ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ്: ആൺകുട്ടികളിലും കേരളത്തിന് കിരീടം
text_fieldsനദിയാദ് (ഗുജറാത്ത്): ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കേരളത്തിെൻറ പെൺകുട്ടി കൾക്കു പിന്നാലെ ആൺകുട്ടികൾക്കും കിരീടനേട്ടം. അവസാന ദിനത്തിൽ രണ്ടു സ്വർണവും മൂന്ന ു വെള്ളിയുംകൂടി പോക്കറ്റിലാക്കിയ കേരളം കർണാടകയെയും ഹരിയാനയെയും ബഹുദൂരം പിന്ന ിലാക്കി കിരീടമണിഞ്ഞു. ട്രാക്കിലും ജംപ് ഇനങ്ങളിലും മേധാവിത്വം സ്ഥാപിച്ച് 85 പോയൻ റുമായാണ് കിരീടനേട്ടം. കർണാടക (57), ഹരിയാന (40), ഉത്തർപ്രദേശ് (38) എന്നിവരാണ് പിന്നിലുള്ളത്. ആൺ-പെൺ വിഭാഗങ്ങളിലായി ഒാവറോൾ ചാമ്പ്യൻഷിപ്പും കേരളം സ്വന്തമാക്കി.
അവസാന ദിനത്തിൽ 400 മീറ്റർ ഹർഡ്ൽസിൽ മുഹമ്മദ് ഷദാനും (53.30 സെ) ട്രിപ്ൾ ജംപിൽ അഖിൽ കുമാറുമാണ് (15.38 മീറ്റർ) സ്വർണം നേടിയത്. അനന്തു വിജയൻ (400 മീ. ഹർഡ്ൽസ്, 53.42 സെ), ആദർശ് ഗോപി (800 മീറ്റർ, 1:56.58), എ. അജിത് (ട്രിപ്ൾ ജംപ്, 15.20 മീ) എന്നിവർ വെള്ളി നേടി.
പാലക്കാെട്ട താരങ്ങൾ തമ്മിലുള്ള പോരാട്ടമായി മാറിയ ട്രിപ്ൾ ജംപിൽ മുണ്ടൂർ എച്ച്.എസ് സ്കൂളിലെ അഖിൽ കുമാർ മികച്ച ദൂരം താണ്ടി സ്വർണമണിഞ്ഞു. പറളി സ്കൂൾ വിദ്യാർഥിയാണ് അതുൽ. ഇവർ രണ്ടുപേരും മാത്രമേ 15 മീറ്ററിന് മുകളിൽ ദൂരം പിന്നിട്ടുള്ളൂ. ഹർഡ്ൽസിൽ സ്വർണം നേടിയ ഷദാൻ കോഴിക്കോട് സായി താരമാണ്.
കോതമംഗലം മാർ ബേസിലിെൻറ ആദർശ് ഗോപി കഴിഞ്ഞ ദിവസം 1500 മീറ്ററിൽ സ്വർണം നേടിയതിനു പിന്നാലെയാണ് 800 മീറ്ററിൽ വെള്ളിയണിയുന്നത്. ഇതോടെ അഞ്ചു സ്വർണവും നാലു വെള്ളിയും നാലു വെങ്കലവുമായി കിരീടമണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.