Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2016 5:39 AM IST Updated On
date_range 12 Nov 2016 6:02 AM ISTദേശീയ ജൂനിയര്‍ മീറ്റ്: രണ്ടാംദിനവും ഹരിയാന തന്നെ മുന്നില്‍; കേരളത്തിന് രണ്ടുവീതം സ്വര്‍ണം, വെള്ളി, വെങ്കലം കൂടി
text_fieldsbookmark_border
കോയമ്പത്തൂര്‍: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്‍െറ രണ്ടാംദിനവും കേരളം മൂന്നാം സ്ഥാനത്ത് തുടരുന്നു. ഒമ്പത് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമായി 134 പോയന്‍േറാടെ ഹരിയാനയാണ് ഒന്നാമത്. അഞ്ചുവീതം സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി ഉത്തര്‍പ്രദേശ് (102) രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് 98 പോയന്‍റാണുള്ളത്. രണ്ടുവീതം സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെയാണ് കേരളം വെള്ളിയാഴ്ച നേടിയത്. ആകെ നാലു സ്വര്‍ണവും അത്രയും വെള്ളിയും അഞ്ചുവെങ്കലവും.
രണ്ടുവീതം ദേശീയ, മീറ്റ് റെക്കോഡുകള്‍കൂടി പിറന്നു. അണ്ടര്‍ 16 ഗേള്‍സ് 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കേരളത്തിന്‍െറ അപര്‍ണ റോയ് മീറ്റ് റെക്കോഡോടെ ഒന്നാം സ്ഥാനത്തത്തെി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ എം. ശ്രീശങ്കറിലൂടെയാണ് രണ്ടാം സ്വര്‍ണം. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ അഞ്ജലി ഫ്രാന്‍സിസും അണ്ടര്‍14, 600 മീറ്ററില്‍ യു. ആതിരയും വെള്ളി നേടി. അണ്ടര്‍ 18 (ആണ്‍) 10,000 മീറ്റര്‍ നടത്തത്തില്‍ വി.കെ. അഭിജിത്തും അണ്ടര്‍ 16 (ആണ്‍) 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ മുഹമ്മദ് ലസാനും നേടിയ വെങ്കല മെഡലുകള്‍കൂടി ചേരുമ്പോള്‍ കേരളത്തിന്‍െറ വെള്ളിയാഴ്ച ക്വോട്ട പൂര്‍ണം. അണ്ടര്‍ 18 (ആണ്‍) ഹാമര്‍ത്രോയില്‍ ഹരിയാനയുടെ ആശിഷ് ജാഖറും ഇതേ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ രാജസ്ഥാന്‍െറ കച്ച്നാര്‍ ചൗധരിയും ദേശീയ റെക്കോര്‍ഡിന് ഉടമകളായി. അപര്‍ണക്ക് പുറമെ അണ്ടര്‍ 20 (പെണ്‍) ജാവലിന്‍ ത്രോയില്‍ ഹരിയാനയുടെ പുഷ്പ ജാഖറും മീറ്റ് റെക്കോഡും നേടി.
റെക്കോഡോടെ
അപര്‍ണ ഉഷാറായി മെഡലിനായി ദാഹിച്ച മലയാളി ക്യാമ്പിന് ആശ്വാസത്തിന്‍െറ തെളിനീരായിരുന്നു അപര്‍ണ റോയ്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡ്്ല്‍സില്‍ കര്‍ണാടകയുടെ മേഘ്ന ഷെട്ടി 2010ല്‍ സ്ഥാപിച്ച 14.57 സെക്കന്‍ഡിന്‍െറ റെക്കോഡ് അപര്‍ണയുടെ കുതിപ്പില്‍ 14.47 സെക്കന്‍ഡിലേക്ക് വഴിമാറി. കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയായ അപര്‍ണ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. ഈ വര്‍ഷം തുര്‍ക്കിയില്‍ നടന്ന സ്കൂള്‍ ജിംനേഷ്യാഡിലും രാജ്യത്തെ പ്രതിനിധാനംചെയ്തിട്ടുണ്ട് ദേശീയ ജൂനിയര്‍ ഫുട്ബാള്‍ താരം കൂടിയായ അപര്‍ണ. കോഴിക്കോട് കൂടരഞ്ഞി ഓവേലില്‍ റോയ്-ടീന ദമ്പതികളുടെ മകളാണ്.
അപര്‍ണയുടെ പ്രകടനവും ലസാന്‍െറ വെങ്കലവുമൊഴിച്ചാല്‍ ഹര്‍ഡ്്ല്‍സില്‍ കേരളാ താരങ്ങള്‍ നിരാശപ്പെടുത്തി. അണ്ടര്‍ 16 ആണ്‍ 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഒഡിഷയുടെ പുംഗ സോറന്‍ (13.76 സെ) സ്വര്‍ണം നേടിയപ്പോള്‍, 13.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കോഴിക്കോട്ടുകാരനായ ലസാന്‍ വെങ്കലം സ്വന്തമാക്കിയത്. അണ്ടര്‍ 20 പെണ്‍ ഹര്‍ഡ്ല്‍സില്‍ കേരളത്തിന്‍െറ ഉറച്ച പ്രതീക്ഷയായിരുന്ന ഡൈബി സെബാസ്റ്റ്യന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14.30 സെക്കന്‍ഡില്‍ ത്സാര്‍ഖണ്ഡിന്‍െറ അനുരൂപ കുമാരി സ്വര്‍ണം നേടി. അണ്ടര്‍ 20 ആണ്‍ 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ മഹാരാഷ്ട്രയുടെ പരസ് പട്ടേല്‍ 14.18 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയപ്പോള്‍ കേരളത്തിന്‍െറ സച്ചിന്‍ ബിനുവും സൂര്യനാരായണനും നാലും ആറും സ്ഥാനങ്ങളിലൊതുങ്ങി. അണ്ടര്‍ 18 ബോയ്സ് 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ മഹാരാഷ്ട്രയുടെ അല്‍ഡന്‍ നൊറോഹ (14.2) സ്വര്‍ണത്തിലത്തെി. കേരളത്തിന്‍െറ മെല്‍ബിന്‍ ബിജുവിന് ഏഴാം സ്ഥാനം. അണ്ടര്‍ 18 ഗേള്‍സ് 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കേരളത്തിനായി ഇറങ്ങിയ അഞ്ജലി തോമസ് അഞ്ചാമത്.
താരകുടുംബത്തിലെ ‘ശ്രീ’
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ ശ്രീശങ്കര്‍ 7.52 മീറ്റര്‍ ചാടി ഒന്നാമനായി. കഴിഞ്ഞവര്‍ഷം റാഞ്ചിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു. സാഫ് ഗെയിംസ് ട്രിപ്പ്ള്‍ ജംപ് മെഡല്‍ ജേതാവായ പിതാവ് എസ്. മുരളിയാണ് ശ്രീയെ പരിശീലിപ്പിക്കുന്നത്. അമ്മ കെ.എസ്. ബിജിമോള്‍ ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ് 800 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ 12ാം ക്ളാസ്സുകാരനാണ് ശ്രീശങ്കര്‍.
അണ്ടര്‍ 14 പെണ്‍ 600 മീറ്ററില്‍ 1:37.74 മിനിറ്റിലാണ് ആതിര കേരളത്തിനായി വെള്ളിയണിഞ്ഞത്. അണ്ടര്‍ 20 പെണ്‍ പോള്‍വാള്‍ട്ടില്‍ അഞ്ജലി ഫ്രാന്‍സിസ് 3.05 മീറ്റര്‍ ചാടി വെള്ളിയിലത്തെിയപ്പോള്‍ ആതിഥേയരായ തമിഴ്നാടിന്‍െറ നിഷാ ബാനു (3.30) സ്വര്‍ണജേത്രിയായി. രണ്ടാംദിനം കേരളം വെങ്കലത്തോടെയാണ് തുടങ്ങിയത്. അണ്ടര്‍ 18 ബോയ്സ് 10,000 മീറ്റര്‍ നടത്തത്തില്‍ അഭിജിത്ത് 46:13.70 മിനിറ്റ് സമയമെടുത്താണ് ഫിനിഷ് ചെയ്തത്. പഞ്ചാബിന്‍െറ അമന്‍ജ്യോത് സിങ് 44:57.30 മിനിറ്റില്‍ സ്വര്‍ണവും ഹരിയാനയുടെ നവീന്‍ 46:11.50 മിനിറ്റില്‍ വെള്ളിയും കരസ്ഥമാക്കി.
ആശിഷ് ആശിച്ച ദൂരത്ത്
അണ്ടര്‍ 18 ബോയ്സ് ഹാമര്‍ത്രോയില്‍ ഹരിയാനയുടെ ആശിഷ് ജഖാര്‍ സ്വന്തം റെക്കോഡ് തിരുത്തുകയായിരുന്നു. ഇക്കുറി 75.45 മീറ്റര്‍ ദൂരം എറിഞ്ഞ ആശിഷ് 2015ല്‍ സ്ഥാപിച്ച 72.04 മീറ്ററിന്‍െറ ദേശീയ റെക്കോഡാണ് തിരുത്തിയത്. 2009ല്‍ ഹരിയാനയുടെ സുഖ്ദേവ് സിങ് കുറിച്ച 70.35 മീറ്ററെന്ന ദേശീയ ജൂനിയര്‍ മീറ്റ് റെക്കോഡും ഇദ്ദേഹത്തിന്‍െറ നാട്ടുകാരന്‍ സ്വന്തം പേരിലാക്കി.
രണ്ടുവീതം ദേശീയ, മീറ്റ് റെക്കോഡുകള്‍കൂടി പിറന്നു. അണ്ടര്‍ 16 ഗേള്‍സ് 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കേരളത്തിന്‍െറ അപര്‍ണ റോയ് മീറ്റ് റെക്കോഡോടെ ഒന്നാം സ്ഥാനത്തത്തെി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ എം. ശ്രീശങ്കറിലൂടെയാണ് രണ്ടാം സ്വര്‍ണം. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ അഞ്ജലി ഫ്രാന്‍സിസും അണ്ടര്‍14, 600 മീറ്ററില്‍ യു. ആതിരയും വെള്ളി നേടി. അണ്ടര്‍ 18 (ആണ്‍) 10,000 മീറ്റര്‍ നടത്തത്തില്‍ വി.കെ. അഭിജിത്തും അണ്ടര്‍ 16 (ആണ്‍) 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ മുഹമ്മദ് ലസാനും നേടിയ വെങ്കല മെഡലുകള്‍കൂടി ചേരുമ്പോള്‍ കേരളത്തിന്‍െറ വെള്ളിയാഴ്ച ക്വോട്ട പൂര്‍ണം. അണ്ടര്‍ 18 (ആണ്‍) ഹാമര്‍ത്രോയില്‍ ഹരിയാനയുടെ ആശിഷ് ജാഖറും ഇതേ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ രാജസ്ഥാന്‍െറ കച്ച്നാര്‍ ചൗധരിയും ദേശീയ റെക്കോര്‍ഡിന് ഉടമകളായി. അപര്‍ണക്ക് പുറമെ അണ്ടര്‍ 20 (പെണ്‍) ജാവലിന്‍ ത്രോയില്‍ ഹരിയാനയുടെ പുഷ്പ ജാഖറും മീറ്റ് റെക്കോഡും നേടി.
റെക്കോഡോടെ
അപര്‍ണ ഉഷാറായി
അപര്‍ണ റോയ് (സ്വര്‍ണം: അണ്ടര്‍ 16 പെണ്‍, 100 മീ. ഹര്‍ഡ്ല്‍സ് മീറ്റ് റെക്കോഡ്)
അപര്‍ണയുടെ പ്രകടനവും ലസാന്‍െറ വെങ്കലവുമൊഴിച്ചാല്‍ ഹര്‍ഡ്്ല്‍സില്‍ കേരളാ താരങ്ങള്‍ നിരാശപ്പെടുത്തി. അണ്ടര്‍ 16 ആണ്‍ 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഒഡിഷയുടെ പുംഗ സോറന്‍ (13.76 സെ) സ്വര്‍ണം നേടിയപ്പോള്‍, 13.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കോഴിക്കോട്ടുകാരനായ ലസാന്‍ വെങ്കലം സ്വന്തമാക്കിയത്. അണ്ടര്‍ 20 പെണ്‍ ഹര്‍ഡ്ല്‍സില്‍ കേരളത്തിന്‍െറ ഉറച്ച പ്രതീക്ഷയായിരുന്ന ഡൈബി സെബാസ്റ്റ്യന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14.30 സെക്കന്‍ഡില്‍ ത്സാര്‍ഖണ്ഡിന്‍െറ അനുരൂപ കുമാരി സ്വര്‍ണം നേടി. അണ്ടര്‍ 20 ആണ്‍ 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ മഹാരാഷ്ട്രയുടെ പരസ് പട്ടേല്‍ 14.18 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയപ്പോള്‍ കേരളത്തിന്‍െറ സച്ചിന്‍ ബിനുവും സൂര്യനാരായണനും നാലും ആറും സ്ഥാനങ്ങളിലൊതുങ്ങി. അണ്ടര്‍ 18 ബോയ്സ് 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ മഹാരാഷ്ട്രയുടെ അല്‍ഡന്‍ നൊറോഹ (14.2) സ്വര്‍ണത്തിലത്തെി. കേരളത്തിന്‍െറ മെല്‍ബിന്‍ ബിജുവിന് ഏഴാം സ്ഥാനം. അണ്ടര്‍ 18 ഗേള്‍സ് 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കേരളത്തിനായി ഇറങ്ങിയ അഞ്ജലി തോമസ് അഞ്ചാമത്.
താരകുടുംബത്തിലെ ‘ശ്രീ’
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ ശ്രീശങ്കര്‍ 7.52 മീറ്റര്‍ ചാടി ഒന്നാമനായി. കഴിഞ്ഞവര്‍ഷം റാഞ്ചിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു. സാഫ് ഗെയിംസ് ട്രിപ്പ്ള്‍ ജംപ് മെഡല്‍ ജേതാവായ പിതാവ് എസ്. മുരളിയാണ് ശ്രീയെ പരിശീലിപ്പിക്കുന്നത്. അമ്മ കെ.എസ്. ബിജിമോള്‍ ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ് 800 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ 12ാം ക്ളാസ്സുകാരനാണ് ശ്രീശങ്കര്‍.
അണ്ടര്‍ 14 പെണ്‍ 600 മീറ്ററില്‍ 1:37.74 മിനിറ്റിലാണ് ആതിര കേരളത്തിനായി വെള്ളിയണിഞ്ഞത്. അണ്ടര്‍ 20 പെണ്‍ പോള്‍വാള്‍ട്ടില്‍ അഞ്ജലി ഫ്രാന്‍സിസ് 3.05 മീറ്റര്‍ ചാടി വെള്ളിയിലത്തെിയപ്പോള്‍ ആതിഥേയരായ തമിഴ്നാടിന്‍െറ നിഷാ ബാനു (3.30) സ്വര്‍ണജേത്രിയായി. രണ്ടാംദിനം കേരളം വെങ്കലത്തോടെയാണ് തുടങ്ങിയത്. അണ്ടര്‍ 18 ബോയ്സ് 10,000 മീറ്റര്‍ നടത്തത്തില്‍ അഭിജിത്ത് 46:13.70 മിനിറ്റ് സമയമെടുത്താണ് ഫിനിഷ് ചെയ്തത്. പഞ്ചാബിന്‍െറ അമന്‍ജ്യോത് സിങ് 44:57.30 മിനിറ്റില്‍ സ്വര്‍ണവും ഹരിയാനയുടെ നവീന്‍ 46:11.50 മിനിറ്റില്‍ വെള്ളിയും കരസ്ഥമാക്കി.
ആശിഷ് ആശിച്ച ദൂരത്ത്
അണ്ടര്‍ 18 ബോയ്സ് ഹാമര്‍ത്രോയില്‍ ഹരിയാനയുടെ ആശിഷ് ജഖാര്‍ സ്വന്തം റെക്കോഡ് തിരുത്തുകയായിരുന്നു. ഇക്കുറി 75.45 മീറ്റര്‍ ദൂരം എറിഞ്ഞ ആശിഷ് 2015ല്‍ സ്ഥാപിച്ച 72.04 മീറ്ററിന്‍െറ ദേശീയ റെക്കോഡാണ് തിരുത്തിയത്. 2009ല്‍ ഹരിയാനയുടെ സുഖ്ദേവ് സിങ് കുറിച്ച 70.35 മീറ്ററെന്ന ദേശീയ ജൂനിയര്‍ മീറ്റ് റെക്കോഡും ഇദ്ദേഹത്തിന്‍െറ നാട്ടുകാരന്‍ സ്വന്തം പേരിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story