിനിടെയുണ്ടായ ഇടപെടലുകളാണ് സുധയെ ടീമിലെത്തിച്ചതെന്ന് ആരോപണമുണ്ട്. ഇതോടെ, ചിത്രയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.എഫ്.െഎ രാജ്യാന്തര ഫെഡറേഷന് കത്തയച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണെന്ന സംശയമുയർന്നു.
ചിത്രയെയും സുധ സിങ്ങിനെയും അജോയ് കുമാർ സരോജിനെയും ഉൾപെടുത്താതെയാണ് 24 അംഗ പട്ടിക പുറത്തുവിട്ടിരുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയെങ്കിലും രാജ്യാന്തര ഫെഡറേഷൻ നിഷ്കർഷിക്കുന്ന യോഗ്യത മാർക്ക് പിന്നിടാത്തതിനാൽ ഇവരെ ലണ്ടനിലേക്കയക്കാൻ കഴിയിെല്ലന്നായിരുന്നു സെലക്ഷൻ കമ്മിറ്റി പറഞ്ഞിരുന്നത്. സുധയുടെ പേര് പട്ടികയിലില്ലായിരുന്നെന്നും സാേങ്കതികപ്പിഴവുമൂലം ഉൾപ്പെട്ടതാവാമെന്നുമാണ് എ.എഫ്.െഎ പറയുന്നത്. സുധ ലണ്ടനിൽ മത്സരിക്കില്ലെന്നും ഇവർ പറയുന്നു. ഒാൺലൈൻ വഴിയാണ് എൻട്രികൾ സമർപ്പിച്ചത്. ഇൗ സമയം സുധയുടെ പേര് ഡിലീറ്റ് ചെയ്യാൻ വിട്ടുപോയതായിരിക്കുമെന്നാണ് എ.എഫ്.െഎയുടെ ന്യായീകരണം.
ടീമിലുൾപ്പെട്ടത് അപ്രതീക്ഷിതമാണെന്നും ലണ്ടനിലേക്കുപോകാൻ തയാറാണെന്നും സുധ സിങ് പറഞ്ഞു. ജൂലൈ 23ന് എ.എഫ്.െഎ സമർപ്പിച്ച പട്ടികയിൽ തെൻറ പേരില്ലായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിട്ടിരുന്നില്ല. അതുകൊണ്ടാണ് നിയമനടപടികളുമായി മുന്നോട്ടുപോകാതിരുന്നതെന്നും സുധ പറഞ്ഞു.
ചിത്രയും സുധയും യോഗ്യത മാനദണ്ഡവും
പി.യു. ചിത്ര
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ 1500 മീറ്ററിൽ ചിത്ര ഫിനിഷ് ചെയ്തത് 4.17.92 മിനിറ്റിലാണ് (യോഗ്യത മാർക്ക് 4.07.50). അതായത് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള യോഗ്യത മാർക്കിനേക്കാൾ 10.42 സെക്കൻഡ് പിന്നിലാണ് ചിത്ര ഫിനിഷ് ചെയ്തത്. എങ്കിലും വൻകര ചാമ്പ്യന്മാരെ ലോക മീറ്റിനയക്കാൻ അതത് ഫെഡറേഷനുകൾക്ക് അവകാശമുണ്ടെന്നിരിക്കെ, ഇത് വകവെക്കാതെയാണ് ചിത്രയെ ഒഴിവാക്കിയത്.
സുധ സിങ്
ഏഷ്യൻ അത്ലറ്റിക് മീറ്റിൽ 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ 9.59.47 സെക്കൻഡിലാണ് സുധ ഫിനിഷ് ചെയ്തത് (യോഗ്യത മാർക്ക് 9.42.00). അതായത് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള യോഗ്യത മാർക്കിനേക്കാൾ 17.05 സെക്കൻഡ് പിന്നിൽ. മാത്രമല്ല, ഗുണ്ടൂരിൽ നടന്ന സീനിയർ അത്ലറ്റിക് മീറ്റിൽ സുധ പെങ്കടുത്തുമില്ല. ഗുണ്ടൂരിലെ മീറ്റിൽ ചിത്രയുടെ പ്രകടനം മോശമായതിനാലാണ് ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്ന ന്യായംകൂടി എ.എഫ്.െഎ മുന്നോട്ടുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.