Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 9:31 PM GMT Updated On
date_range 25 Nov 2017 9:32 PM GMTഏറ്റവും മികച്ച അത്ലറ്റിനുള്ള പുരസ്കാരം മുതാസ് ഇൗസ ബർഷിമിനും നഫീസതു തിയാമിനും
text_fieldsbookmark_border
മോണകോ: വർഷത്തെ ഏറ്റവും മികച്ച അത്ലറ്റിനുള്ള പുരസ്കാരം ഖത്തറിെൻറ മുതാസ് ഇൗസ ബർഷിമിനും ബെൽജിയത്തിെൻറ നഫീസതു തിയാമിനും. ഇൻറർനാഷനൽ അത്ലറ്റിക് ഫെഡറേഷെൻറ (െഎ.എ.എ.എഫ്) പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ജേതാക്കളെ പ്രഖ്യാപിച്ചത്.
ഹൈജംപിലെ ലോക ചാമ്പ്യനും ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവുമായ ബർഷിം ബ്രിട്ടെൻറ ദീർഘദൂര ഇതിഹാസം മുഹമ്മദ് ഫറയെയും ദക്ഷിണാഫ്രിക്കയുടെ ലോക-ഒളിമ്പിക്സ് ചാമ്പ്യൻ വെയ്ഡ് വാൻ നീകർകിനെയും പിന്തള്ളിയാണ് 2017ലെ മികച്ച പുരുഷതാരമായി മാറിയത്. ആറു തവണ മികച്ച ലോക അത്ലറ്റായ ഉസൈൻ ബോൾട്ടിെൻറ പിൻഗാമിയായാണ് ഖത്തറിെൻറ 26കാരൻ മികച്ച താരമായത്. ഇതാദ്യമായാണ് ഒരു ഏഷ്യൻ അത്ലറ്റ് മികച്ച ലോകതാരമായി മാറുന്നത്.
വനിതകളിൽ ഗ്രീസിെൻറ പോൾവാൾട്ട് താരം എകത്രീന സ്റ്റെഫാനി, ഇത്യോപ്യയുടെ ദീർഘദൂര താരം അൽമാസ് അയാന എന്നിവരെ പിന്തള്ളിയാണ് ഹെപ്റ്റാത്ലണിലെ ലോക-ഒളിമ്പിക്സ് ചാമ്പ്യൻ നഫീസതു തിയാം മികച്ച അത്ലറ്റായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story