ട്രാക്കിന് തീപിടിപ്പിക്കാൻ ഷുമി രണ്ടാമൻ
text_fieldsഷുമാക്കർ എന്ന പേരു തന്നെ ഫോർമുല വൺ റേസിങ് ട്രാക്കുകളെ തീപിടിപ്പിക്കാൻ പോന്നതാണ ്. വേഗതയുടെ പര്യായമായി ട്രാക്കുകൾ കീഴടക്കിയ മൈക്കൽ ഷൂമാക്കർ സ്കീയിങ്ങിനിടയിൽ സംഭവിച്ച അപകടത്തെ തുടർന്ന് വർഷങ്ങളായി ആരാധക ഹൃദയങ്ങളിൽ നൊമ്പരമായി തുടരുേ മ്പാൾ ഷൂമി രണ്ടാമൻ അവതരിക്കുന്നു. മൈക്കലിെൻറ മകൻ മിക് ഷുമാക്കറാണ് ഫോർമുല വൺ ട് രാക്കിലേക്ക് കാലെടുത്തുവെക്കാൻ തയാറെടുക്കുന്നത്.
ഫോർമുല ത്രീ യൂറോപ്യൻ ചാമ് പ്യനായ മിക് ഇൗ സീസണിൽ ഫോർമുല ടുവിൽ മത്സരിക്കാൻ ഇറങ്ങുകയാണ്. അതിനിടെ, ഫോർമുല വ ൺ ടെസ്റ്റ് ഡ്രൈവിങ്ങിൽ കഴിഞ്ഞദിവസം തെൻറ പിതാവിെൻറ പ്രിയ ടീമായ ഫെറാറിക്കായി അരങ് ങേറി ഇൗ 20കാരൻ. ഫെറാറി ഡ്രൈവർ അക്കാദമിയുമായി ഇൗ വർഷം ജനുവരിയിൽ കരാറൊപ്പുവെച്ച മിക് ചൊവ്വാഴ്ച ടീമിനായി അരങ്ങേറ്റം കുറിച്ചു. ഫെറാറിയുടെ സ്കുഡേറിയ ഫെറാറി എസ്.എഫ് 90 കാറിൽ മനാമയിലെ ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട് ട്രാക്കിലിറങ്ങിയ മിക് ആദ്യ സെഷനിൽ തന്നെ ഏറ്റവും മികച്ച വ്യക്തിഗത സമയം (1:32.552) കുറിച്ചു. രണ്ടാം െസഷനിൽ ഒരു പടി കൂടി കടന്ന് 1:29.976 സമയത്തിൽ ഫിനിഷ് ചെയ്തു. ബുധനാഴ്ച ആൽഫ റോമിയോ റേസിങ് കാറിൽ വീണ്ടും ട്രാക്കിലിറങ്ങിയ മിക് 1:29.998 സമയത്തിൽ ആറാമതെത്തി.
‘എഫ് വൺ ട്രാക്കിൽ മറ്റൊരു മികച്ച ദിനം കൂടി. ഇൗ കാറുകളിൽ ടെസ്റ്റ് ഡ്രൈവിങ് നടത്തുകയെന്നത് ഏറെ ആസ്വാദ്യകരമാണ്. മനോഹരമായ ഒാർമകളുമായാണ് ഞാൻ മടങ്ങുക’’ -മിക് ഷുമാക്കർ പറഞ്ഞു. മുൻ യൂറോപ്യൻ വെസ്റ്റേൺ റൈഡിങ് ചാമ്പ്യൻ കൂടിയായ മാതാവ് കോറീന ഷുമാക്കറും മിക്കിെൻറ പ്രകടനം കാണാനെത്തിയിരുന്നു.
അച്ഛെൻറ മകൻ
2013 ഡിസംബർ 23ന് ഫ്രഞ്ച് ആൽപ്സിലെ മഞ്ഞുമേഖലയിൽ സ്കീയിങ് നടത്തുേമ്പാഴാണ് മൈക്കൽ ഷുമാക്കറിന് അപകടം പറ്റിയത്. അപ്പോൾ 14കാരനായിരുന്ന മിക്കും കൂടെയുണ്ടായിരുന്നു. പിതാവിന് ഗുരുതര പരിക്കേറ്റപ്പോൾ മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
2008ൽ ഒമ്പതാം വയസ്സിൽ തന്നെ മിക് മോേട്ടാഴ്സ്പോർട്ട് കരിയറിന് തുടക്കമിട്ടിരുന്നു. പ്രശസ്തനായ പിതാവിെൻറ മകനെന്ന നിലയിൽ കിട്ടുന്ന അമിത ശ്രദ്ധയും താങ്ങേണ്ടിവരുന്ന സമ്മർദവും ഒഴിവാക്കാൻ മിക് ബെറ്റ്സ്ക്, മിക് ജൂനിയർ എന്നീ പേരുകളാണ് തുടക്കത്തിൽ ഉപയോഗിച്ചിരുന്നത്. കാർട്ടിങ് വഴി തുടങ്ങി 2014 ആവുേമ്പാഴേക്ക് ഫോർമുല ഫോറിലെത്തിയ മിക് 2017ൽ ഫോർമുല ത്രീയിലെത്തി. അടുത്ത വർഷം ഫോർമുല ത്രീ യൂറോപ്യൻ ചാമ്പ്യൻഷിപ് ജേതാവായി പ്രതിഭക്ക് അടിവരയിട്ട മിക് ഇൗ വർഷം ലോക ഫോർമുല ടു ചാമ്പ്യൻഷിപ്പിൽ ഒരു കൈനോക്കാൻ ഇറങ്ങുകയാണ്.
ഫോർമുല വണിലേക്കുള്ള ചവിട്ടുപടിയായാണ് ഫോർമുല ടു കണക്കാക്കപ്പെടുന്നത്. നിലവിൽ ഫോർമുല ടു ചാമ്പ്യനായ ജോർജ് റസൽ ഇൗ സീസണിൽ ഫോർമുല വണിൽ വില്യംസിനായി അരങ്ങേറ്റം കുറിക്കുകയാണ്. ലൂയിസ് ഹാമിൽട്ടണെ പോലുള്ള താരങ്ങൾ ഫോർമുല ടു ജയിച്ച് ഫോർമുല വണിലെത്തി വെന്നിക്കൊടി നാട്ടിയവരാണ്. ആ പാത പിന്തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ഷുമി രണ്ടാമനും.
ഷുമി ഒന്നാമൻ
എക്കാലത്തെയും മികച്ച ഫോർമുല വൺ ഡ്രൈവർ എന്നാണ് ഫോർമുല വൺ വെബ്സൈറ്റ് മൈക്കൽ ഷുമാക്കറിനെ വിശേഷിപ്പിക്കുന്നത്. കണക്കുകൾ അത് ശരിവെക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ ലോക ചാമ്പ്യൻഷിപ്പുകൾ (ഏഴ്), കൂടുതൽ ഗ്രാൻപ്രീ വിജയങ്ങൾ (91), കൂടുതൽ വേഗതയേറിയ ലാപ്പുകൾ (77), ഒരു സീസണിൽ കൂടുതൽ ഗ്രാൻപ്രീ വിജയങ്ങൾ (13) തുടങ്ങിയ നേട്ടങ്ങളെല്ലാം ഒന്നര പതിറ്റാണ്ട് ഫോർമുല വൺ ട്രാക്ക് അടക്കിവാണ മൈക്കലിെൻറ പേരിലാണ്. 2000, 01, 02, 03, 04 വർഷങ്ങളിൽ തുടർച്ചയായി അഞ്ച് ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയ ഷുമിയെ വെല്ലാൻ ആരുമില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.