കേരളം കച്ചമുറുക്കുന്നു, കിരീടം നിലനിർത്താൻ
text_fieldsകോഴിക്കോട്: ചെന്നൈയിൽ പിടിച്ചെടുത്ത കിരീടം സ്വന്തം മണ്ണിൽ നിലനിർത്താൻ കേരളത്തിെൻറ പുരുഷ വോളിബാൾ സംഘം ഒരുക്കം തുടങ്ങി. ഇൗ മാസം 21 മുതൽ കോഴിക്കോട് വേദിയാകുന്ന ദേശീയ സീനിയർ വോളി ചാമ്പ്യൻഷിപ്പിനായാണ് വി.കെ. കൃഷ്ണേമനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആതിഥേയർ കച്ചമുറുക്കുന്നത്.
പരിശീലനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നെങ്കിലും പ്രമുഖ താരങ്ങളുൾെപ്പട്ട ക്യാമ്പിനാണ് തുടക്കമായത്. ബി.പി.സി.എല്ലിലെയും കെ.എസ്.ഇ.ബിയിലെയും താരങ്ങൾ അഖിലേന്ത്യ ടൂർണമെൻറ് കഴിഞ്ഞാണ് ക്യാമ്പിൽ ചേർന്നത്. കഴിഞ്ഞ വർഷം ചെെന്നെയിൽ ടീമിനെ കിരീടനേട്ടത്തിലെത്തിച്ച നാദാപുരം ചെറുമോത്ത് സ്വദേശി അബ്ദുൽ നാസറാണ് ഇത്തവണയും ദ്രോണാചാര്യൻ. കഴിഞ്ഞവർഷം ടീമിലുണ്ടായിരുന്ന ബി.പി.സി.എല്ലിെൻറ താരവും താമരശ്ശേരി സ്വദേശിയുമായ ഇ.കെ. കിഷോർ കുമാറാണ് സഹപരിശീലകൻ.റിസർവ് താരങ്ങളടക്കം 12 പേരാണ് പരിശീലനം നടത്തുന്നത്. കഴിഞ്ഞ വർഷം ടീമിലുണ്ടായിരുന്ന പത്ത് പേർ ഇത്തവണയും കേരള സംഘത്തിലുണ്ട്. കൊച്ചി ബി.പി.സി.എല്ലിെല ആറും കെ.എസ്.ഇ.ബിയുടെ നാലും കേരള പൊലീസിെൻറ ഒരു താരവുമാണ് ക്യാമ്പിലുള്ളത്. ഇൗ മാസം 15ന് 12 അംഗ ടീമിനെ പ്രഖ്യാപിക്കും.
ചെന്നൈയിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട തമിഴ്നാട് സ്വദേശി ജെറോം വിനീത്, ദേശീയ ചാമ്പ്യൻഷിപ്പിൽ 14ാം തവണ കേരളത്തിെൻറ ജെഴ്സിയണിയുന്ന വിബിൻ എം. ജോർജ്, യുവതാരം സി. അജിത് ലാൽ, എൻ. ജിതിൻ, ലിബറോ സി.െക. രതീഷ്, പി. രോഹിത്, ജി.എസ്. അഖിൻ, കഴിഞ്ഞവർഷത്തെ ക്യാപ്റ്റൻ രതീഷ്, അബ്ദുൽ റഹീം, ഒ. അൻസാബ്, തമിഴ്നാട്ടുകാരൻ െസറ്റർ മുത്തുസ്വാമി തുടങ്ങിയ താരനിരയാണ് ആതിഥേയരുടെ കരുത്ത്. വിബിൻ, ജിതിൻ, സി.െക. രതീഷ്, അൻസാബ്, റഹീം എന്നിവർ കോഴിക്കോട്ടുകാരാണ്.
യുവത്വവും പരിചയസമ്പന്നതയും തുളുമ്പുന്ന ടീമിന് കിരീട പ്രതീക്ഷ ഏറെയാെണന്ന് കോച്ച് അബ്ദുൽ നാസർ പറഞ്ഞു. സർവിസസ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, കർണാടക തുടങ്ങിയ ടീമുകൾ കടുത്ത വെല്ലുവിളിയുയർത്തുെമന്നാണ് നാസറിെൻറ അഭിപ്രായം. ഭൂരിപക്ഷവും ഒരേ ടീമിൽ കളിക്കുന്നവരായതിനാൽ ഒത്തൊരുമയോടെ കളിക്കാൻ ശിഷ്യർക്ക് കഴിയുെമന്ന് അേദ്ദഹം പറഞ്ഞു.
രാവിലെയും വൈകീട്ടും രണ്ട് മണിക്കൂർ വീതമാണ് പരിശീലനം. േദശീയ വോളി ചാമ്പ്യൻഷിപ്പിെൻറ ചരിത്രത്തിൽ അഞ്ച് തവണയാണ് കേരളത്തിെൻറ പുരുഷന്മാർ കിരീടം ചൂടിയത്. 2001ൽ കോഴിക്കോട് ആതിഥേയരായ ചാമ്പ്യൻഷിപ്പിലെ ജേതാക്കളും കേരളമായിരുന്നു. നിലവിലെ റണ്ണറപ്പായ കേരളത്തിെൻറ 12 അംഗ വനിത ടീമും ഇൻഡോർ സ്റ്റേഡിയത്തിൽ നേരത്തേ പരിശീലനം തുടങ്ങിയിരുന്നു. കെ.എസ്.ഇ.ബി താരങ്ങൾക്ക് മുൻതൂക്കമുള്ള വനിത ടീമിെൻറ മുഖ്യപരിശീലകൻ സണ്ണി ജോസഫാണ്. 97ലും 2001ലും കേരളത്തിെൻറ പുരുഷ ടീമിന് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് സണ്ണി േജാസഫ്. 1972ൽ, കേരളം ആദ്യമായി ജേതാക്കളായപ്പോൾ ക്യാപ്റ്റനായിരുന്ന െക.സി. ഏലമ്മയാണ് ടീം മാനേജർ. കെ.എ. നവാസ് വഹാബ് സഹപരിശീലകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.