ദേശീയ ജൂനിയർ സ്കൂൾ മീറ്റ്: മൂന്ന് സ്വർണം കൂടി. കിരീടമുറപ്പിച്ച് കേരളം
text_fieldsഭോപാല്‍: സ്വർണനേട്ടം ആവർത്തിച്ച് കേരളം ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക്സ് കിരീടത്തിനരികെ. നാലാംദിനം മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും കൂടി വരവുവെച്ച് കേരളം ബഹുദൂരം മുന്നിൽ. ഇതോടെ 16 മെഡലുകളുമായി 68 പോയൻറായി. തമിഴ്നാടിന് 31ഉം ഉത്തര്‍പ്രദേശിന് 22ഉം പോയൻറാണുള്ളത്. 4x-100 റിലേയില്‍ ആൺ-പെൺ വിഭാഗങ്ങളിൽ റെക്കോഡ് കുറിച്ച കേരളത്തിനുവേണ്ടി പെണ്‍കുട്ടികളുടെ ട്രിപ്ള്‍ജംപില്‍ സാന്ദ്ര ബാബുവാണ് മൂന്നാം സ്വര്‍ണം നേടിയത്. പി.എസ്. പ്രഭാവതി സാന്ദ്രക്ക് തൊട്ടുപിറകിലെത്തി. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അഖില്‍ ബാബുവും രണ്ടാമതെത്തി. പെണ്‍കുട്ടികളില്‍ അന്ന മാത്യൂ തോമസ് വെങ്കലം നേടി. നേരത്തെ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി സ്വന്തമാക്കി സാന്ദ്ര സുരേന്ദ്രനാണ് നാലാംദിനത്തില്‍ കേരളത്തിന് ആദ്യ മെഡല്‍ സ്വന്തമാക്കിയത്.
4 x-100 മീറ്റര്‍ റിലേയിൽ കേരളത്തിെൻറ പുരുഷ^വനിതാ ടീമുകൾ റെക്കോഡ് കുറിച്ചു. ആൺകുട്ടികൾ 2015ലെ തമിഴ്നാടിെൻറ 43.10 സെക്കന്‍ഡ് സമയം തിരുത്തി. കേരളം 42.86 സെക്കന്‍ഡില്‍ റെക്കോഡ് സ്വര്‍ണത്തില്‍ തൊട്ടു. പെണ്‍കുട്ടികളില്‍ 48.05 സെക്കന്‍ഡിലാണ് കേരളം റെക്കോഡ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. 2015ല്‍ കേരളത്തെ പിറകിലാക്കി മഹാരാഷ്ട്ര ഓടിയെത്തിയ 48.40 സെക്കന്ഡിെൻറ റെക്കോഡ് തകര്‍ന്നു. 100 മീറ്റര്‍ ഹര്ഡ്ല്സി അന്ന മാത്യൂ തോമസ് വെങ്കലം നേടി.
ടിക്കറ്റില്ല; മടക്കയാത്ര ആശങ്കയിൽ
ഭോപാൽ: ദേശീയ ജൂനിയർ മീറ്റിൽ പങ്കെടുക്കുന്ന കേരള ടീമിെൻറ മടക്കയാത്ര ത്രിശങ്കുവിൽ. താരങ്ങളും ഒഫീഷ്യൽസും ഉൾപ്പെടെ 65 പേരാണ് സംഘത്തിലുള്ളത്. തിങ്കളാഴ്ച കേരള എക്സ്പ്രസിൽ മടങ്ങാൻ ആഗ്രഹിക്കുന്ന ടീമിലെ ആറു പേർക്ക് മാത്രമാണ് ടിക്കറ്റ് ഉറപ്പായത്. ഈ മാസം 16 മുതൽ 20 വരെ വിജയവാഡയിലെ ദേശീയ ജൂനിയർ അത് ലറ്റിക്സിൽ പങ്കെടുക്കേണ്ട പതിനഞ്ചിലധികം വിദ്യാർഥികളും ഇവരിലുണ്ട്. മടക്കയാത്ര അനിശ്ചിതത്വത്തിലായാൽ വിജയവാഡയിൽ കേരളത്തിന് മുന്നേറ്റം തുടരാനാവില്ല. ആൻസി സോജൻ, സാന്ദ്രബാബു, അഭിഷേക് മാത്യു, സി. അഭിനവ് തുടങ്ങിയ താരങ്ങൾ വിജയവാഡയിൽ ഉറച്ച മെഡൽ പ്രതീക്ഷയിലാണ്. യാത്ര മുടങ്ങിയാൽ താരങ്ങളുടെ ഭാവി ആശങ്കയിലാകും. സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും ഒഫീഷ്യലുകളും. സംസ്ഥാനത്തെ എം.പിമാർക്കും, മധ്യ പ്രദേശ് കായിക മന്ത്രി ദീപക് ജോഷി, കേന്ദ്ര മന്ത്രിമാർ എന്നിവർക്കും അപേക്ഷ നൽകി കാത്തിരിപ്പാണ് കേരള ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.