Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:24 PM GMT Updated On
date_range 20 Oct 2017 11:35 PM GMT400 മീറ്ററില്‍ പുത്തന്‍ താരോദയങ്ങൾ; അഭിഷേക് മാത്യുവിന് റെക്കോഡ്
text_fieldsbookmark_border
പാലാ: ഇന്ത്യന്‍ അത്ലറ്റിക്സില് മലയാളി താരങ്ങളുടെ കുത്തകയായിരുന്ന 400 മീറ്ററില്‍ അരങ്ങേറിയത് പുത്തന്‍ താരോദയങ്ങളുടെ വിസ്മയപോരാട്ടം. ഒരു റെക്കോഡ് മാത്രമേ പിറന്നുള്ളൂവെങ്കിലും ട്രാക്കില്‍ ഒറ്റലാപ്പിലെ അങ്കം സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ ആദ്യദിനത്തെ ആവേശത്തിലാഴ്ത്തി. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികളുടെ മൂന്നിനത്തിലും സ്വര്‍ണം നേടിയ പി.ടി. ഉഷയുടെ ശിഷ്യർ ഇത്തവണ ഫൈനലില്പോലുമെത്തിയില്ലെന്നതും ശ്രദ്ധേയമായി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ അഭിഷേക് മാത്യുവാണ് പുതിയ സമയം കുറിച്ചത്. 48.88 സെക്കന്‍ഡില്‍ അഭിഷേക് മുന്നിലത്തെിയപ്പോള്‍ പഴങ്കഥയായത് വ്യാഴവട്ടം പഴക്കമുള്ള റോബിന് റോസ് മാണിയുടെ നേട്ടമായിരുന്നു. ഇടുക്കി വെള്ളയാംകുടി സെൻറ് ജെറോംസ് സ്കൂളിലെ താരമായിരുന്ന റോബിെൻറ 49.05 സെക്കന്‍ഡാണ് പാലായില്‍ അഭിഷേക് തിരുത്തിയത്. കഴിഞ്ഞ വര്‍ഷം പത്തനംതിട്ടയുടെ അനന്തു വിജയന് മുന്നില്‍ കീഴടങ്ങിയ അഭിഷേകിേൻറത് വമ്പന്‍ തിരിച്ചുവരവാണ്. ജൂനിയര്‍ വിഭാഗത്തില്‍ നിലവിലെ വ്യക്തിഗത ജേതാവായ അഭിഷേക് ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക്സില് 800 മീറ്ററില്‍ വെള്ളി നേടിയിരുന്നു. കണ്ണൂര്‍ ഇരിട്ടി മറ്റത്തില്‍ മാത്യൂ--ലിസ് ദമ്പതികളുടെ മകനാണ്. വയനാട് സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ എസ്. കിരണാണ് അഭിഷേകിനു പിന്നിൽ വെള്ളി നേടിയത്. സമയം 51.16 സെക്കന്‍ഡ്.
സീനിയര്‍ ആണ്‍കുട്ടികളില്‍ പത്തനംതിട്ട ഇരവിപേരൂര്‍ െസൻറ് ജോണ്‍സ് എച്ച്്.എസ്.എസിലെ അനന്തു വിജയനാണ് സ്വര്‍ണം. ജൂനിയറില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാവായിരുന്നു അനന്തു. 49.12 സെക്കന്‍ഡാണ് അനന്തുവിെൻറ സമയം. പുല്ലാട് അനന്തു നിവാസില്‍ വിജയൻ-ജയശ്രീ ദമ്പതികളുടെ മകനാണ് അനന്തു. പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിലെ മുഹമ്മദ് മുര്‍ഷിദിനാണ് വെള്ളി (49.18 സെ.) സബ്ജൂനിയറില്‍ വയനാട്ടുകാരന് കെ.വി. കണ്ണനാണ് സ്വര്‍ണം. 55.39 സെക്കന്‍ഡിലായിരുന്നു കണ്ണെൻറ ഫിനിഷ്. തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി മോഡല്‍ െറസിഡന്ഷ്യല് സ്കൂളിെൻറ താരമാണ് ഈ എട്ടാം ക്ലാസുകാരന്. കഴിഞ്ഞ വര്‍ഷം കോതമംഗലം സെൻറ് ജോര്‍ജ് സ്കൂളിെൻറ വാരിഷ് ബോഗിമ 54.45 സെക്കന്‍ഡിലായിരുന്നു ഒന്നാം സ്ഥാനം നേടിയത്.
പെണ്‍കുട്ടികളുടെ 400 മീറ്റർ സബ്ജൂനിയറില്‍ മാര്‍ ബേസിലിെൻറ പി. അഭിഷ ഒന്നാമതായി (ഒരു മിനിറ്റ് 00.49 സെക്കന്‍ഡ്). കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസിലെ സാനിയ ട്രീസ ടോമിക്കാണ് വെള്ളി (01.01.75). കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ അഭിഷയുടെ ആദ്യ സ്വര്‍ണമാണിത്. മനോഹരൻ-ഷീബ ദമ്പതികളുടെ മകളായ അഭിഷ നാലുവര്‍ഷമായി മാര്‍ബേസിലില്‍ ഷിബി ടീച്ചറുടെ കീഴിലാണ് പരിശീലനം. 200, 600 മീറ്റുകളിലും മത്സരിക്കുന്നുണ്ട്. ജൂനിയറില്‍ ഒന്നാമതായ പ്രിസ്കില്ല ഡാനിയലും പുതുമുഖമാണ്. 56.84 സെക്കന്‍ഡിലായിരുന്നു തിരുവനന്തപുരം സായ് താരമായ പ്രിസ്കില്ല ഓടിയെത്തിയത്. തുണ്ടത്തില്‍ എം.വി.എച്ച്.എസ് വിദ്യാര്‍ഥിനിയായ പ്രിസ്കില്ല പത്തനംതിട്ട കമ്പേനാട് താന്നയ്ക്കല് ഡാനിയേല്‍--ഗ്രേസി ദമ്പതികളുടെ മകളാണ്. എറണാകുളം പെരുമാനൂര്‍ സെൻറ് തോമസ് സ്കൂളിലെ എ.എസ്. സാന്ദ്രക്കാണ് വെള്ളി (57.09 സെക്കന്‍ഡ്). കഴിഞ്ഞ വര്‍ഷം പി.ടി. ഉഷയുടെ ശിഷ്യ നേടിയ സമയത്തെക്കാള്‍ മികച്ചതായിരുന്നു ഇരുവരുടേതും. സീനിയര്‍ പെണ്‍കുട്ടികളില്‍ തൃശൂര്‍ എരുമപ്പെട്ടി ജി.എച്ച്.എസ്.എസിലെ ടി.ജെ. ജംഷീലയുടെ വിജയവും ശ്രദ്ധേയമായി. 57.92 സെക്കന്‍ഡിലായിരുന്നു ജംഷീലയുടെ നേട്ടം.
പുത്തൻ ട്രാക്കിൽ വീരോചിതം അജിത്
പാലക്കാട്ടുനിന്ന് വീശിയ കാറ്റ് പാലായിലെ പുതുപുത്തൻ ട്രാക്കിൽ വീരചരിതമെഴുതി. പറളി എച്ച്.എച്ച്.എസിലെ പി.എൻ. അജിത്താണ് ആർക്കും തകർക്കാനാകാത്ത റെക്കോഡിനുടമയായത്. പാലാ മുനിസിപ്പൽ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കിലെ ആദ്യസ്വർണം, ആദ്യ മീറ്റ് റെക്കോഡ്, ദേശീയ റെക്കോഡ് മറികടന്ന ആദ്യതാരം എന്നീ നേട്ടങ്ങളുമായാണ് രാജ്യാന്തര താരം കൂടിയായ അജിത് ട്രാക്ക് വിട്ടത്.
സീനിയർ ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് പാലക്കാട് പറളി സ്കൂളിലെ അജിത് സ്വർണമണിഞ്ഞത്. 14 മിനിറ്റ് 48.40 സെക്കൻഡിൽ അവസാന വര കടന്നപ്പോൾ നിലവിലെ സംസ്ഥാന റെക്കോഡ് മാഞ്ഞു. 2015ല്‍ കോതമംഗലം മാര്‍ ബേസില്‍ ഹയർ സെക്കൻഡറി സ്കൂളിലെ ബിബിന്‍ ജോര്‍ജിെൻറ 15 മിനിറ്റ് 08.40 സെക്കൻഡ് സമയമാണ് പഴങ്കഥയായത്. 2009ല്‍ കൊച്ചിയില്‍ നടന്ന ദേശീയ മീറ്റിൽ ഒഡിഷ താരം ബിര്‍സ ഒറാം സ്ഥാപിച്ച 14 മിനിറ്റ് 51.97 സെക്കൻഡ് സമയവും അജിത് മറികടന്നു. 29.21 സെക്കൻഡില്‍ ഓടിയെത്തിയ മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപി വെള്ളി നേടി. പത്തനംതിട്ട ഇരവിപേരൂര്‍ സെൻറ് ജോണ്‍സ് എച്ച്.എസ്.എസിലെ ആദര്‍ശ് ബിനുവിനാണ് വെങ്കലം (15.53.89). പറളി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ അജിത് തുർക്കിയിൽ നടന്ന ലോക സ്കൂൾ മീറ്റില്‍ 3000 മീറ്ററിൽ വെള്ളി നേടിയിരുന്നു.
ദേശീയ സ്കൂള്‍ മീറ്റുകളില്‍ പലവട്ടം മെഡൽ നേടിയിട്ടുണ്ട്. 2014ൽ സബ് ജൂനിയർ വ്യക്തിഗത ചാമ്പ്യനായിരുന്നു. തേനൂർ പടിഞ്ഞാക്കര നാരായണന്‍കുട്ടിയുടെയും ജയന്തിയുടെയും മകനാണ്. 1500, ക്രോസ് കൺട്രി ഇനങ്ങളിലും ഇനി മത്സരമുണ്ട്.

ജൂനിയർ ബോയിസ് 400 മീറ്ററിൽ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ അഭിഷേക് മാത്യു ഒന്നാമതായി ഫിനിഷ് ചെയ്യുന്നു

400 മീ. സീനിയർ ഗേൾസിൽ സ്വർണം നേടുന്ന തൃശൂർ എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസിലെ ജംഷീല
പുത്തൻ ട്രാക്കിൽ വീരോചിതം അജിത്
പാലക്കാട്ടുനിന്ന് വീശിയ കാറ്റ് പാലായിലെ പുതുപുത്തൻ ട്രാക്കിൽ വീരചരിതമെഴുതി. പറളി എച്ച്.എച്ച്.എസിലെ പി.എൻ. അജിത്താണ് ആർക്കും തകർക്കാനാകാത്ത റെക്കോഡിനുടമയായത്. പാലാ മുനിസിപ്പൽ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കിലെ ആദ്യസ്വർണം, ആദ്യ മീറ്റ് റെക്കോഡ്, ദേശീയ റെക്കോഡ് മറികടന്ന ആദ്യതാരം എന്നീ നേട്ടങ്ങളുമായാണ് രാജ്യാന്തര താരം കൂടിയായ അജിത് ട്രാക്ക് വിട്ടത്.
5000 മീറ്ററിൽ സ്വർണം നേടുന്ന പാലക്കാട് പറളി എച്ച്.എസ്.എസിലെ പി.എൻ. അജിത്
സീനിയർ ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് പാലക്കാട് പറളി സ്കൂളിലെ അജിത് സ്വർണമണിഞ്ഞത്. 14 മിനിറ്റ് 48.40 സെക്കൻഡിൽ അവസാന വര കടന്നപ്പോൾ നിലവിലെ സംസ്ഥാന റെക്കോഡ് മാഞ്ഞു. 2015ല്‍ കോതമംഗലം മാര്‍ ബേസില്‍ ഹയർ സെക്കൻഡറി സ്കൂളിലെ ബിബിന്‍ ജോര്‍ജിെൻറ 15 മിനിറ്റ് 08.40 സെക്കൻഡ് സമയമാണ് പഴങ്കഥയായത്. 2009ല്‍ കൊച്ചിയില്‍ നടന്ന ദേശീയ മീറ്റിൽ ഒഡിഷ താരം ബിര്‍സ ഒറാം സ്ഥാപിച്ച 14 മിനിറ്റ് 51.97 സെക്കൻഡ് സമയവും അജിത് മറികടന്നു. 29.21 സെക്കൻഡില്‍ ഓടിയെത്തിയ മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപി വെള്ളി നേടി. പത്തനംതിട്ട ഇരവിപേരൂര്‍ സെൻറ് ജോണ്‍സ് എച്ച്.എസ്.എസിലെ ആദര്‍ശ് ബിനുവിനാണ് വെങ്കലം (15.53.89). പറളി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ അജിത് തുർക്കിയിൽ നടന്ന ലോക സ്കൂൾ മീറ്റില്‍ 3000 മീറ്ററിൽ വെള്ളി നേടിയിരുന്നു.
ദേശീയ സ്കൂള്‍ മീറ്റുകളില്‍ പലവട്ടം മെഡൽ നേടിയിട്ടുണ്ട്. 2014ൽ സബ് ജൂനിയർ വ്യക്തിഗത ചാമ്പ്യനായിരുന്നു. തേനൂർ പടിഞ്ഞാക്കര നാരായണന്‍കുട്ടിയുടെയും ജയന്തിയുടെയും മകനാണ്. 1500, ക്രോസ് കൺട്രി ഇനങ്ങളിലും ഇനി മത്സരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story