ഖേലോ ഇന്ത്യ: ആൻസിക്ക് ഇരട്ട സ്വർണം; ദേശീയ റെക്കോഡ്
text_fieldsഗുവാഹതി: രണ്ടു സ്വർണവും, ഒരു ദേശീയ റെക്കോഡുമായി ഖേലോ ഇന്ത്യയിൽ താരമായി കേരളത്തി െൻറ ആൻസി സോജൻ. ലോങ്ജംപിൽ ഏറ്റവും മികച്ച വ്യക്തിഗത പ്രകടവുമായി യൂത്ത് റെക്കോഡ ് സ്ഥാപിച്ച ആൻസി 100 മീറ്റർസ്വർണത്തോടെ മീറ്റിെൻറ വേഗമേറിയ താരവുമായി മാറി. അണ്ടർ 21 വ ിഭാഗത്തിൽ 6.36 മീറ്റർ ചാടിയാണ് ആൻസി റെക്കോഡ് കുറിച്ചത്.
ഝാർഖണ്ഡിെൻറ പ്രിയങ്ക കെർകട്ട 2017ൽ സ്ഥാപിച്ച യൂത്ത് റെക്കോഡാണ് കേരളത്തിെൻറ സൂപ്പർ താരം തിരുത്തിയത്. കഴിഞ്ഞ സീസണിൽ സീനിയർ തലത്തിലെ ഏറ്റവും മികച്ച പ്രകടനം 6.42ആയിരുന്നു. അഞ്ജു ബോബി ജോർജിെൻറ പേരിലാണ് സീനിയർ റെക്കോഡ് (6.83 മീ.). ചാട്ടത്തിനു പിന്നാലെ നടന്ന 100 മീറ്ററിൽ 12.21 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് തൃശൂർ നാട്ടികക്കാരി സ്വർണമണിഞ്ഞത്.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയിൽ ആൻസി 6.24 മീറ്റർ ചാടിയിരുന്നു. ദേശീയ സ്കൂൾ കായികമേളയിൽ നാല് സ്വർണവുമായി സൂപ്പർതാരവുമായി. നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ഖേലോ ഇന്ത്യയിലെ പ്രകടനത്തിലൂടെ യൂത്ത് ഗെയിംസ് ടീമിൽ ഇടവും ഉറപ്പിച്ചു.
തമിഴ്നാടിെൻറ ഷെറിൻ അബ്ദുൽ ഗഫൂർ വെള്ളി (6.30മീ.) നേടി. കേരളത്തിെൻറ സാന്ദ്ര ബാബുവിനാണ് (5.99മീ.) വെങ്കലം. ഖേലോ ഇന്ത്യയിൽ കേരളത്തിെൻറ സ്വർണ നേട്ടം മൂന്നായി. സാന്ദ്ര എ.എസ് 400മീറ്ററിൽ സ്വർണം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.