ദേശീയ അത്ലറ്റിക്സ്: കിരീടം നിലനിർത്തി കേരളം
text_fieldsന്യൂഡൽഹി: അവസാന ദിവസം ട്രാക്കിൽ കുതിച്ചോടി കേരളം 64ാമത് ദേശീയ ജൂനിയർ സ്കൂൾ മിറ്റിൽ കിരീടം ചൂടി. ആദ്യ ദിവസങ്ങളിൽ കാര്യമായ നേട്ടങ്ങളില്ലാതെ കിതച്ചവർ അവസാന ദിനം ട്രാക ്ക് പിടിച്ചെടുത്താണ് ചാമ്പ്യൻഷിപ് നിലനിർത്തിയത്. അഞ്ചു സ്വർണവും എട്ടു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 115 പോയൻറ് നേടി തുടർച്ചയായി 20ാം തവണയും കിരീടമണിഞ്ഞു.
തമ ിഴ്നാട് (109) രണ്ടും ഹരിയാന (103) മൂന്നാം സ്ഥാനവും നേടി. ഡൽഹി ത്യാഗരാജ സ്റ്റേഡിയത്തിൽ നട ന്ന അവസാന ദിനത്തിൽ 4x400 റിലേ പെൺകുട്ടികളിൽ സ്വർണവും ആൺകുട്ടികളിൽ വെങ്കലവും ഉൾപ്പെടെ എട്ടു മെഡലുകൾ നേടി.
കേരളത്തിെൻറ താരമായി സാന്ദ്ര
പെൺകുട്ടികളുടെ 400 മീറ്ററിൽ എ.എസ്. സാന്ദ്രയും (56.07) ആൺകുട്ടികളിൽ സി.ആർ. അബ്ദുൽ റസാഖും സ്വർണം നേടി. സി.എഫ്.ഡി.വി എച്ച്.എസ്.എസ് മാതൂരിലെ വിദ്യാർഥിയായ അബ്ദുൽ റസാഖ് 48.64 സെക്കൻഡ് സമയത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കർണാടകയുടെ മലയാളി താരം റിൻസ് ജോസഫ് രണ്ടാമതായി (48.67 സെക്കൻഡ്). സ്വർണം നേടിയ റിലേ ടീമിൽ ഉൾപ്പെട്ട എസ്.എച്ച്.എച്ച്. എസ് തേവരയുടെ എ.എസ്. സാന്ദ്ര ആദ്യ ദിനം ലഭിച്ച വെള്ളിയടക്കം മൂന്നു മെഡലുകളാണ് നേടിയത്.
ആൺകുട്ടികളുടെ 110 മീറ്റർ ഹർഡ്ൽസിൽ മാതിരപ്പള്ളിയിലെ മുഹമ്മദ് ലസാനാണ് (14.48 ) വെള്ളി. കോഴിക്കോട് പുതിയറ സ്വദേശിയാണ്. ഇൗ ഇനത്തിൽ ബി.ഇ. എം.എച്ച്.എസ്.എസ് പാലക്കാടിെൻറ ആർ.കെ. സൂര്യജിത്തിനാണ് വെങ്കലം. പെൺകുട്ടികളുടെ 400 മീറ്ററിൽ സെൻറ് തോമസ് എച്ച്.എസ് പെരുമാനൂരിെൻറ ഗൗരി നന്ദയും 100 മീറ്റർ ഹർഡ്ൽസിൽ ഭരണങ്ങാനം എസ്.എച്ച്.എച്ച്.എസ്.എസിെൻറ സ്ടോമിക്കും വെങ്കലം നേടി.
പെൺകരുത്തിൽ കേരളം
ഹരിയാനയോടും തമിഴ്നാടിനോടും അവസാന നിമിഷം വരെ ശക്തമായ മത്സരം നേരിട്ട കേരളം പെൺകരുത്തിലാണ് കീരീടം നിലനിർത്തിയത്. 75 പോയൻറും പെൺകുട്ടികളുടെ സംഭാവനയായിരുന്നു. പെൺകുട്ടികളുടെ വിഭാഗത്തിലും കേരളം ഒന്നാമതായി. അഞ്ചാമതെത്തിയ ആൺകുട്ടികളുടെ ടീമിന് 35.5 പോയൻറാണ് ലഭിച്ചത്.
റെക്കോഡിൽ പൂജയും വിപിൻ കുമാറും
പെൺകുട്ടികളുടെ 1500 മീറ്ററിൽ 4:21.76 മിനിറ്റിൽ റെക്കോഡിട്ട് പഞ്ചാബ് താരം പൂജ മേളയിലെ മികച്ച താരമായി. ചൊവ്വാഴ്ച നടന്ന 100 പെൺകുട്ടികളുടെ ഹർഡ്ൽസിൽ തമിഴ്നാടിെൻറ പി.എം. തബിത 14.28 സെക്കൻഡ് സമയത്തിൽ പുതിയ റെക്കോഡിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.