നിലവാരമില്ലായ്മ: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ ലാബിന് വാഡ വിലക്ക്
text_fieldsന്യൂഡൽഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) ലബോറട്ടറിക്ക് ലോക ഉത്തേജക വിര ുദ്ധ ഏജൻസിയുടെ വിലക്ക്. ലാബിന് അന്താരാഷ്ട്ര നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ ാണ് ആഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വരുംവിധം ആറുമാസത്തെ വിലക്ക്. 2020 ടോക്യോ ഒളിമ്പി ക്സ് അടുത്തെത്തിനിൽക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഇൗ നടപടി. വിലക്കിനെതിരെ സ്വിറ്റ്സർലൻഡിലെ കായിക തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു അറിയിച്ചു. 21 ദിവസത്തിനകം അപ്പീൽ നൽകണം.
ഉേത്തജക പരിശോധന നടത്താൻ 2008ലാണ് നാഡയുടെ കീഴിലുള്ള ലാബിന് വാഡയുടെ അംഗീകാരം ലഭിച്ചത്. ഇതാണ് വിലക്കോടെ താൽകാലികമായി റദ്ദാകുന്നത്. വാഡയുടെ വിദഗ്ധ സംഘം ലാബുകളിൽ നടത്തിയ പരിശോധനയിലാണ് നിലവാരമില്ലായ്മ കണ്ടെത്തിയത്.
വിലക്ക് വന്നെങ്കിലും നാഡക്ക് ഉത്തേജക പരിശോധനക്കായി രക്ത, മൂത്ര സാമ്പിളുകൾ ശേഖരിക്കാം. എന്നാൽ, അവ വാഡ അംഗീകാരമുള്ള വിദേശ ലാബുകളിൽ പരിശോധനക്കയക്കണം. ഇത് ഇന്ത്യയിൽ ഉത്തേജക പരിശോധന വ്യാപകമായി കുറയാനിടയാക്കും. വിദേശ രാജ്യങ്ങളിലെ ലാബുകളിൽ പരിശോധനക്കയക്കാനുള്ള ചെലവ് താങ്ങാൻ ഇന്ത്യക്കാവില്ലെന്ന് ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് നരീന്ദർ ബാത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.