േദശീയ സീനിയർ വോളി: വീണ്ടും കേരളം–റെയിൽവേ പെണ്ണങ്കം
text_fieldsചെന്നൈ: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ വനിതാ വിഭാഗം ഫൈനലിൽ തുടർച്ചയായ പതിനൊന്നാം തവണയും കേരളം-റെയിൽവേ പോരാട്ടത്തിന് അരങ്ങൊരുങ്ങി. നെഹ്റു ഇൻഡോർ സ ്റ്റേഡിയത്തിൽ നടന്ന സെമിയിൽ കേരളം ബംഗാളിനെയും (25-18, 25-9, 25-9) റെയിൽവേ മഹാരാഷ്ട്രയെയും (25 -19, 25-18, 25-19) തകർത്താണ് കലാശപ്പോരിന് അർഹരായത്. വ്യാഴാഴ്ചയാണ് ഫൈനൽ. കഴിഞ്ഞ 11 വർഷവും കേരളം റെയിൽവേക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു.
അതേസമയം, ഹാട്രിക് കിരീടം തേടിയെത്തിയ പുരുഷ ടീം തമിഴ്നാടിനോട് തോറ്റ് പുറത്തായി. കിരീടപ്പോരാട്ടത്തിൽ തമിഴ്നാടും കർണാടകയും ഏറ്റുമുട്ടും. കര ുത്തരായ പഞ്ചാബിനെ അട്ടിമറിച്ച് കർണാടക അപ്രതീക്ഷിതമായി ൈഫെനലിലെത്തി. കിരീടം തിരിച്ചുപിടിക്കാൻ കച്ചകെട്ടിയിറങ്ങിയ റെയിൽേവയുടെ പുരുഷ ടീം കഴിഞ്ഞ ദിവസം ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു.
കെ.എസ്.ഇ.ബിയുടെ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് കേരളം ഇറങ്ങിയത്. ആദ്യെസറ്റിലൊഴികെ ബംഗാളിനെ രണ്ടക്ക സ്കോറിലെത്തിക്കാതെയായിരുന്നു പെൺകൊടികളുടെ മുന്നേറ്റം. രണ്ടു പോയൻറ് ലീഡുമായി ബംഗാളാണ് സ്കോർബോർഡ് ആദ്യം ചലിപ്പിച്ചതെങ്കിലും പിന്നീട് കേരളം ഉണർന്നു. ഇന്ത്യൻ താരങ്ങളായ എസ്. രേഖയും സെറ്റർ കെ.എസ്. ജിനിയും എം. ശ്രുതിയും എസ്. സൂര്യയും ലിബറോ അശ്വതി രവീന്ദ്രനുമടക്കമുള്ളവർ കേരളനിരയിൽ തിളങ്ങി. ഫസ്റ്റ് പാസ് സ്വീകരിക്കുന്നതിലും മികച്ചുനിന്ന കേരളം വേഗമേറിയ കളിയിലൂടെ 55 മിനിറ്റുകൊണ്ട് മൂന്ന് െസറ്റും ഏകപക്ഷീയമായി സ്വന്തമാക്കുകയായിരുന്നു. ജൂഹി ഷാ നയിച്ച ബംഗാളിെൻറ 12 അംഗ ടീമിൽ അഞ്ച് മലയാളികളുണ്ടായിരുന്നു.
വനിതകളിലെ റെയിൽവേ-മഹാരാഷ്ട്ര മത്സരം ഫലത്തിൽ ഇൻറർ റെയിൽവേ പോരാട്ടമായിരുന്നു. വടകര സ്വദേശിനി എം.എസ്. പൂർണിമ നയിച്ച റെയിൽവേക്കെതിരെ മോശമല്ലാതെ പൊരുതിയാണ് എതിരാളികൾ കീഴടങ്ങിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിച്ച മിനിമോൾ അബ്രഹാം, ടെറിൻ ആൻറണി എന്നിവരും തീവണ്ടിപ്പടയിൽ മലയാളി സാന്നിധ്യമായിരുന്നു.
ചാമ്പ്യൻ കേരളം പുറത്ത്
പുരുഷവിഭാഗത്തിൽ ഹാട്രിക് കിരീടം തേടിയെത്തിയ കേരളത്തെ ആതിഥേയരായ തമിഴ്നാട് സെമിഫൈനലിൽ കീഴടക്കി. സ്കോർ: 25-27, 25-14, 25-18, 25-16 . പുരുഷന്മാരിൽ ആതിഥേയരായ തമിഴ്നാട് കേരളത്തെ വിറപ്പിച്ചു. ആദ്യ െസറ്റിൽ തുടക്കംമുതൽ കേരളം മുന്നേറിയെങ്കിലും തമിഴകസംഘം ഒപ്പംകൂടി. പരിക്കേറ്റ കേരളതാരം ജെറോം വിനീതിെൻറ അഭാവത്തിലെത്തിയ അബ്ദുൽ റഹീം മികച്ച സ്മാഷുകളുതിർത്തു. യുവതാരം അജിത്ത് ലാലിനെ തമിഴ്നാട് പ്രതിരോധം പലപ്പോഴും വരിഞ്ഞുമുറുക്കി.
സെറ്റർ മുത്തുസ്വാമിയും ബ്ലോക്കർ ജി.എസ്. അഖിനും പേടിക്കാതെ പൊരുതി. മറുഭാഗത്ത് പരിചയസമ്പന്നരായ നവീൻ ജേക്കബ് രാജയും ജി.എസ്. വൈഷ്ണവും ഷെൽട്ടൻ മോസസും സെറ്റർ ഉക്രപാണ്ഡ്യനുമടങ്ങിയ ആതിഥേയരെ കേരള യുവനിര ആദ്യ െസറ്റിൽ 27-25ന് കീഴടക്കുകയായിരുന്നു. എന്നാൽ, പിന്നീടുള്ള െസറ്റുകളിൽ കേരളം കാഴ്ചക്കാരായി എളുപ്പം കീഴടങ്ങി. താരങ്ങളെ മാറി മാറി പരീക്ഷിച്ചിട്ടും തോൽക്കാനായിരുന്നു വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.