ദേശീയ ജൂനിയർ സ്കൂൾ മീറ്റ് തിരിതെളിഞ്ഞു; ഇന്ന് മുതൽ പോരാട്ടം
text_fieldsന്യൂഡൽഹി: കൗമാര കായിക താരങ്ങളുടെ പോരാട്ടമായ ദേശീയ ജൂനിയർ സ്കൂൾ മീറ്റിന് വെള്ളിയ ാഴ്ച ഡൽഹിയിൽ തിരിതെളിഞ്ഞു. ശനിയാഴ്ച മുതൽ ഇനി അഞ്ചു ദിവസം പോരാട്ടങ്ങൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കൗമാര താരങ്ങളാണ് മത്സരങ്ങളിൽ പെങ്കടുക്കുന്നത്. ത്യാഗരാജ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മീറ്റ് ഉദ്ഘാടനം ചെയ്തു.
അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ ശനിയാഴ്ച രാവിലെ ആരംഭിക്കും. ഫീൽഡ് ഇനങ്ങൾ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും നീന്തൽ മത്സരം തൽക്കത്തോറ സ്റ്റേഡിയത്തിലും ഗെയിംസ് ഇനങ്ങൾ ഛത്രസാൽ സ്റ്റേഡിയത്തിലുമാണ് അരങ്ങേറുക.100, 400, 800 മീറ്റർ മത്സരങ്ങളാണ് ശനിയാഴ്ചത്തെ ട്രാക്ക് ഇനങ്ങൾ. കേരള ടീം ബുധനാഴ്ച ഡൽഹിയിെലത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.