ദേശീയ സ്കൂൾ അത്ലറ്റിക്സ്: സീനിയർ പോരാട്ടം നാളെ തുടങ്ങും
text_fieldsസംഗ്രൂർ (പഞ്ചാബ്): മെഡലുകൾ ‘എറിഞ്ഞു വീഴ്ത്തുന്ന’ ഹരിയാനയെ ‘ഓടി’ പിടിക്കുന്ന പതിവായിരുന്നു കേരളത്തിന്. കാലം മാറി, ഫീൽഡിന് പുറമെ ട്രാക്കിലും ഹരിയാന കുട്ടികളുടെ ആധിപത്യമാണിപ്പോൾ. ദേശീയ സ്കൂൾ കായികമേളയിൽ 107 അംഗങ്ങളുമായി എത്തിയാണ് ഹരിയാന സബ് ജൂനിയർ- ജൂനിയർ വിഭാഗങ്ങളിൽ ജേതാക്കളായത്.
സബ് ജൂനിയറിൽ 50ഉം ജൂനിയറിൽ 57ഉം താരങ്ങളുമായാണ് അവർ ദേശീയ സ്കൂൾ കായികമേളക്കെത്തിയത്. ഗുസ്തി പോലുള്ള കായിക ഇനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന ഹരിയാനക്കാർ അത്ലറ്റിക്സിനും ഏറെ പ്രാധാന്യം നൽകിക്കൊണ്ടിരിക്കുകയാണ്. ജേതാക്കളെ വമ്പൻ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. സ്വർണം നേടുന്നവർക്ക് ഒരുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് 25,000 രൂപയും സർക്കാർ നൽകും. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 21,000 രൂപയാണ് സമ്മാനം. ഈ സമ്മാനത്തിനായി അധികം കാത്തിരിക്കുകയും വേണ്ട. രണ്ടു മാസത്തിനുള്ളിൽ താരങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തും.
പ്രായക്കൂടുതലുള്ള താരങ്ങളെ മത്സരിപ്പിച്ചിട്ടല്ലേ ഹരിയാന മെഡലുകൾ നേടുന്നതെന്ന് ടീം കോച്ച് രജനിയോട് ചോദിച്ചാൽ അവർക്ക് കൃത്യമായ ഉത്തരമുണ്ട്. ജനന സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് താരങ്ങളെ മത്സരിപ്പിക്കുന്നത്. പ്രായം കണക്കാക്കാൻ എല്ല് പരിശോധനയക്കടക്കമുള്ള ശാസ്ത്രീയ സംവിധാനം ഒരുക്കണമെന്നാണ് കോച്ചിെൻറ അഭിപ്രായം.
പിന്നോേട്ടാടുന്ന കേരളം
ദേശീയ സ്കൂൾ കായികമേള സബ് ജൂനിയർ വിഭാഗത്തിൽ കേരളം പിന്നിലാവുന്നത് പതിവായിരുന്നു. സബ് ജൂനിയറിൽ രണ്ടു വെങ്കലം മാത്രമാണ് കേരളത്തിന് നേടാനായത്. ജൂനിയർ വിഭാഗത്തിൽ കഴിഞ്ഞ വർഷം അഞ്ചു സ്വർണവും എട്ടു വെള്ളിയും അഞ്ചു വെങ്കലവും നേടിയ കേരളത്തിന് സംഗ്രൂറിൽ കിട്ടിയത് മൂന്നു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവും മാത്രം. വ്യക്തിഗത ഇനങ്ങളിൽ സ്വർണം കിട്ടാത്തത് ചരിത്രത്തിൽ ആദ്യമാണ്. സ്പ്രിൻറ് ഇനങ്ങളിൽ പണ്ടുണ്ടായിരുന്ന മേധാവിത്വവും നഷ്ടമായി.
തണുപ്പാണ് കേരളത്തിെൻറ പ്രകടനം മോശമാകാൻ കാരണമെന്ന പ്രചാരണവും തെറ്റാണ്. കൊടും തണുപ്പ് ഇവിടെയില്ലെന്നതാണ് പരമാർഥം. മുൻകാലങ്ങളിൽ 10 ഡിഗ്രിയിലും താഴെയുള്ള കാലാവസ്ഥയിൽ കേരളം മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. സീനിയർ വിഭാഗം മത്സരങ്ങളിലാണ് ഇനി പ്രതീക്ഷ. ബുധനാഴ്ച തുടങ്ങുന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ കുതിപ്പ് നടത്തിയാൽ ഓവറോൾ കിരീടം സ്വന്തമാക്കാം. 73 അംഗ സീനിയർ ടീം തിങ്കളാഴ്ച ഡൽഹി വഴി രാത്രി എട്ടിന് സംഗ്രൂറിലെത്തി. സബ് ജൂനിയർ, ജൂനിയർ ടീമുകൾ ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കും. 35 ആൺകുട്ടികളും 38 പെൺകുട്ടികളുമാണ് സീനിയർ ടീമിലുള്ളത്. ഓവറോൾ ചാമ്പ്യൻഷിപ് സ്വന്തമാക്കാനുള്ള ഉത്തരവാദിത്തം സീനിയർ ടീമിെൻറ ചുമലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.