ഖേലോ ഇന്ത്യ: റിലേയിൽ കേരളത്തിെൻറ സർവാധിപത്യം
text_fieldsന്യൂഡൽഹി: ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസിെൻറ അത്ലറ്റിക്സ് പോരാട്ടത്തിന് കേരളത്തിെൻറ മെഡൽവേട്ടയോടെ സമാപനം. അവസാനദിവസം നടന്ന റിലേയിൽ സർവാധിപത്യം പുലർത്തിയ കേരളം രണ്ട് സ്വർണമുൾപ്പെടെ ആറ് മെഡലുകൾ കൂടി സ്വന്തമാക്കി. ഇതുവരെ അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 19 മെഡലുകൾ സ്വന്തമാക്കിയ കേരളം മെഡൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
12 സ്വർണമുൾപ്പെടെ 44 മെഡലുള്ള ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിെൻറ അപര്‍ണ റോയി പെണ്‍കുട്ടികളിലെ മികച്ച അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ യു.പിയുടെ അഭിഷേക് സിങ്ങാണ് ആണ്‍കുട്ടികളിലെ മികച്ച അത്‌ലറ്റ്.
റിലേ ട്രാക്കിൽ കേരളത്തിെൻറ അടക്കിവാഴ്ചയായിരുന്നു ശനിയാഴ്ച കണ്ടത്. െപൺകുട്ടികളുടെ 4x100 മീറ്ററിലും ആൺകുട്ടികളുടെ 4x400 മീറ്ററിലും മലയാളിപ്പട സ്വർണം നേടിയപ്പോൾ പെൺകുട്ടികളുടെ 4x400മീറ്ററിലും ആൺകുട്ടികളുടെ 4x100 മീറ്ററിലും വെള്ളിയും കരസ്ഥമാക്കി. ആൺകുട്ടികളുടെ 400 മീറ്ററിൽ ജി.എച്ച്.എച്ച്.എസ് മെഡിക്കൽ കോളജ് കാമ്പസിലെ ടി.കെ. സനൂജും പെൺകുട്ടികളുടെ 400 മീറ്ററിൽ പെരുമാനൂർ സെൻറ് തോമസ് എച്ച്.എസിലെ സാന്ദ്ര എ.എസും െവങ്കലം നേടി.
ആൺകുട്ടികളുടെ 4x400 റിലേയിൽ ജി.എച്ച്.എച്ച്.എസ് മെഡിക്കൽ കോളജ് കാമ്പസിലെ ടി.കെ. സനൂജ്, കൽപറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസിലെ എസ്. കിരൺ, കുറുമ്പാനാടം സെൻറ് പീറ്റേഴ്സ് എച്ച്.എസ്.എസിലെ ആകാശ് എം. വർഗീസ്, പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ ആർ.െക. സൂര്യജിത്ത് എന്നിവർക്കാണ് സ്വർണം.
പെൺകുട്ടികളുടെ 4x400 റിലേ ഫോേട്ടാഫിനിഷിലാണ് കേരളത്തിന് നഷ്ടമായത്. തുണ്ടത്തിൽ എം.വി.എച്ച്.എസിലെ പ്രസ്കില്ല ഡാനിയൽ, കല്ലടി എച്ച്.എസിലെ സി. ചാന്ദ്നി, കല്ലടി എച്ച്.എസിലെ സാന്ദ്ര സുരേന്ദ്രൻ, മിന്നുറോയി എന്നിവരാണ് വെള്ളി നേടിയത്. 3:59:45 സമയം കേരളമെടുത്തപ്പോൾ സ്വർണം നേടിയ തമിഴ്നാടിെൻറ സമയം 3:59.22 മിനിറ്റായിരുന്നു.
പെൺകുട്ടികളുടെ 4x100 റിലേയിൽ നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ ആൻസി സോജൻ, തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിലെ അനു ജോസഫ്, ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ ആൻ റോസ് ടോമി, കടക്കശ്ശേരി െഎഡിയൽ ഇ.എച്ച്.എസ്.എസിലെ പി.ഡി. അഞ്ജലി എന്നിവരാണ് സ്വർണം നേടിയത്. 48.61 സെക്കൻറാണ് കേരളത്തിെൻറ സമയം. മഹാരാഷ്ട്രക്ക് വെള്ളിയും (49. 94) ഡൽഹിക്ക് വെങ്കലവും(52.50) ലഭിച്ചു.
ആൺകുട്ടികളുടെ 4x100 റിലേയിൽ തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ വി.സി. അഭിനവ്, അഖിൽ ബാബു, പുല്ലൂരംപാറ സെൻറ് ജോസഫ് എച്ച്.എസിലെ സി.എ. അരുൺ, ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ടി.ജെ. ജോസഫ് എന്നിവർക്കാണ് വെള്ളി. 43.14 സെക്കൻഡായിരുന്നു കേരളത്തിെൻറ സമയം. കബഡി, ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ് ബാൾ തുടങ്ങിയവയിൽ കേരളം മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.