Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightചരിത്രം എഴുതിവെച്ച...

ചരിത്രം എഴുതിവെച്ച റെക്കോഡ് പുസ്തകം 

text_fields
bookmark_border
ചരിത്രം എഴുതിവെച്ച റെക്കോഡ് പുസ്തകം 
cancel
പാലാ: 61ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലൂടെ ആരൊക്കെ റെക്കോഡ് പുസ്തകത്തിൽ കയറിക്കൂടുമെന്ന് കാത്തിരിക്കവെ മൂന്നരപ്പതിറ്റാണ്ടായി തിരുത്താത്ത ചരിത്രവുമുണ്ട്. 1983 മുതല്‍ പിറന്ന നിരവധി റെക്കോഡുകള്‍ ചരിത്രപുസ്തകത്തില്‍ തുടരുകയാണ്. 

1983: 4x100 സബ് ജൂനിയര്‍ പെണ്‍ റിലേ: 51.78 സെ. കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് സ്ഥാപിച്ച മീറ്റ് റെക്കോഡിന് ഇനിയും പുതിയ അവകാശികളായിട്ടില്ല. 

1984: ജൂനിയര്‍ പെണ്‍ ജാവലിന്‍ ത്രോയിൽ 41.42 മീറ്റർ എറിഞ്ഞ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ ഷൈനി വര്‍ഗീസി​​​െൻറ ദൂരത്തിന് മൂന്നു പതിറ്റാണ്ടിനിപ്പുറവും ഇളക്കമില്ല. 

1986: ജൂനിയര്‍ ആണ്‍ 200 മീ. 22.40 സെക്കൻഡിൽ പൂർത്തിയാക്കിയ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലെ പി.എസ്. സജി തന്ന ഇപ്പോഴും ഒന്നാമൻ. 

1988: ജൂനിയര്‍ ആണ്‍ 100 മീറ്ററിൽ 10.90 സെക്കൻഡ് കുറിച്ച ജി.വി. രാജയിലെ രാംകുമാറി​​​െൻറ പേരില്‍തന്നെ റെക്കോഡ്. 

1987-: സബ്ജൂനിയര്‍ പെണ്‍ 100 മീ. (12.70 സെ.), 200 മീ. (26.30 സെ.) എന്നീ ഇളക്കമില്ലാത്ത രണ്ടു റെക്കോഡിനും ഉടമയാണ് കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ സിന്ധു മാത്യു. 

1988: -ജൂനിയര്‍ പെണ്‍ 100 മീ. 12.10 സെക്കൻഡിൽ ഫിനിഷ് ചെയ്ത കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ ഷെര്‍ലി മാത്യുവി​​​െൻറ മീറ്റ് റെക്കോഡിന് പ്രായം 27. 

1990: -സബ്ജൂനിയര്‍ ഗേള്‍സ് ഹൈജമ്പ്​ (1.56 മീ.), ലോങ് ജമ്പ്​ (5.28 മീ.) റെക്കോഡുകള്‍ പാലാ സ​​െൻറ്​ മേരീസ് ഗേള്‍സ് എച്ച്.എസ്.എസിലെ ബി. രശ്മിയുടെ പേരിൽ.

1993: -സബ്ജൂനിയര്‍ ആണ്‍ 200 മീ. (23.70 സെ.), 80 മീ. ഹര്‍ഡിൽസ്​ (11സെ.) എന്നിവയിൽ ജി.വി രാജയിലെ ടി. താലിബി​​െൻറ നേട്ടത്തെ വെല്ലാന്‍ തുടര്‍ന്നുവന്നവര്‍ക്കായില്ല. ഇതേവർഷം ജൂനിയര്‍ ആണ്‍ 4x100 റിലേയിൽ തിരുവനന്തപുരം ജില്ല ടീം സ്ഥാപിച്ച 44.30 സെക്കൻഡ് റെക്കോഡായി തുടരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - kerala school sports meet- Sports news
Next Story