കെ.ടി. ഇർഫാന് ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ് യോഗ്യത
text_fieldsനോമി (ജപ്പാൻ): ഒരു നടത്തത്തിലൂടെ ലോക-ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കി മലയാളി താരം കെ.ടി. ഇർഫാൻ. ജപ്പാനിലെ ന ോമിയിൽ നടന്ന ഏഷ്യൻ റേസ് വാക്കിങ് ചാമ്പ്യൻഷിപ് 20 കിലോമീറ്ററിൽ നാലാം സ്ഥാനത്തെത്തിയാണ് ഇർഫാൻ ഇൗ വർഷം ദോഹ യിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനും 2020 ടോക്യോ ഒളിമ്പിക്സിനുമുള്ള യോഗ്യത നേടിയത്.
ടോ ക്യോ ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയിൽനിന്ന് യോഗ്യത നേടുന്ന ആദ്യ താരമാണ് ഇർഫാൻ. ജപ്പാനിൽ നടന്ന ചാമ ്പ്യൻഷിപ്പിൽ കടുത്ത തണുപ്പിനോടും ചാറ്റൽമഴയോടും പോരടിച്ച് മത്സരിച്ച ഇർഫാൻ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നാലാം സ്ഥാനത്തായതോടെ മെഡൽപട്ടികയിൽ ഇടംനേടാനായില്ല. ഒരു മണിക്കൂർ 20 മിനിറ്റ് 57 സെക്കൻഡിലാണ് ഇർഫാെൻറ ഫിനിഷ്. ഒരു മണിക്കൂർ 21.00 മി. ആണ് ഒളിമ്പിക്സ് യോഗ്യത മാർക്ക്.
റേസ് വാക്കിങ്, മാരത്തൺ ഇനങ്ങളിൽ ജനുവരി ഒന്നിനാണ് ഒളിമ്പിക്സ് യോഗ്യത ആരംഭിച്ചത്. മറ്റ് അത്ലറ്റിക്സ് ഇനങ്ങളിൽ ഇൗ വർഷം മേയ് ഒന്നുമുതൽ 2020 ജൂൺ 29 വരെയാണ് യോഗ്യത കാലയളവ്.
2012 ലണ്ടൻ ഒളിമ്പിക്സിൽ പത്താമനായി ഫിനിഷ് ചെയ്ത് കുറിച്ച ദേശീയ റെക്കോഡ് (1:20:21) സമയം ജപ്പാനിൽ മറികടക്കാൻ ഇർഫാനായില്ല. ജപ്പാെൻറ തൊഷികാസു യമാനിഷിക്കാണ് സ്വർണം (1:17:15). കസാഖ്സ്താെൻറ ജോർജി ഷെയ്കോ രണ്ടും കൊറിയയുടെ ബിയോക്ഷ്ക്വാങ് ചോ മൂന്നാം സ്ഥാനവും നേടി.
2018 കോമൺവെൽത്ത് ഗെയിംസിൽ അച്ചടക്കനടപടിയെ തുടർന്ന് ഇർഫാൻ മത്സരിച്ചിരുന്നില്ല. ഏഷ്യൻ ഗെയിംസിൽ പൂർത്തിയാക്കാനാവാതെ പുറത്താവുകയും ചെയ്തു. പിന്നീട് ചെന്നൈയിൽ നടന്ന ദേശീയ ഒാപൺ റേസ് വാക്കിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതായി തിരിച്ചെത്തിയാണ് ഇർഫാൻ വിജയയാത്ര ആരംഭിച്ചത്. ജപ്പാനിൽ മത്സരിച്ച മറ്റു ഇന്ത്യൻ താരങ്ങളായ ദേവീന്ദർ സിങ്ങും ഗണപതി കൃഷ്ണനും ലോക ചാമ്പ്യൻഷിപ് യോഗ്യത നേടി.
‘‘ഒളിമ്പിക്സ് യോഗ്യത മനസ്സിൽ കണ്ടല്ല ജപ്പാനിലെത്തിയത്. ലോക ചാമ്പ്യൻഷിപ്പായിരുന്നു ലക്ഷ്യം. എന്നാൽ, മികച്ച മത്സരം ലഭിച്ചതോടെ ലോക ചാമ്പ്യൻഷിപ്പും ബോണസായി ഒളിമ്പിക് ബർത്തും ലഭിച്ചു. മത്സരവേദിയായ നോമിയിൽ മൂന്നു ഡിഗ്രിക്കും താഴെയായിരുന്നു തണുപ്പ്. ഒപ്പം, ചാറ്റൽമഴയും കാറ്റും. പ്രതികൂല സാഹചര്യത്തിൽ മത്സരിച്ചാണ് നാലാം സ്ഥാനം. അവസാന നാലു കിലോമീറ്ററിൽ അൽപം വൈകിയത് മെഡൽ നഷ്ടമാക്കി‘’ -കെ.ടി. ഇർഫാൻ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.