ബോൾട്ടിനൊപ്പം ഫറയും ട്രാക്കിനോട് വിട പറയുന്നു
text_fieldsഅതിവേഗ ട്രാക്കിൽ ഉസൈൻ ബോൾട്ടാണ് താരമെങ്കിൽ ദീർഘദൂര ഒാട്ടത്തിൽ മോ ഫറ എന്ന മുഹമ്മദ് മുക്താർ ഫറയാണ് രാജാവ്. ഫറയുടെ അവസാന ലോക മീറ്റാണിത്. തൊട്ടതെല്ലാം പൊന്നാക്കിയ ഫറ സ്വന്തം നാട്ടിൽ നിന്ന് സ്വർണം വാരി ലോകപോരാട്ടം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. അവസാന ലോക മീറ്റാണെങ്കിലും ഫറ സമ്പൂർണ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ബെർമിങ്ഹാം ഗ്രാൻഡ് പ്രീയിലും മത്സരിച്ച ശേഷമെ ഫറ പൂർണമായി ട്രാക്കിനോട് വിട പറയൂ.
ജനനം: 1983 മാർച്ച് 23. േസാമാലിയയിലെ മൊഗാദിഷുവിൽ
ഒളിമ്പിക്സ് പ്രകടനം
2012: 5000 മീറ്റർ സ്വർണം (13:41:66)
10000 മീറ്റർ സ്വർണം (27:30:42)
2016: 5000 മീറ്റർ സ്വർണം (13:03:30)
10000 മീറ്റർ സ്വർണം (27:05:17)
ലോക ചാമ്പ്യൻഷിപ്പ്
2008: 5000 മീറ്റർ ആറാം സ്ഥാനം (13:47:54)
2009: 5000 മീറ്റർ ഏഴാം സ്ഥാനം (13:19:69)
2011: 5000 മീറ്റർ സ്വർണം (13:23:36)
10000 മീറ്റർ വെള്ളി (27:14:07)
2013: 5000 മീറ്റർ സ്വർണം (13:26:98)
10000 മീറ്റർ സ്വർണം (27:21:71)
2015: 5000 മീറ്റർ സ്വർണം (13:50:38)
10000 മീറ്റർ സ്വർണം (27:01:13)
•ലോക ചാമ്പ്യൻഷിപ്പിൽ 5000, 10000 മീറ്ററുകളിൽ തുടർച്ചയായ രണ്ട് തവണ സ്വർണം നേടുന്ന രണ്ടാമത്തെ താരം. ഇത്തവണ നേട്ടം ആവർത്തിച്ചാൽ 5000, 10000 മീറ്ററുകളിൽ തുടർച്ചയായി മൂന്ന് തവണ സ്വർണം നേടുന്ന ആദ്യ താരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.