മൻജിതിെൻറ സ്വർണത്തിന് മാറ്റുകൂടും
text_fields‘സ്വപ്നങ്ങൾ നെയ്ത്കൂട്ടുന്നതിനിടെയാണ് ആകെയുള്ള വരുമാനവും നിലക്കുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മാർച്ച് 31ന്. രണ്ടു വർഷത്തെ സ്പോർട്സ് കരാറുണ്ടായിരുന്ന ഒ.എൻ.ജി.സിയും പിൻവാങ്ങിയതോടെ മുഴുപ്പട്ടിണിയായി. പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എെൻറ പ്രകടനം ഉയരുന്നില്ലെന്നായിരുന്നു അവരുടെ പരാതി.
കോമൺവെൽത്ത് ഗെയിംസ് ടീമിൽ നിന്നും പുറത്തായതിനു പിന്നാലെ വരുമാനവും നിലച്ചതോെട മാനസികമായി തകർന്നു. അന്ന് തീരുമാനിച്ചതായിരുന്നു തിരിച്ചുവരണം എന്നത്. ആ സ്വപ്നം ജകാർത്തയിൽ പൂവണിഞ്ഞു. ഇനി എെൻറ ലക്ഷ്യം ഒളിമ്പിക്സ് സ്വർണമാണ്’ -ഒറ്റരാത്രികൊണ്ട് ഇന്ത്യയുടെ അത്ലറ്റിക്സ് സെൻസേഷനായി മാറിയ മൻജിത് സിങ് എന്ന 29കാരെൻറ വാക്കുകളാണിത്.
ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ ജിൻസൺ ജോൺസൺ എന്ന മലയാളി താരത്തിലൂടെ സ്വർണം പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് സുവർണതാരമായി മാറിയ ഹരിയാനക്കാരൻ വിസ്മയകരമായ കുതിപ്പിലൂെട ജീവിതവും കരിയറും തിരിച്ചുപിടിക്കുകയാണിപ്പോൾ.
എട്ടുവർഷം മുേമ്പ ട്രാക്കിലെത്തിയിട്ടും എണ്ണപ്പെട്ട മെഡലുകളോ നേട്ടങ്ങളോ ഇല്ലാതിരുന്ന ഇൗ ഹരിയാനക്കാരന് ഇന്ത്യൻ അത്ലറ്റിക്സിലെ മുൻനിരയിൽ ഇതുവരെ ഇടമില്ലായിരുന്നു. അതുകൊണ്ട് തന്നെ ജോലിയുമില്ല.
ഉജ്ജാന ഗ്രാമത്തിലെ കാലിവളർത്തുകാരനായ അച്ഛൻ രൺധീർ സിങ് ചാഹലിെൻറ വരുമാനത്തിലായിരുന്നു മൻജിതിെൻറ പരിശീലനവും. തിരിച്ചടികളും അവഗണനയും ആവർത്തിച്ചപ്പോഴും മകനെ ട്രാക്കിൽ പിടിച്ചു നിർത്തിയത് മുൻ ഷോട്ട്പുട്ട് താരം കൂടിയായ അച്ഛെൻറ കൂടി പിന്തുണമാത്രമായിരുന്നു.
പ്രകടനം മോശമായതുകാരണം 2017 ഏഷ്യൻചാമ്പ്യൻഷിപ്പും, കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസും നഷ്ടമായി. തുടർന്നാണ് തിരിച്ചുവരിെൻറ സ്െപെക്കണിയുന്നത്. പ്രതീക്ഷകളൊന്നുമില്ലാത്ത താരത്തിെൻറ കാരാർ ഒ.എൻ.ജി.സി റദ്ദാക്കിയതോടെ പരിശീലനത്തിനായി ആർമി ചീഫ് കോച്ച് അമരീഷ് കുമാറിനെ സമീപിച്ചു. ദയനീയമായി ചോദിച്ചപ്പോൾ മാത്രം അമരീഷ് കുമാർ പരിശീലനത്തിന് തയാറായി.
തുടർന്ന് ഉൗട്ടിയിലെ ദേശീയ ക്യാമ്പിൽ പരിശീലിച്ച മൻജിത് ഗുവാഹതി ഇൻറർസ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലൂടെ ഏഷ്യൻ ഗെയിംസ് യോഗ്യത നേടി. ശേഷം ബൂട്ടാനിൽ ജിൻസൺ ഉൾപ്പെടെയുള്ള ഇന്ത്യൻ ടീമിനൊപ്പമായിരുന്നു ഒരുക്കം. അങ്ങനെ തേച്ച്മിനുക്കിയെടുത്ത പ്രതിഭയുമായി അവൻ ജകാർത്തയിൽ എല്ലാവരോടും കണക്കു തീർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.