ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിന് ഇന്ന് സമാപനം
text_fieldsഗുണ്ടൂർ: കൈയിൽ ഒരുദിനം, മുന്നിൽ രണ്ട് ടീം, കടബാധ്യത 84 പോയൻറ്. റാഞ്ചിയിൽനിന്ന് ഗുണ്ട ൂരിലെത്തുേമ്പാൾ കേരളം ഒാടുന്നത് പിന്നിലോട്ട്. സന്തോഷ് ട്രോഫിയിൽ ആന്ധ്രപ്രദേശിന െ വിറപ്പിച്ച അതേ ദിനംതന്നെ ആന്ധ്രയുടെ കായികതലസ്ഥാനമായ ഗുണ്ടൂർ നാഗാർജുന സർവകലാ ശാല സ്റ്റേഡിയത്തിൽ കേരളം മൂന്നാം സ്ഥാനത്ത് (243 പോയൻറ്). ഒറ്റയാെൻറ വീറോടെ കുതിച്ചുപ ായുന്ന ഹരിയാനയെ (327) മെരുക്കാൻ തമിഴ്നാടും (244) മഹാരാഷ്ട്രയും (219) വലവിരിച്ചെങ്കിലും നാലാ ം ദിനവും പിടിച്ചുകെട്ടാനായിട്ടില്ല. അവസാന ദിനമായ ഇന്ന് മത്സരം നടക്കുന്നത് രണ്ടാം സ്ഥാനത്തിനുവേണ്ടിയായിരിക്കും.
ഒരു പോയൻറ് മാത്രം മുന്നിൽ നിൽക്കുന്ന തമിഴ്നാടിനെ മറികടന്ന് രണ്ടാം സ്ഥാനം ഉറപ്പിക്കാനായിരിക്കും മലയാള സംഘത്തിെൻറ ശ്രമം. പെൺകുട്ടികളുടെ വിഭാഗത്തിൽ 176 പോയൻറുമായി കേരളം ഒന്നാമതുണ്ട്. 11 സ്വർണം നേടിയ റാഞ്ചിയിലെ പ്രകടനത്തിന് 14 സ്വർണംകൊണ്ട് മറുപടി പറഞ്ഞതിൽ കേരളത്തിന് ആശ്വസിക്കാം. ചൊവ്വാഴ്ച കിട്ടിയത് രണ്ടു സ്വർണവും ആറു വെങ്കലവും മാത്രം. പൊന്നണിഞ്ഞ പ്രിസ്കില ഡാനിയേലും ലിസ്ബത്ത് കരോളിൻ ജോസഫും കേരളത്തിെൻറ മാനം കാത്തു.
ട്രിപ്ൾ ജംപിൽ തെന്നിന്ത്യൻ ഡെർബി
കളി ഏതായാലും കേരളവും തമിഴ്നാടും ഏറ്റുമുട്ടിയാൽ അവിടെ തീപാറും. ജംപിങ് പിറ്റിൽ ചാട്ടം തുടങ്ങിയതു മുതൽ വേലിക്കെട്ടിനു പുറത്ത് കേരള-തമിഴ്നാട് സംഘങ്ങളുടെ ആർപ്പുവിളി ഉയർന്നു. ആദ്യ അവസരംതന്നെ കരിയർ ബെസ്റ്റ് (12.99 മീറ്റർ) ചാടി ലിസ്ബത്ത് കരോളിൻ ജോസഫ് സീറ്റുറപ്പിച്ചതോടെ മത്സരം രണ്ടാം സ്ഥാനത്തിനായി. തമിഴ്നാടിെൻറ ആർ. െഎശ്വര്യയും മലയാളിതാരം ഗായത്രി ശിവകുമാറുമായിരുന്നു അങ്കത്തട്ടിൽ. മികച്ച സ്റ്റാർട്ട് കിട്ടിയിട്ടും പിറ്റിന് മുന്നിൽ പകച്ചുനിന്ന ഗായത്രി പരിശീലകൻ പി.പി. പോളിെൻറ പരസ്യ ശകാരത്തിനും ഇരയായി. ഒടുവിൽ രണ്ടാം സ്ഥാനം തമിഴ്നാടിന് (12.72) കൊടുത്ത് ഗായത്രി (12.37) വെങ്കലവുമായി മടങ്ങി.
800 മീറ്ററിൽ മറ്റു സംസ്ഥാനങ്ങൾ മെഡൽ കൊയ്യുേമ്പാൾ വായിൽ വെള്ളമൂറി കാത്തിരിക്കാനായിരുന്നു കേരളത്തിെൻറ വിധി. ഒരു കാലത്ത് കേരളം കുത്തകയാക്കിവെച്ചിരുന്ന 800 മീറ്ററിലെ ചില ഇനങ്ങളിൽ മത്സരിക്കാൻേപാലും കേരളത്തിന് ആളെകിട്ടിയില്ല. ഒടുവിൽ അണ്ടർ 18 വിഭാഗത്തിൽ ട്രാക്കിലിറങ്ങിയ പ്രിസ്കില ഡാനിയേലും (സായ് തിരുവനന്തപുരം) സ്റ്റെഫി സാറാ കോശിയും (ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാല) കേരളത്തിെൻറ മാനംകാത്തു. 2:9.11 മിനിറ്റിൽ ഒാടിയെത്തിയ പ്രിസ്കില സ്വർണം നേടിയപ്പോൾ 2:12.73 മിനിറ്റിൽ സ്റ്റെഫി വെങ്കലം നേടി. അണ്ടർ 20ൽ ഉഷ സ്കൂളിലെ അതുല്യ ഉദയനും മൂന്നാം സ്ഥാനത്തെത്തി.
വെങ്കല മഴ
വെള്ളിമെഡൽ മാറിനിന്ന ദിവസം കേരളം നേടിയത് ആറു വെങ്കലം. ഗായത്രിക്കും സ്റ്റെഫിക്കും അതുല്യക്കും പുറമെ വി. ഭരത് രാജ് (ഹൈജംപ്), സ്നേഹമോൾ ജോർജ് (പെൻറാത്ലൺ), ജി. രേഷ്മ (ഹെക്ടാത്ലൺ) എന്നിവരാണ് വെങ്കലം സ്വന്തമാക്കിയത്.
ടിൻറുവിന്റെ റെക്കോഡ് പഴങ്കഥ
നാലാം ദിനം ആകെ പിറന്നത് രണ്ടു ദേശീയ റെക്കോഡും ഒരു മീറ്റ് റെക്കോഡും. 800 മീറ്ററിൽ 11 വർഷം മുമ്പ് മലയാളിതാരം ടിൻറു ലൂക്ക എഴുതിച്ചേർത്ത 2:7.48 സമയം 2:6.12 മിനിറ്റായി തിരുത്തിയെഴുതിയത് ഹരിയാനയുടെ രചന. അണ്ടർ 16ലാണ് രണ്ടു ദേശീയ റെക്കോഡും പിറന്നത്. 800 മീറ്ററിൽ ഹരിയാനയുടെ പർവേശ് ഖാനും 3000 മീറ്റർ നടത്തത്തിൽ ഉത്തരാഖണ്ഡിെൻറ രേശ്മ പേട്ടലും പുതിയ സമയം കുറിച്ചു.
ജിഷ്ണക്ക് റെയിൽവേയിൽ നിയമനം
ഗുണ്ടൂർ: അണ്ടർ 20 പെൺകുട്ടികളുടെ ഹൈജംപിൽ പൊന്നണിഞ്ഞ മലയാളിതാരം എം. ജിഷ്ണക്ക് റെയിൽവേയുടെ ഒാഫർ. ഗുണ്ടൂരിൽ നേരിട്ടെത്തിയാണ് റെയിൽവേ അധികൃതർ ജോലി വാഗ്ദാനം നൽകിയത്. സതേൺ റെയിൽവേയിൽ ക്ലാസ് ത്രീ കാറ്റഗറിയിൽ നിയമനം നൽകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.