ദേശീയ സീനിയർ വോളി: കേരള വനിതകൾ ഫൈനലിൽ; എതിരാളി റെയിൽവേ
text_fieldsഭുവനേശ്വർ: കേരളത്തിന് ആദ്യ പുതുവർഷ സമ്മാനം നൽകാൻ വോളി പെൺപട ഇന്നിറങ്ങുന്നു. ഒ ഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 68ാമത് ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ ക ിരീടപ്പോരാട്ടത്തിൽ കേരള വനിതകൾ ഇന്ന് ഇന്ത്യൻ റെയിൽവേക്കെതിരെ. സെമിയിൽ മഹാരാ ഷ്ട്രയെ നേരിട്ടുള്ള മൂന്നു സെറ്റിന് അനായാസം കീഴടക്കിയായിരുന്നു ജൈത്രയാത്ര. സ്കേ ാർ: 25-19, 25-16, 25-12. രണ്ടാം സെമിയിൽ റെയിൽവേ പശ്ചിമ ബംഗാളിനെ തോൽപിച്ച് ഫൈനലിൽ ഇടംപിടിച്ചു.
സെമിയിൽ ദുർബലരായ മഹാരാഷ്ട്രയിൽനിന്ന് ആദ്യ സെറ്റിൽ മാത്രമേ കേരളം നേരിയ വെല്ലുവിളിയെങ്കിലും നേരിട്ടുള്ളൂ. എങ്കിലും ആദ്യ െസറ്റിൽ ആറു പോയൻറ് ലീഡിൽ ജയിച്ചു. പിന്നീടുള്ള രണ്ടു സെറ്റും സമ്പൂർണ മേധാവിത്വം സ്ഥാപിച്ചായിരുന്നു വിജയം ഉറപ്പിച്ചത്. സെറ്റർ ജിനി കെ.എസ്, അഞ്ജു ബാലകൃഷ്ണൻ, എസ്. രേഖ, അനുശ്രീ എന്നിവരുടെ മികവിലായിരുന്നു ജയം.
12ാമതും കേരളം x റെയിൽവേ
ദേശീയ സീനിയർ വോളി വനിതകളിൽ തുടർച്ചയായി 12ാം തവണയാണ് കേരളവും റെയിൽവേയും ഏറ്റുമുട്ടുന്നത്. 2008 മുതൽ 10 വട്ടവും കിരീടപ്പോരാട്ടത്തിൽ റെയിൽവേക്കു മുന്നിൽ വീണു പിടിഞ്ഞ കേരളം കഴിഞ്ഞ വർഷം ചെന്നൈയിൽ പതിവ് തെറ്റിച്ചു. റെയിൽവേയെ പാളംതെറ്റിച്ച് കിരീടമണിഞ്ഞ് ചരിത്രംകുറിച്ചു.
2007 ചാമ്പ്യൻഷിപ്പിൽ അശ്വനി എസ്. കുമാറിെൻറ ടീം ജേതാക്കളായശേഷം ആദ്യമായി പത്തു വർഷത്തിനുശേഷം ഫാത്തിമ റുക്സാന നയിച്ച സംഘത്തിലൂടെ കിരീടമണിഞ്ഞു. കേരള വനിതകളുടെ 11ാം ദേശീയ വോളി കിരീടമായിരുന്നു അത്. 12ാം കിരീടം തേടിയാണ് ഇന്ന് റെയിൽവേയെ എതിരിടുന്നത്. എസ്. ജിനി, രേജ, സൂര്യ, അശ്വതി രവീന്ദ്രൻ ഉൾപ്പെടെയുള്ള ചാമ്പ്യൻ ടീമിലെ അംഗങ്ങളും കോച്ച് എസ്. സദാനന്ദനും ഇക്കുറിയും ടീമിനൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.