Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമ​ല​പ്പു​റം...

മ​ല​പ്പു​റം സം​ഘ​ത്തി​ൽ മൂ​ന്നു​പേ​ർ കൂ​​ട​പ്പി​റ​പ്പു​ക​ൾ

text_fields
bookmark_border
മ​ല​പ്പു​റം സം​ഘ​ത്തി​ൽ മൂ​ന്നു​പേ​ർ കൂ​​ട​പ്പി​റ​പ്പു​ക​ൾ
cancel
camera_alt??????????? ????????? ???????? ?????????? ????????????? ????? ?????
പാ​ലാ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​നെ​ത്തി​യ മ​ല​പ്പു​റം സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ കൂ​​ട​പ്പി​റ​പ്പു​ക​ൾ. തൃ​പ്പ​ന​ച്ചി പാ​ല​ക്കാ​ട് കി​ഴ​ക്കീ​ൽ വീ​ട്ടി​ൽ കൊ​യ​മ്പ​റ​വ​ൻ അ​ബൂ​ബ​ക്ക​ർ-​ഹ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ​ലി ഹൈ​ദ​ർ, സ​ലാ​ഹു​ദ്ദീ​ൻ അ​ദ്നാ​ൻ, നി​ഹാ​ല ഷ​റി​ൻ എ​ന്നി​വ​രാ​ണ് വി​വി​ധ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. മൂ​ന്ന് സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഇ​വ​രോ​ടൊ​പ്പം പി​താ​വും പാ​ലാ​യി​ലു​ണ്ട്.

കു​ഴി​മ​ണ്ണ ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ഹൈ​ദ​ർ, സീ​നി​യ​ർ ബോ​യ്സ് ലോ​ങ്ജ​മ്പി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ജൂ​നി​യ​ർ ബോ​യ്സ് പോ​ൾ​വാ​ൾ​ട്ടി​ൽ ഒ​രു​കൈ നോ​ക്കു​ന്ന അ​നി​യ​ൻ അ​ദ്നാ​ൻ ചേ​ലേ​മ്പ്ര എ​ൻ.​എ​ൻ.​എം എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി‍യാ​ണ്. കൂ​ട്ട​ത്തി​ൽ ഇ​ള​യ​വ​ളാ​യ നി​ഹാ​ല പ​ക്ഷേ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ലും 4x100 മീ​റ്റ​ർ റി​ലേ​യി​ലും പൂ​ക്കൊ​ള​ത്തൂ​ർ സി.​എ​ച്ച്.​എം എ​ച്ച്.​എ​സ്.​എ​സി​ൽ പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ന്ന നി​ഹാ​ല ഇ​റ​ങ്ങും. ജി​ല്ല​ത​ല​ത്തി​ൽ വി​വി​ധ ഉ​പ​ജി​ല്ല​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും​വേ​ണ്ടി മ​ത്സ​രി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ മ​ല​പ്പു​റ​ത്തി​െൻറ കു​പ്പാ​യ​ത്തി​ൽ മെ​ഡ​ലി​നാ​യി ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലു​മു​ണ്ടാ​കും.

2014 സു​ബ്ര​തോ മു​ഖ​ർ​ജി അ​ന്താ​രാ​ഷ്​​ട്ര സ്കൂ​ൾ ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​ത ചേ​ലേ​മ്പ്ര സ്കൂ​ൾ ടീ​മി​​​െൻറ നാ​യ​ക​നാ​യി​രു​ന്നു സ​ലാ​ഹു​ദ്ദീ​ൻ അ​ദ്നാ​ൻ. ഇൗ​യി​ടെ​യാ​ണ് പോ​ൾ​വാ​ൾ​ട്ടി​ലേ​ക്ക് തി​രി​ഞ്ഞ​ത്. സ​ഹോ​ദ​ര​​െൻറ​യും പി​താ​വി​​െൻറ​യും കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. അ​ദ്നാ​നും നി​ഹാ​ല​യും എ​സ്.​എ​സ്.​എ​ൽ.​സി എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി പ​ഠ​ന​ത്തി​ലും മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് അ​ബൂ​ബ​ക്ക​ർ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - kerala school sports meet- Sports news
Next Story