കൊച്ചിയിൽ കബഡി...കബഡി...
text_fieldsകൊച്ചി: കബഡിയുടെ ആരവങ്ങൾക്ക് ഞായറാഴ്ച കൊച്ചിയിൽ മൈതാനമുണരും. േപ്രാ കബഡി ലീഗ് ആ റാം പതിപ്പിെൻറ പ്ലേ ഓഫ് മത്സരങ്ങൾക്കാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊച്ചി കടവന്ത്ര രാ ജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാകുന്നത്. മൂന്ന് എലിമിനേറ്ററും ഒരു ക്വാളിഫയറ ും ഉള്‍പ്പെടെ നാലു മത്സരത്തിനാണ് കൊച്ചി ആതിഥ്യംവഹിക്കുക. രാത്രി എട്ടിനും ഒമ്പതിനുമാ ണ് മത്സരങ്ങള്‍. ടിക്കറ്റ് നിരക്ക് 250 രൂപ.
മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ഞായറാഴ്ച രാത്രി എട്ടിന് ആദ്യ എലിമിനേറ്ററില്‍ യു.പി യോദ്ധയെ യു മുംബ നേരിടും. തുടര്‍ച്ചയായ ആറുമത്സരം ജയിച്ചാണ് യു.പി യോദ്ധ പ്ലേ ഓഫ് യോഗ്യത നേടിയത്. നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിന് പുറത്തേക്കുള്ള വഴിയൊരുക്കിയതും യു.പിയുടെ കുതിപ്പായിരുന്നു. ലീഗിെൻറ രണ്ടാം പതിപ്പിൽ കിരീടമണിഞ്ഞ യു മുംബ കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനങ്ങൾ തിരുത്തിയെഴുതിയാണ് ഇക്കുറി കളത്തിലിറങ്ങുന്നത്.
രാത്രി ഒമ്പതിന് ദബാങ് ഡല്‍ഹിയും ബംഗാള്‍ വാരിയേഴ്സും തമ്മിലാണ് രണ്ടാം എലിമിനേറ്റര്‍. മലയാളി സൂപ്പര്‍ ൈറഡര് ഷബീര്‍ ബാപ്പു ഡല്‍ഹി ദബാങ് ടീമിനൊപ്പമുണ്ട്. 2015ല്‍ ഷബീര്‍ ബാപ്പുവിെൻറ പ്രകടനമികവിലായിരുന്നു യു മുംബ ലീഗ് ചാമ്പ്യന്മാരായത്. 2017-18 ദേശീയ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണാടക ടീമിെൻറ നായകനായിരുന്നു. പാലക്കാട് സ്വദേശിയാണ്.
തിങ്കളാഴ്ച ആദ്യ ക്വാളിഫയറിൽ എ സോണിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയൻറ്സും ബി സോണില്‍ മുന്നിലെത്തിയ ബംഗളൂരു ബുള്‍സും തമ്മിലാണ് മത്സരം. വിജയികള്‍ നേരിട്ട് കലാശപ്പോരിന് യോഗ്യത നേടും. രണ്ടാം മത്സരത്തില്‍ ആദ്യ രണ്ട് എലിമിനേറ്ററുകളിലെ വിജയികള്‍ ഏറ്റുമുട്ടും. ജനുവരി അഞ്ചിന് മുംബൈയിലാണ് ഫൈനൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.