ദേശീയ റെക്കോഡ് മറികടന്നിട്ടും പൊട്ടിക്കരഞ്ഞ് നിവ്യ
text_fieldsപാലാ: ദേശീയ റെക്കോഡ് മറികടന്നെങ്കിലും നിവ്യയുടെ മുഖത്ത് ചിരിതെളിഞ്ഞില്ല; പകരം കണ്ണുനീർ. മത്സരം അവസാനിപ്പിച്ചതാകെട്ട പൊട്ടിക്കരഞ്ഞുെകാണ്ടും. സീനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവാട്ട് പിറ്റിലാണ് കണ്ണീർ പടർന്നത്. ദേശീയ റെക്കോഡ് മറികടന്നിട്ടും പഴയപ്രകടനം നടത്താൻ കഴിയാതെ പോയതാണ് നിവ്യ ആൻറണിയെ സങ്കടപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്നവരെല്ലാം പിൻമാറിയതിെനാടുവിൽ റെക്കോഡ് ലക്ഷ്യത്തിലേക്ക് കല്ലടി എച്ച്.എസിലെ താരങ്ങളായ നിവ്യ ആൻറണിയും ആർഷ ബാബുവും തമ്മിലായിരുന്നു മത്സരം. ഇരുവരും 3.40 മീറ്റർ താണ്ടി. പിന്നീട് 3.45നായി ശ്രമം. എന്നാൽ, റെക്കോഡിനായി ഉയർന്നുപൊങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെയായിരുന്നു നിവ്യയുടെ കണ്ണീർ പ്രകടനം.
2015ൽ പാലാ സെൻറ് മേരീസ് ഗേൾസ് എച്ച്.എസ്.എസിലെ മരിയ ജെയിസണിെൻറ പേരിലാണ് മീറ്റ് റെക്കോഡ്; 3.42. ഇതു മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരുവരും ദേശീയ റെക്കോഡ് മറികടന്നു. 2011 പുണെ മീറ്റിൽ കല്ലടിയുടെ തന്നെ താരമായിരുന്ന സിഞ്ജു പ്രകാശിെൻറ റെക്കോഡാണ്(3.35) ഇരുവരും മറികടന്നത്. രണ്ടുപേരും ഒരേ ദൂരം താണ്ടിെയങ്കിലും ആദ്യശ്രമത്തിൽതന്നെ മറികടന്നതോെടയാണ് നിവ്യക്ക് സ്വർണം സ്വന്തമായത്. ആർഷ ബാബു വെള്ളി നേടി.
ജൂനിയർ റെേക്കാഡും നിവ്യ ആൻറണിയുടെ പേരിലാണ് (3.45 മീ). ഇൗദൂരം മറികടക്കാൻ കഴിയാത്തതാണ് സങ്കടപ്പെടുത്തിയതെന്ന് ഇൗ പ്ലസ് വൺ വിദ്യാർഥിനി പറയുന്നു. നേരത്തേ 3.50 മീറ്റർ ഉയരം താണ്ടിയിട്ടുണ്ട്. വെള്ളിനേടിയ ആർഷയും പാലാ ജമ്പ്സ് അക്കാദമിലാണ് പരിശീലനം. പ്ലസ് ടു വിദ്യാർഥിനിയായ ആർഷക്ക് മത്സരത്തിനിടെ പോൾ വീണ് മൂക്കിന് പരിക്കേറ്റിരുന്നു. വിശ്രമത്തിനുശേഷം വീണ്ടും മതസരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.