ഉറപ്പിച്ചു; ദേശീയ സീനിയർ വോളി കോഴിക്കോട്ട്
text_fieldsകോഴിക്കോട്: വോളിബാൾ പ്രേമികൾക്ക് പുതുവത്സര സമ്മാനമായി 66ാമത് ദേശീയ സീനിയർ പുരുഷ, വനിത വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ ആതിഥേയത്വം കോഴിക്കോടിന്. ഫെബ്രുവരി 18 മുതൽ 25 വരെയാണ് ഒന്നരപ്പതിറ്റാണ്ടിന് ശേഷം കോഴിക്കോേട്ടക്ക് വിരുന്നെത്തുന്ന വോളിമേള. റെയിൽവേസും സർവീസസും സംസ്ഥാന ടീമുകളുമടക്കം രാജ്യത്തെ മുൻനിരതാരങ്ങൾ ചാമ്പ്യൻഷിപ്പിനെത്തും.
തെലങ്കാന വോളിബാൾ അസോസിയേഷന് അനുവദിച്ച ചാമ്പ്യൻഷിപ് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ ജനുവരിയിൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അസോസിയേഷനിലെ ചില ആഭ്യന്തരപ്രശ്നങ്ങൾ കാരണം അവിടെനിന്ന് മാറ്റുകയായിരുന്നു. തുടർന്ന് കേരള വോളിബാൾ അസോസിയേഷൻ വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യ (വി.എഫ്.െഎ)ക്ക് നൽകിയ അപേക്ഷയിലാണ് കോഴിേക്കാട്ട് വേദി അനുവദിച്ചത്.
വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയമാകും ദേശീയ വോളിയുടെ മുഖ്യേവദി. ഇൻഡോർ സ് റ്റേഡിയത്തിന് പുറത്തുള്ള കളിക്കളങ്ങളും ഉപയോഗിക്കും. വോളി ‘ഭ്രാന്തന്മാരു’െട നാടായ വടകരയിൽ പ്രാഥമിക മത്സരങ്ങൾ നടത്താൻ ആലോചനയുണ്ടായിരുന്നെങ്കിലും സംഘാടനത്തിെൻറയടക്കം സൗകര്യം പരിഗണിച്ച് ഇൻഡോർ സ്റ്റേഡിയത്തിൽ തെന്നയാകും നടത്തുക. കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ദേശീയവോളിയിൽ ക്വാർട്ടറിൽ കടന്ന ടീമുകൾ നിയമപ്രകാരം ഇൻഡോർ സ് റ്റേഡിയത്തിൽ കളിക്കേണ്ടതുണ്ട്. കേരളം പുരുഷവിഭാഗത്തിൽ നിലവിലെ ജേതാക്കളും വനിതകളിൽ രണ്ടാം സ്ഥാനക്കാരുമാണ്.
കേരള വോളിബാൾ അസോസിയേഷനും ജില്ല വോളിബാൾ അസോസിയേഷനുമാണ് സംഘാടകർ. അടുത്താഴ്ച ചേരുന്ന വിപുലമായ സംഘാടക സമിതി യോഗത്തോടെ ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമാവും. ഒരു കോടി രൂപയെങ്കിലും സംഘാടനത്തിന് ചെലവാകും. സാമ്പത്തിക സഹായമനുവദിക്കണെമന്നാവശ്യപ്പെട്ട് വോളിബാൾ അസോസിയേഷൻ സംസ്ഥാന സർക്കാറിന് അപേക്ഷ സമർപ്പിക്കും. സ്വകാര്യ സ്പോൺസർഷിപ്പും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.