നാഷണൽ റേസ് വാക്കിങ് ചാമ്പ്യൻഷിപ്; ഇർഫാനും സൗമ്യയും ജേതാക്കൾ
text_fieldsചെന്നൈ: ആറാമത് ഒാപൺ നാഷനൽ വാക്കിങ് ചാമ്പ്യൻഷിപ്പിൽ മലയാളി അത്ലറ്റുകളായ കെ.ട ി. ഇർഫാനും ബി. സൗമ്യയും ഒന്നാമത്. അടുത്തവർഷത്തെ ഒളിമ്പിക്സ് യോഗ്യത ലക്ഷ്യമിെട്ട ാരുങ്ങുന്ന കെ.ടി. ഇർഫാെൻറ ഉജ്ജ്വല തിരിച്ചുവരവിനാണ് ചെന്നൈ സാക്ഷിയായത്. 20 കി.മീ. നടത്തത്തിൽ ഒരു മണിക്കൂർ 26:18.00 മിനിറ്റിലായിരുന്നു ഇർഫാെൻറ ഫിനിഷിങ്. ഹരിയാനയുടെ ദേവേന്ദ്ര സിങ്ങും (1:26:19.00) സന്ദീപ് കുമാറും രണ്ടും മൂന്നും സ്ഥാനത്തെത്തി.
വനിതകളിൽ തിരുവനന്തപുരം സ്വദേശിയായ ബി. സൗമ്യ ഒരു മണിക്കൂർ 40.25.00 മിനിറ്റിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. ഉത്തർപ്രദേശിെൻറ പ്രിയങ്ക (1:41:20.00) രണ്ടും ഹരിയാനയുടെ റവിന മൂന്നും സ്ഥാനക്കാരായി.
മാർച്ച് 17ന് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ നടത്ത ചാമ്പ്യൻഷിപ്പിെൻറ ഇന്ത്യൻ ട്രയൽസായിരുന്നു ഇൗ മത്സരം. ഇൗ വർഷം ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ േയാഗ്യത മാർക്കായ 1:22:30 കടക്കാൻ ഇർഫാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.