സ്പ്രിൻറ് ഹര്‍ഡില്‍സില്‍ മിന്നുംകുതിപ്പിൽ അപർണ; തിളക്കം കൂട്ടി സൂര്യജിത്
text_fieldsപാലാ: ഭരണങ്ങാനത്തെ ആൻ റോസ് ടോമിയുടെ കണ്ണീർവീണ ട്രാക്കിൽ സ്പ്രിൻറ് ഹര്‍ഡില്‍സില്‍ അപർണ റോയിയുെട മിന്നും പ്രകടനം. അമ്പരപ്പിച്ച കുതിപ്പിൽ 100 മീ.ഹർഡിൽസിൽ ഫിനിഷിങ് ലൈൻ തൊട്ട അപർണ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റെക്കോഡ് കുറിച്ചപ്പോൾ, ജൂനിയർ വിഭാഗത്തിൽ ആർ.കെ. സൂര്യജിത്തും പുതുചരിത്രമെഴുതി.
14.39 സെക്കൻഡിൽ ഫിനിഷിങ് ലൈൻ കടന്ന അപർണ 2015ൽ കോട്ടയത്തിെൻറ ദേശീയതാരം ഡൈബി സെബാസ്റ്റ്യൻ കുറിച്ച 14.56 സെക്കൻഡാണ് മറികടന്നത്. ഇതിനൊപ്പം 12 വർഷം പഴക്കമുള്ള ദേശീയ റെക്കോഡും പഴങ്കഥയായി. 2005ലെ തിരുവനന്തപുരം മീറ്റിൽ കേരളത്തിെൻറ സി.ടി. രാജി (14.56) കുറിച്ച െറക്കോഡാണ് കോഴിക്കോടിെൻറ സുവർണപുത്രി മറികടന്നത്. ഇതോടെ അപർണ ഡബിൾ തികച്ചു. ഇൗ ഇനത്തിൽ ജൂനിയർ വിഭാഗത്തിലെ ദേശീയ-സംസ്ഥാന റെക്കോഡുകൾ അപര്‍ണയുടെ പേരിലാണ്. കഴിഞ്ഞ മീറ്റിൽ ഡൈബി സെബാസ്റ്റ്യെൻറ തന്നെ റെക്കോഡ് മറികടന്നായിരുന്നു കോഴിക്കോട് പുല്ലൂരാമ്പാറ സെൻറ് ജോസഫ് എച്ച്.എസ്.എസിലെ ഇൗ മിടുക്കിയുടെ നേട്ടം.
തിരുവനന്തപുരം സായിയിലെ കെ.എം. നിബ (12.58) വെള്ളിയും ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്.എസിലെ ജി. രേഷ്മ (12.78) വെങ്കലവും സ്വന്തമാക്കി.ജൂനിയർ ആൺകുട്ടികളുടെ 100 മീ. ഹർഡിൽസിൽ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ ആർ.കെ. സൂര്യജിത് 13.61 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് മീറ്റ് റെക്കോഡ് സ്വന്തം പേരിലാക്കിയത്. 2012ൽ കോതമംഗലം സെൻറ് ജോർജ് എച്ച്.എസ്.എസിലെ അനിലാഷ് ബാലൻ സ്ഥാപിച്ച (13.63) റെക്കോഡാണ് പുതുക്കിയത്. പത്താംക്ലാസുകാരനായ സൂര്യജിത് കഴിഞ്ഞവർഷം ഹർഡിൽസിൽ രണ്ടാമതെത്തിയിരുന്നു.
സബ് ജൂനിയർ വിഭാഗത്തിൽ സൂര്യജിത്തിെൻറ അനുജൻ വിശ്വജിത്ത് സ്വർണത്തിലേക്ക് കുതിക്കുന്നതിനിടെ ഹർഡിലിൽ കാലുതട്ടി പിന്നിലായിരുന്നു. ഹരിദാസാണ് പരിശീലകൻ. പാലക്കാട് ബിസിനസുകാരനായ രമേശിെൻറയും സുമതിയുയെും മകനാണ്. സായി തിരുവനന്തപുരത്തിെൻറ അഖിൽ ബാബു (14.95) വെള്ളിയും വി.കെ. മുഹമ്മദ് ലാസർ (14.98, കോഴിക്കോട് സായി) വെങ്കലവും നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ അതുല്യ പി. സജി സ്വർണം അണിഞ്ഞു (15.49). ഭരണങ്ങാനം സ്പോർട്സ് ഹോസ്റ്റലിലെ അന്ന തോമസ് മാത്യു (15.54), സായി തിരുവനന്തപുരത്തിെൻറ എം.എസ്.അഞ്ജന (15.60) എന്നിവർ യഥാക്രമം വെള്ളിയും െവങ്കലവും േനടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.