ലക്ഷ്യം ലണ്ടൻ; ഗുണ്ടൂർ ഇന്ന് ട്രാക്കിലാവും
text_fieldsഗുണ്ടൂർ (ആന്ധ്രപ്രദേശ്): മുളകിെൻറ എരിവും പരുത്തിയുടെ പരുപരുപ്പുമുള്ള ഗുണ്ടൂരിെൻറ മണ്ണിൽ ദേശീയ സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച ട്രാക്കും ഫീൽഡും ഉണരും. വിജയവാഡക്ക് സമീപം ഗുണ്ടൂർ ആചാര്യ നാഗാർജുന യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലേക്ക് വെള്ളിയാഴ്ച വൈകുന്നേരത്തോടെ തന്നെ കായിക ഇന്ത്യയുടെ വാഗ്ദാനങ്ങൾ എത്തിക്കഴിഞ്ഞു. ഉത്സവാന്തരീക്ഷത്തിൽ തങ്ങൾക്ക് ആദ്യമായി ലഭിച്ച ദേശീയ മീറ്റ് നടത്തുന്നതിനുള്ള അന്തിമ ഒരുക്കത്തിലാണ് സംഘാടകർ. എന്നാൽ, രണ്ടുദിവസമായി പെയ്യുന്ന മഴ ഒരുക്കങ്ങൾക്ക് തടസ്സമായിട്ടുണ്ട്.
ആഗസ്റ്റ് അഞ്ചുമുതൽ 13 വരെ ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാനുള്ള അവസാന അവസരം എന്ന നിലക്കാണ് 57ാമത് ദേശീയ സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി മിക്ക താരങ്ങളും എത്തിയിട്ടുള്ളത്.
25 സംസ്ഥാനങ്ങളിൽനിന്നായി 932 കായികതാരങ്ങളാണ് മീറ്റിൽ പങ്കെടുക്കുന്നത്. നിലവിലെ ജേതാക്കളായ കേരളത്തിൽനിന്നാണ് ഏറ്റവും കൂടുതൽ താരങ്ങളുള്ളത്. പുരുഷവിഭാഗത്തിൽ 32ഉം വനിത വിഭാഗത്തിൽ 36ഉം പേരാണ് കേരളത്തെ പ്രതിനിധാനംചെയ്യുന്നത്. തമിഴ്നാട്-65, ഹരിയാന-60, മഹാരാഷ്ട്ര-60 എന്നിവയാണ് കൂടുതൽ താരങ്ങളെ പങ്കെടുപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.
രാവിലെ 5.45ന് വനിതകളുടെ 5000 മീ. ഓട്ടമത്സരത്തോടെ മീറ്റിന് തുടക്കമാകും. യു. നീതു, കെ.കെ. വിദ്യ എന്നിവരാണ് കേരളത്തിെൻറ പ്രതീക്ഷയുമായി ഈ ഇനത്തിൽ മത്സരിക്കുന്നത്. തുടർന്ന് പുരുഷന്മാരുടെ 20 കി.മീ. നടത്തത്തിൽ കെ.ടി. ഇർഫാൻ കേരളത്തിനുവേണ്ടി ഇറങ്ങുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.