സുവർണേനട്ടവുമായി ഇന്ത്യയുടെ ഉരുക്കുവനിത
text_fieldsഹോചിമിൻ സിറ്റി (വിയറ്റ്നാം): എല്ലാ അർഥത്തിലും ഇന്ത്യൻ വനിത ബോക്സിങ്ങിലെ ‘ഉരുക്കുവനിത’യാണ് എം.സി. മേരികോം എന്ന മണിപ്പൂരുകാരി. വനിതകൾ കാലെടുത്തുവെക്കാൻ മടിക്കുന്ന ബോക്സിങ് റിങ്ങിലേക്ക് സധൈര്യം നടന്നുകയറിയതിൽ മാത്രമൊതുങ്ങുന്നില്ല മേരികോമിെൻറ മികവ്. എല്ലാ അർഥത്തിലും ജീവിത സാഹചര്യങ്ങളുടെ ഇടിക്കൂട്ടിൽ പൊരുതിക്കയറിയതാണ് ഇൗ 35കാരിയുടെ ജീവിതം.
ഇന്ത്യയിൽ കാര്യമായ വേരോട്ടമില്ലാത്ത വനിത ബോക്സിങ്ങിെൻറ അംബാസഡറാണ് ഇപ്പോൾ രാജ്യസഭ എം.പി കൂടിയായ മേരികോം. ഒളിമ്പിക് വെങ്കല മെഡൽ നേട്ടത്തിന് പുറമെ അഞ്ച് തവണ ലോകചാമ്പ്യൻപട്ടം കൂടി മാറിലണിഞ്ഞിട്ടുണ്ട് മേരികോം. മൂന്നു കുട്ടികളുടെ മാതാവു കൂടിയാണ് ബോക്സിങ് റിങ്ങിലെ ഇൗ കരുത്തുറ്റ വനിത. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇതുവരെ മറ്റാർക്കും സാധിക്കാത്ത അഞ്ചാം സ്വർണമെന്ന നേട്ടമാണ് മേരികോം എത്തിപ്പിടിച്ചിരിക്കുന്നത്. 2003, 2005, 2010, 2012 വർഷങ്ങളിലാണ് മേരികോം നേരത്തേ സ്വർണം കരസ്ഥമാക്കിയിരുന്നത്. ആറു തവണ ഫൈനലിലെത്തിയ മേരികോമിന് ഒരിക്കൽ മാത്രമേ പിഴച്ചിട്ടുള്ളൂ. 2014 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയശേഷം മണിപ്പൂരുകാരിയുടെ ആദ്യ അന്താരാഷ്ട്ര മെഡലാണിത്.
മുൻ മത്സരങ്ങളെ അപേക്ഷിച്ച് മേരികോമിന് കടുത്ത എതിരാളിയായിരുന്നു കിം ഹ്യാങ് മി. തുടക്കം മുതൽ ഇരുതാരങ്ങളും ആക്രമിച്ച് കയറിയതോടെ ആവേശകരമായിരുന്നു കലാശപ്പോരാട്ടം. വേഗത്തിലും കൃത്യതയിലും ഇരുവരും ഒപ്പത്തിനൊപ്പംനിന്നപ്പോൾ മികച്ച പദചലനങ്ങളിലൂടെ റിങ്ക്രാഫ്റ്റ് പുറത്തെടുത്തായിരുന്നു മേരികോം എതിരാളിക്കുമേൽ ആധിപത്യം സ്ഥാപിച്ചത്. അതിവേഗ പഞ്ചുകളിലൂടെ ഇരുവരും കൊണ്ടും കൊടുത്തും പോരാടി. ഹ്യാങ് മിയുടെ ശക്തമായ ഇടൈങ്കയൻ പഞ്ചുകളിൽനിന്ന് തന്ത്രപൂർവം ഒഴിഞ്ഞുമാറിയ മേരികോം കൗണ്ടർ പഞ്ചുകളിലൂടെയാണ് പോയൻറ് നേടിയത്. ‘‘ഉദ്ദേശിച്ചപോലെ ബോക്സ് ചെയ്യാനായതിൽ ഞാൻ സന്തോഷവതിയാണ്. ലോകം എന്നെ എഴുതിത്തള്ളിയിട്ടും ഒപ്പംനിന്നവർക്കാണ് ഇൗ വിജയം ഞാൻ സമർപ്പിക്കുന്നത്’’ -വിജയശേഷം മേരികോം പറഞ്ഞു. മേരികോമിെൻറ വിജയം ഇന്ത്യൻ വനിതകളുടെ കരുത്തും നിശ്ചദാർഢ്യവുമാണ് കാണിക്കുന്നതെന്ന് ബോക്സിങ് ഫെഡറേഷൻ ഒാഫ് ഇന്ത്യ പ്രസിഡൻറ് അജയ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.