ഒരുപിടി ചാരമായി കോബി
text_fieldsകാലിഫോർണിയ: അന്ത്യയാത്രയാക്കാൻ ഒന്നും ബാക്കിയില്ലാതെ പൊട്ടിച്ചിതറിയ ബാസ്കറ്റ ്ബാൾ ഇതിഹാസം കോബി ബ്രയാൻറിെൻറയും മകൾ ജിയാനയുടെയും ഓർമകളിൽ വിതുമ്പി കായിക ലേ ാകം. ആരാധക ലോകത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തം നടന്ന് രണ്ട് ദിവസമായിട്ടും ഹെലികോ പ്ടർ തകർന്നുവീണ സ്ഥലത്തുനിന്നും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളെല്ലാം കണ്ടെ ത്താനായില്ല.
രണ്ടായിരത്തോളം അടി ഉയരത്തിൽനിന്ന് പൊട്ടിച്ചിതറി തീഗോളമായി നിലംപൊത്തിയ ഹെലികോപ്ടറിനൊപ്പം കോബി ബ്രയാൻറും സഹയാത്രികരും കത്തിച്ചാമ്പലായെന്ന് ‘ന്യൂയോർക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.
ഒമ്പതു പേരിൽ മൂന്നുപേരുടെ ശരീരാവശിഷ്ടങ്ങൾമാത്രമാണ് കണ്ടെത്താനായത്. പൊലീസ്, മെഡിക്കൽ, രക്ഷാപ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെടുന്ന സ്പെഷൽ ഓപറേഷൻ റെസ്പോൺസ് ടീം രൂപവത്കരിച്ചാണ് അപകടം നടന്ന കാലിഫോർണിയയിലെ കലബാസസ് മലനിരകളിൽ പരിശോധന തുടരുന്നത്. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയൂവെന്ന് അന്വേഷണ സംഘാഗം അറിയിച്ചു. പ്രദേശത്തെ മൂടൽമഞ്ഞും കനത്ത പുകയുമാണ് തിരച്ചിലിന് തടസ്സമാവുന്നത്.
അതേസമയം, കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് വ്യോമഗതാഗതം വിലക്കിയ മേഖലയിലൂടെ ഹെലികോപ്ടറിെൻറ യാത്ര സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അപകടകരമായ അന്തരീക്ഷത്തിൽ പറക്കാൻ അനുമതി നൽകിയതും വിവാദമായി. വ്യോമ നിയന്ത്രണ യൂനിറ്റുമായി പൈലറ്റ് നടത്തിയ സംഭാഷണത്തിെൻറ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. 8300 മണിക്കൂർ പറക്കൽ പരിചയമുള്ള പൈലറ്റിെൻറ അമിത ആത്മവിശ്വാസമാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.
ടേക്കോഫിനു പിന്നാലെ ആകാശപാത അവ്യക്തമായതോടെ കൂടുതൽ ഉയരത്തിൽ പറക്കാൻ റഡാർ കൺട്രോൾ യൂനിറ്റ് അനുമതി നൽകുകയായിരുന്നു. ഇതനുസരിച്ച് 2300 അടി ഉയരത്തിലേക്ക് പറക്കാനുള്ള ശ്രമത്തിനിടെയാണ് കോപ്ടർ തീപിടിച്ച് തകർന്നത്. 1085 അടി ഉയരത്തിൽ നിന്ന് പൊട്ടിത്തെറിച്ച കോപ്ടർ കഷണങ്ങളായാണ് കലബാസ് മലനിരയുടെ പലഭാഗങ്ങളിലായി വീണത്. വനമ്പ്രദേശത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേരാനും സമയമെടുത്തുവെന്നാണ് റിപ്പോർട്ട്. കോപ്ടറിന് ബ്ലാക് ബോക്സ് ഇല്ലാതിരുന്നത് അപടകത്തിെൻറ കാരണമറിയാനുള്ള അന്വേഷണത്തെ ബാധിക്കും. കോബി ബ്രയാൻറ്, മകൾ ജിയാന എന്നിവർക്കൊപ്പം ബേസ്ബാൾ പരിശീലകൻ ജോൺ അൾടോബെലി, ഭാര്യ കെറി, മകൾ, പൈലറ്റ് അര സോബയാൻ, ജിയാനക്കൊപ്പം കളിക്കുന്ന പേടൺ ചെസ്റ്റർ, അമ്മ സാറ, മറ്റൊരു ബാസ്കറ്റ്ബാൾ കോച്ച് ക്രിസ്റ്റിന എന്നിവരാണ് കോപ്ടറിലെ സഹയാത്രികർ. എൻ.ബി.എയിൽ ലോസ് അഞ്ജലസ് ലേകേഴ്സ് താരമായ കോബി മകൾക്കൊപ്പം തെൻറ മാംബ സ്പോർട്സ് അക്കാദമിയിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.