മാനുവൽ ഫ്രെഡറിക്സിന് ധ്യാൻചന്ദ് പുരസ്കാരം, വിമൽ കുമാറിന് േദ്രാണാചാര്യ; അനസിന് അർജുന
text_fieldsന്യൂഡൽഹി: രാജ്യത്തെ കായികപുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളികൾക്ക് നേട്ട ം. മുൻ ഇന്ത്യൻ ഹോക്കി താരം മാനുവൽ ഫ്രെഡറിക്സിനാണ് കായിക മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ധ്യാൻചന്ദ് പുരസ്കാരം. മലയാളിയായ ബാഡ്മിൻറൺ േകാച്ച് യു. വിമൽ കുമാർ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്കാരത്തിനും മലയാളി അത്ലറ്റ് മുഹമ്മദ് അനസ് അർജുന പുരസ്കാരത്തിനും അർഹനായി.
1972 മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിെൻറ ഗോൾകീപ്പറായിരുന്നു കണ്ണൂർ ബർണശ്ശേരി സ്വദേശിയായ ഫ്രെഡറിക്സ്. ഏഴു വർഷം ഇന്ത്യൻ ടീമംഗമായിരുന്ന അദ്ദേഹം 1973ൽ നെതർലൻഡ്സിൽ നടന്ന ലോകകപ്പിലും 78ൽ അർജൻറീനയിൽ നടന്ന ലോകകപ്പിലും കളിച്ചിട്ടുണ്ട്. 400 മീറ്റർ ഓട്ടത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ് സ്വർണ ജേതാവും ദേശീയ റെക്കോഡ് ഉടമയുമാണ് കൊല്ലം നിലമേൽ സ്വദേശിയായ അനസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.