ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാൻറും മകളും അപകടത്തില്‍ മരിച്ചു
text_fieldsകാലിഫോണിയ: അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാൻറ് (41) ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കാ ലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിൽ ബ്രയാൻറ് ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. സം ഘത്തിൽ ബ്രയാൻറിെൻറ 13 കാരിയായ മകള്‍ ജിയാനയും ഉണ്ടായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അപ കടം നടന്നത്.
മകള്‍ ജിയാനയെ ബാസകറ്റ് ബോള്‍ പരിശീലനത്തിന് തെൻറ മാമ്പ സ്പോർട്ട്സ് അക്കാദമിയി ലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഇവിടെ യുവതാരങ്ങൾക്കുള്ള ടൂർണമെൻറ് സംഘടിപ് പിച്ചിരുന്നു. അപകടത്തെ തുടർന്ന് ടൂർണമെൻറ് റദ്ദാക്കി. ഇരുവര്‍ക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവര െ തിരിച്ചറിഞ്ഞിട്ടില്ല. കോബെ ബ്രയാൻറിെൻറ മകളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
#Update Downed aircraft is a helicopter. Flames extinguished. #Malibu deputies at crash site looking for survivors, 4200 blk Las Virgenes Rd #Calabasas #LASD pic.twitter.com/eixLhGhLyE
— LA County Sheriffs (@LASDHQ) January 26, 2020
കോബെയുടെ സ്വകാര്യ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും ആരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂടല്‍ മഞ്ഞ് കാരണം നാവിഗേഷന്‍ സിസ്റ്റം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കോബെയുടെ അപ്രതീക്ഷിത മരണവാര്‍ത്ത അറിഞ്ഞ് ഞെട്ടലിലാണ് കായിക ലോകം. എക്കാലത്തെയും മികച്ച ബാസ്കറ്റ് ബോള്‍ കളിക്കാരനെന്നാണ് കോബെ ബ്രയാൻറ് അറിയപ്പെടുന്നത്.
The mamba academy getting news of Kobe. This is soul crushing. Love your loved ones.pic.twitter.com/FBQ3ar7HU2
— Randi Mayem Singer (@rmayemsinger) January 26, 2020
1978ൽ ഫിലഡൽഫിയയിലെ പെൻസിൽവാനിയയിൽ ജനിച്ച കോബെ ബ്രയാൻറ് ലോസ് ഏഞ്ജൽസ് ലേക്കേഴ്സിനായാണ് തെൻറ 20 വര്‍ഷം നീണ്ട കായിക ജീവിതം മുഴുവന്‍ ചിലവഴിച്ചത്. ദശാബ്ദത്തിലെ ഏറ്റവും പ്രശസ്തരായ കായിക താരങ്ങളിലൊരാളായിരുന്നു ബ്രയാൻറ്.
ബാസ്കറ്റ്ബാൾ കോർട്ടിൽ മുടിചൂടാ മന്നനായി വിരാചിച്ച കോെബ 2016 ലാണ് വിരമിച്ചത്. അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2006ൽ ടോറന്റോ റാപ്ടോർസിനെതിരെ നേടിയ 81 പോയിന്റ് എൻ.ബി.എ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ്. 2008ൽ എൻ.ബി.എയിലെ മോസ്റ്റ് വാല്യുബിൾ പ്ലേയർ പുരസ്കാരം ബ്രയാന്റ് നേടി. രണ്ടു തവണ എൻ.ബി.എ സ്കോറിംഗ് ചാമ്പ്യനുമായി. 2008ലും 2012ലും യു.എസ് ബാസ്കറ്റ് ബോൾ ടീമിനൊപ്പം രണ്ടു തവണ ഒളിമ്പിക് സ്വർണവും സ്വന്തമാക്കി. 2018ൽ 'ഡിയർ ബാസ്കറ്റ് ബോൾ' എന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ അവാർഡും ബ്രയാന്റ് സ്വന്തമാക്കിയിട്ടുണ്ട്.
അപകടത്തിൽ മരിച്ച ജിയാന ഉൾപ്പെടെ നാല് മക്കളാണ്. വനേസ്സയാണ് ഭാര്യ. 2019 ജൂണിലാണ് നാലാമത്തെ മകൾ ജനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.