വെള്ളിമെഡൽ പ്രളയ ദുരിതബാധിതർക്ക് സമർപ്പിച്ച് അനസ്
text_fieldsജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഒാട്ടത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ മലയാളി മുഹമ്മദ് അനസ് തെൻറ വെള്ളി മെഡൽ കേരളത്തിലെ പ്രളയ ദുരിത ബാധിതർക്കുള്ള സമർപ്പണമാണെന്ന് പ്രതികരിച്ചു. ദുരിതക്കയത്തിൽ നിന്നും കരകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്വന്തം നാട്ടുകാർക്കായി എെൻറ മെഡൽ സമർപ്പിക്കുന്നു. ഇത് അവരിൽ പുഞ്ചിരി വിടർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അനസ് മത്സരശേഷം പറഞ്ഞു.
സ്കൂൾ തലം തൊട്ടുള്ള പരിശീലകർക്കും അനസ് വിജയം സമർപ്പിച്ചു. അൻസാർ, ഷിബി സെബാസ്റ്റ്യൻ, കുഞ്ഞി മുഹമ്മദ്, ജയ് കുമാർ, എന്നീ കോച്ചുമാരുടെ പിന്തുണയാണ് ഇത്രയും വലിയ നേട്ടത്തിന് തന്നെ സഹായിച്ചതെന്നും അനസ് പറഞ്ഞു. സെപ്തംബർ 17ന് 25 വയസ്സ് തികയുന്ന അനസിന് മുൻകൂട്ടിയുള്ള പിറന്നാൾ സമ്മാനം കൂടിയായി ഏഷ്യൻ ഗെയിംസ് മെഡൽ.
കേന്ദ്ര കായിക മന്ത്രിയും 2004 ഒളിമ്പിക്സ് വെള്ളി മെഡൽ ജോതാവുമായ രാജ്യവർധൻ സിങ് റാത്തോഡ് അനസിെൻറ മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു. ‘ഒരു േയാദ്ധാവായ തനിക്ക് ഇതിൽ കൂടുതൽ നേടാൻ സാധിക്കുമെന്ന്’ മത്സര ശേഷം റാത്തോഡ് പറഞ്ഞതായും അനസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.