ടോക്യോയിൽ മിനി ഒളിമ്പിക്സ്?
text_fieldsടോക്യോ: കോവിഡ് മഹാമാരിയിൽ കുടുങ്ങി ഒരു വർഷം നീണ്ട ഒളിമ്പിക്സ് പേരിനു മാത്രം നടത്തുന്നത് സംഘാടകരുടെ പരിഗണനയിൽ. മാസങ്ങൾ കഴിഞ്ഞും ലോകത്ത് വൈറസ്ബാധ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് അടുത്തവർഷവും പൂർണാർഥത്തിൽ നടത്താനാകുമോ എന്ന ആശങ്ക. നിലവിലെ സാഹചര്യം പരിഗണിച്ചാൽ പൂർണാർഥത്തിൽ ഒളിമ്പിക്സ് നടത്താനാകില്ലെന്നും ലഘൂകരിച്ച പതിപ്പ് മാത്രമാകുമെന്നും ആതിഥേയ നഗരമായ ടോക്യോയുടെ ഗവർണർ യുറികോ കോയ്കേ മുന്നറിയിപ്പ് നൽകി. വൈറസിനെതിരെ പ്രതിരോധം സജ്ജമാകാത്തത് ഭീഷണിയാണെന്നും തീർത്തും ഭിന്നമായ മറ്റൊരു ഒളിമ്പിക്സാകും അടുത്ത വർഷത്തേതെന്നും രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി നിരീക്ഷണ സമിതി അധ്യക്ഷൻ ജോൺ കോട്സും പറയുന്നു.
കോവിഡ്വ്യാപനവുമായി ബന്ധപ്പെട്ട് നേരേത്ത നടന്ന നിരവധി കായിക മത്സരങ്ങൾ സംശയനിഴലിലുള്ള സാഹചര്യത്തിൽ കാണികളെ നിയന്ത്രിച്ചും മത്സരാർഥികൾക്ക് കടുത്ത ചട്ടങ്ങൾ ബാധകമാക്കിയും പുതിയ സാധ്യതകൾ അധികൃതർ നേരേത്ത ആലോചിക്കുന്നതാണ്. വിദേശികളെ കാണികളായി അനുവദിച്ചാൽതന്നെ വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കാൻ പി.സി.ആർ (പോളിമറേസ് ചെയ്ൻ റിയാക്ഷൻ) ടെസ്റ്റും നിർബന്ധമാകും. അത്ലറ്റുകൾ, ഒഫീഷ്യലുകൾ, മറ്റു ജീവനക്കാർ എന്നിവർക്കും പരിശോധന നടത്തിയ ശേഷം മാത്രമാകും പ്രവേശനമുണ്ടാകുക. താരങ്ങൾക്ക് അത്ലറ്റ്സ് വില്ലേജിന് പുറത്തേക്ക് യാത്രയും പരിമിതപ്പെടുത്തും.
ഒന്നരമാസം കഴിഞ്ഞ് ജൂലൈ അവസാനം ആരംഭിക്കേണ്ട ഒളിമ്പിക്സ് നീട്ടിവെക്കാൻ ജപ്പാൻ സർക്കാർ തീരുമാനമെടുത്തത് കഴിഞ്ഞ മാർച്ചിലാണ്. 2021 ജൂലൈയിലും നടത്താനായില്ലെങ്കിൽ ഒളിമ്പിക്സ് റദ്ദാക്കേണ്ടിവരും. അടുത്ത വർഷത്തെ സാഹചര്യം നിലവിൽ പ്രവചനാതീതമാണെന്നും പ്രയാസങ്ങൾ കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ സ്വീകരിച്ചശേഷം മാത്രമേ ലോകത്തിെൻറ കായിക മാമാങ്കമായ ഒളിമ്പിക്സ് ടോക്യോയിൽ അരങ്ങേറൂ എന്നും സംഘാടക സമിതി വക്താവ് മാസ തകായ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.