രാജ്യം വിളിച്ചു; അനസ് പറന്നെത്തി
text_fieldsലഖ്നോ: ദേശീയ കായികദിനമായ ആഗസ്റ്റ് 29ന് ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ ഒരു കൂട്ടം ക ായിക താരങ്ങളും പരിശീലകരുമെല്ലാം രാജ്യത്തിെൻറ ആദരം ഏറ്റുവാങ്ങുമ്പോൾ ലഖ്നോവിൽ റി ലേ പോരാട്ടത്തിനുള്ള ഒരുക്കത്തിലായിരുന്നു മുഹമ്മദ് അനസ്.
രാഷ്ട്രപതി റാംനാഥ് ക ോവിന്ദിൽനിന്ന് അർജുന പുരസ്കാരം ഏറ്റുവാങ്ങാനുള്ള പട്ടികയിൽ മലയാളികളുടെ അഭിമാ നമായ ഓട്ടക്കാരൻ മുഹമ്മദ് അനസുമുണ്ട്. പക്ഷേ, ഏതൊരു അത്ലറ്റിെൻറയും അഭിമാനകരമാ യ ആ മുഹൂർത്തം അനസിന് ഇപ്പോൾ മാറ്റിവെച്ചേ പറ്റൂ. അർജുന അവാർഡിനോളം തന്നെ വളർത്തി യ അത്ലറ്റിക്സിൽ രാജ്യം തെൻറ പ്രകടനം ആവശ്യപ്പെട്ടപ്പോൾ ആ വിളികേട്ട് ചെക് റിപ്പബ്ലിക്കിൽനിന്ന് പറന്നെത്തിയതാണ് ഇന്ത്യയുടെ സ്പ്രിൻറ് രാജൻ.
ദോഹ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ 4x400 മീറ്റർ റിലേ ടീമിെൻറ യോഗ്യത വെല്ലുവിളിയിലായതോടെയാണ് അനസും സംഘവും യൂറോപ്പിൽനിന്ന് കഴിഞ്ഞ ദിവസം ലഖ്നോവിലെത്തിയത്. അനസിന് പുറമെ മലയാളികളായ അമോജ് ജേക്കബ്, നോഹ നിർമൽ ടോം, കർണാടകയുടെ കെ.എസ്. ജീവൻ എന്നിവരുമുണ്ട്. പരിക്കു മാറി തിരിച്ചെത്തിയ തമിഴ്നാടിെൻറ ധരുൺ അയ്യസ്സാമിയും മോഹൻ കുമാറും കൂടി ചേരുേമ്പാൾ ഇന്ത്യൻ എക്സ്പ്രസ് അതിസമ്പന്നമാവും.
59ാമത് ദേശീയ സീനിയർ മീറ്റിെൻറ ഏറ്റവും ആകർഷക ഇനമായാണ് റിലേക്ക് ട്രാക്കൊരുങ്ങുന്നത്.
ലോകറാങ്കിങ്ങിൽ 16ാം സ്ഥാനത്തുനിന്ന് ലോക ചാമ്പ്യൻഷിപ് യോഗ്യത ഉറപ്പിച്ചിരിക്കെയാണ് ആഫ്രിക്കയിൽനിന്നും ലാറ്റിനമേരിക്കയിൽനിന്നും ചില വെല്ലുവിളികളുയരുന്നത്. കൊളംബിയ, ബോട്സ്വാന ടീമുകളുടെ മുന്നേറ്റത്തിൽ ഇന്ത്യയുടെ സ്ഥാനം പരുങ്ങലിലായതോടെ ഇൻറർസ്റ്റേറ്റ് മീറ്റിലെ റിലേ രാജ്യാന്തര മത്സരമാക്കി മാറ്റാൻ അഖിലേന്ത്യ അത്ലറ്റിക്സ് ഫെഡറേഷൻ നിർബന്ധിതരായി.
ശ്രീലങ്ക, മാലദ്വീപ് ടീമുകളെ കൂടി ക്ഷണിച്ചാണ് റിലേ പോരാട്ടം കനപ്പിക്കുന്നത്. 2018 ജകാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ പ്രകടനവുമായാണ് (3 മിനിറ്റ് 01.85 സെക്കൻഡ്) ഇന്ത്യ ദോഹ യോഗ്യത ഉറപ്പിച്ചത്. കുഞ്ഞു മുഹമ്മദ്, ധരുൺ അയ്യസ്സാമി, അനസ്, ആരോക്യ രാജീവ് എന്നിവരായിരുന്നു ഓടിയത്. ഈ പ്രകടനവുമായി റാങ്കിങ്ങിൽ 16ലെത്തിയവർ പിന്നീട് തുർക്കി, ചെക്ക്, പോളണ്ട്, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനത്തിലായിരുന്നു.
പോളണ്ടിൽ 3:02.6 മിനിറ്റിെൻറ പ്രകടനവുമായാണ് ലഖ്നോവിലേക്ക് വരുന്നത്. ഇവിടെ ‘എ’, ‘ബി’ എന്നിങ്ങനെ രണ്ടായി തിരിയുന്ന ഇന്ത്യയും വിദേശ ടീമുകളും ചേരുന്നതോടെ ട്രാക്കിൽ പോരാട്ടം പൊടിപാറും. അങ്ങനെ മികച്ച സമയം കണ്ടെത്തി റാങ്കിങ് മെച്ചപ്പെടുത്താമെന്നാണ് പ്രതീക്ഷകൾ.
‘വിദേശത്തെ മത്സരങ്ങളും ജയങ്ങളും റിലേ ടീമിന് ഏറെ ആത്മവിശ്വാസം സമ്മാനിച്ചു. ഇന്ത്യയിേലക്കാൾ മികച്ച മത്സരങ്ങളായിരുന്നു. വ്യക്തിപരമായും ഫോം മെച്ചപ്പെടുത്താനായി’ -അനസ് മാധ്യമത്തോടു പറഞ്ഞു. ‘അർജുന അവാർഡ് ഇന്നലെ വാങ്ങാനാവാത്തതിെൻറ നിരാശയുണ്ടെങ്കിലും നിർണായക മത്സരമാണ് മുന്നിലുള്ളത്.
പിന്നീട് ഏറ്റുവാങ്ങാമെന്ന് കായിക മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്’ -400 മീറ്ററിൽ അഞ്ചുതവണ ദേശീയ റെക്കോഡ് തിരുത്തുകയും ഏഷ്യൻ ഗെയിംസിൽ വെങ്കലവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ അണിയുകയും ചെയ്ത കൊല്ലം നിലമേലിെൻറ അർജുന നേട്ടക്കാരൻ പറയുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് റിലേ ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.