സ്വര്‍ണപ്രഭയില്‍ പ്രഭാവതിയും അഭിനന്ദും
text_fieldsആദ്യ ദിനം അരഡസൻ സ്വർണം പ്രതീക്ഷിച്ച കേരളത്തിന് ഉച്ചകഴിഞ്ഞാണ് തങ്കമെഡൽ പിറന്നത്. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ബിബിന്‍ ജോര്‍ജി പിന്തള്ളി അഭിനന്ദ് സുന്ദരേശന് (സായ് തിരുവനന്തപുരം) കേരളത്തിന് ആദ്യ സ്വർണം നൽകി (3:54.84 മിനിറ്റ്). വയനാട് അമ്പലവയൽ സ്വദേശിയാണ് അഭിനന്ദ്. ബിബിൻ ആറാമതായി. പെണ്‍കുട്ടികളിൽ സ്വർണമുറപ്പിച്ച ടീം നായിക സി. ബബിത മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. രാജസ്ഥാെൻറ സുഖ്വന്ത് കൗറിനായിരുന്നു സ്വർണം.
അണ്ടർ 16 പെൺകുട്ടികളുടെ ലോങ്ജംപിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്നതായിരുന്നു മലപ്പുറം െഎഡിയൽ സ്കൂളിലെ പി.എസ്. പ്രഭാവതിയുടെ പ്രകടനം. 5.58 മീറ്റര്‍ താണ്ടി പൊന്നായി വെളിയേങ്കാട്ടുകാരി കേരളത്തിെൻറ രണ്ടാം സ്വർണത്തിനുടമയായി. 18 ഫൈനലുകൾ നടക്കുന്ന രണ്ടാം ദിനത്തിൽ സ്പ്രിൻറ് ഹർഡ്ൽസിലും പോൾവാൾട്ടിലുമാണ് കേരളത്തിെൻറ പ്രതീക്ഷകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.