അടുത്ത ലക്ഷ്യം ഒളിമ്പിക്സ് മെഡലാവണം -മോദി
text_fieldsന്യൂഡൽഹി: ജകാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ റെക്കോഡ് മെഡൽകൊയ്ത്തുമായി മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് പ്രധാനമന്ത്രിയുടെ വിരുന്ന്. ഒൗദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ മലയാളി താരങ്ങൾ ഉൾപ്പെടെ ഒട്ടുമിക്ക മെഡൽ ജേതാക്കളും പെങ്കടുത്തു. ‘‘ഏറെ വിയർപ്പൊഴുക്കി നേടിയെടുത്തതാണ് ഇൗ മെഡലുകൾ. ഇൗ അധ്വാനം നിങ്ങൾ ഇവിടെ അവസാനിപ്പിക്കരുത്. ഒളിമ്പിക്സിൽ മെഡൽ നേടുന്നതായിരിക്കണം അടുത്ത ലക്ഷ്യം. ആ വലിയ വെല്ലുവിളിക്ക് നേരേത്ത ഒരുങ്ങണം. ഗ്രാമീണ മേഖലയിൽ നല്ല കഴിവുള്ള താരങ്ങളെ കണ്ടെത്താൻ കായിക മന്ത്രാലയം ശ്രമം നടത്തിയിട്ടുണ്ട്. അതിെൻറ ഫലമാണ് ഇക്കാണുന്നത്’’ -ചടങ്ങിൽ മോദി പറഞ്ഞു.
കായികരംഗത്ത് പ്രധാനമന്ത്രിയുടെ ഉൾക്കാഴ്ചയും സർക്കാറിെൻറ പല പദ്ധതികളുംകൊണ്ടാണ് മെഡൽനേട്ടത്തിൽ റെക്കോഡ് കൈവരിക്കാൻ നമുക്കായതെന്ന് കായിക മന്ത്രി രാജ്യവർധൻ റാത്തോഡ് പറഞ്ഞു. 15 സ്വർണം ഉൾപ്പെടെ 69 മെഡലുകൾ നേടിയ ഇന്ത്യ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പുതു റെക്കോഡ് കുറിച്ചാണ് മടങ്ങിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.