Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഖേലോ ഇന്ത്യ...

ഖേലോ ഇന്ത്യ അത്​ലറ്റിക്​സ്​: കേരളത്തിന്​ നാലു​ സ്വർണം കൂടി

text_fields
bookmark_border
ഖേലോ ഇന്ത്യ അത്​ലറ്റിക്​സ്​: കേരളത്തിന്​ നാലു​ സ്വർണം കൂടി
cancel
camera_alt???? ????????

പുണെ: ഖേലോ ഇന്ത്യ യൂത്ത്​ ഗെയിംസ്​ അത്​ലറ്റിക്​സി​​​െൻറ അവസാന ദിനം കേരളത്തിന്​ നാലു​ സ്വർണം കൂടി. റിലേയിൽ മൂ ന്നും അണ്ടർ 17 പെ​ൺകുട്ടികളുടെ ​ട്രിപ്​​ൾ ജംപിൽ അനു മാത്യുവുമാണ്​ സ്വർണമണിഞ്ഞത്​. 12.09 മീറ്റർ ചാടിയാണ്​ അനുവി​​​ െൻറ സ്വർണനേട്ടം. അണ്ടർ 21 ആൺകുട്ടികളുടെ 4x400 മീ. റിലേയിൽ അഭിനന്ദ്​, എസ്​. ശരത്​, സബിൻ ടി. സത്യൻ, ടിജിൻ എന്നിവരടങ്ങിയ ടീം സ്വർണം നേടി.

അണ്ടർ 17 ആൺകുട്ടികളുടെ 4x400 റിലേയിൽ ആർ. സജൻ, സൽമാൻ ഫാറൂഖ്​, അജയ്​ കെ. വിശ്വനാഥ്​, അബ്​ദുൽ റസാഖ്​ ടീമും, അണ്ടർ 17 പെൺകുട്ടികളിൽ എൽഗ തോമസ്​, പ്രിസ്​കില, ഗൗരി നന്ദ, എ.എസ്. സാന്ദ്ര ​ എന്നിവരും സ്വർണം നേടി.

പെൺ. 800 മീറ്ററിൽ പ്രിസ്​കിലയും 400 മീ. ഹർഡ്​ൽസിൽ വിഷ്​ണു പ്രിയയും വെള്ളി നേടി. സി. അഭിനവ്​ (200 മീ), ആൻസി സോജൻ (200 മീ), കെ.എം. നിബ (400 മീ. ഹർഡ്​ൽസ്​), ടിജിൻ (400 മീ. ഹർഡ്​ൽസ്​) എന്നിവർക്കാണ്​ വെങ്കലം. അത്​ലറ്റിക്​സിൽ 10 സ്വർണവും ഒമ്പതു​ വെള്ളിയും 13 വെങ്കലവും കേരളം സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmalayalam newssports newskhelo india 2019
News Summary - khelo india 2019- sports news
Next Story