ദേശീയ വോളി: ഇന്ന് എട്ടിെൻറ കളി
text_fieldsകോഴിക്കോട്: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിലെ ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് സ്വപ്നനഗരി ഞായറാഴ്ച വേദിയാകും. പുരുഷ, വനിത വിഭാഗങ്ങളിലായി എട്ട് മത്സരങ്ങളാണ് അരങ്ങേറുന്നത്. കാലിക്കറ്റ് ട്രേഡ് സെൻററിലെ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചക്ക് ഒരുമണി മുതൽ ക്വാർട്ടർ ഫൈനൽ നടക്കും. രണ്ട് കോർട്ടുകളിലായാണ് മത്സരങ്ങൾ. ഒരുമണിക്ക് പുരുഷവിഭാഗത്തിൽ തമിഴ്നാട്, ആന്ധ്രപ്രദേശിനെയും വനിതകളിൽ റെയിൽവേസ്, കർണാടകയെയും നേരിടും.
കേരളത്തിന് ഇരു വിഭാഗങ്ങളിലും ഹരിയാനയാണ് ക്വാർട്ടറിലെ എതിരാളികൾ. വനിതകൾക്ക് മൂന്നിനും പുരുഷന്മാർക്ക് അഞ്ചുമണിക്കുമാണ് മത്സരങ്ങൾ. പുരുഷവിഭാഗത്തിൽ മൂന്നുമണിക്ക് പഞ്ചാബ്, സർവിസസിനെയും രാത്രി ഏഴിന് റെയിൽവേ, കർണാടകയെയും നേരിടും. വനിതകളിൽ മഹാരാഷ്ട്ര-ബംഗാൾ (അഞ്ചുമണി), തമിഴ്നാട്-തെലങ്കാന (ഏഴ് മണി) എന്നിങ്ങനെയാണ് മത്സരങ്ങൾ. ശനിയാഴ്ച പുരുഷവിഭാഗം ക്വാർട്ടർ യോഗ്യത മത്സരത്തിൽ ഹിമാചൽ പ്രദേശിനെ തോൽപിച്ചാണ് ഹരിയാന അവസാന എട്ടിലെത്തിയത്. സ്കോർ: 25-18, 25-18, 25-21. രാജസ്ഥാനെ മറികടന്നാണ് കർണാടക ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. സ്കോർ: 25-20, 25-17, 25-17. വെള്ളിയാഴ്ച രാത്രി മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റിൽ തോൽപിച്ചാണ് കേരള വനിതകൾ ബി പൂളിലെ മൂന്നാം മത്സരവും ജയിച്ച് കാർട്ടറിലെത്തിയത് (25-12, 25-19, 25-11). ദുർബലരായ മഹാരാഷ്ട്രക്കെതിരെ അഞ്ജലി ബാബു, അഞ്ജു ബാലകൃഷ്ണൻ, എസ്. രേഖ എന്നിവരുടെ പ്രകടനം ശ്രദ്ധേയമായി. പുരുഷന്മാരുടെ പൂൾ ബിയിൽ റെയിൽവേസ് മൂന്നു കളികളും ജയിച്ചാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. വെള്ളിയാഴ്ച രാത്രി വൈകി നടന്ന മത്സരത്തിൽ തമിഴ്നാടിെൻറ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് മനു ജോസഫ് നയിക്കുന്ന തീവണ്ടിപ്പട കളംവിട്ടത്.
സ്കോർ: 25-21, 18-25, 25-22, 25-22. സർവിസസിനെതിരെ ഉജ്ജ്വല ഫോമിലായിരുന്ന മനു ജോസഫ് നിറംമങ്ങിയ മത്സരത്തിൽ അന്താരാഷ്ട്ര താരം എസ്. പ്രഭാകരനാണ് (കാക്ക) റെയിൽവേക്കായി കളം നിറഞ്ഞത്. ലിബറോ പി. പ്രഭാകരനും സെറ്റർ വിപുൽ കുമാറും തിളങ്ങി. എ. ആനന്ദ രാജിെൻറ നേതൃത്വത്തിലുള്ള തമിഴക സംഘത്തിൽ ഇൻറർനാഷനലുകളായ ഷെൽട്ടൺ മോസസും ജി.ആർ. വൈഷ്ണവും അണിനിരന്നിരുന്നു.
എന്നാൽ, റെയിൽവേക്ക് ഭീഷണിയായത് കെ. പ്രവീൺ കുമാറിെൻറ കിടിലനടികളായിരുന്നു. ആദ്യ സെറ്റിൽ ഇടക്കിടെ ലീഡ് നേടിയിട്ടും കീഴടങ്ങിയ തമിഴ് നാട്ടുകാർ രണ്ടാം സെറ്റിൽ റെയിൽവേയെ പാളം തെറ്റിച്ചു. എന്നാൽ ‘കാക്കയുടെ’ ചിറകിൽ മൂന്നും നാലും സെറ്റുകൾ റെയിൽവേ സ്വന്തമാക്കുകയായിരുന്നു.
ക്വാർട്ടർ ഫൈനൽ ഇന്ന് (സ്വപ്നനഗരി)
പുരുഷന്മാർ
- തമിഴ്നാട്-ആന്ധ്ര 1pm
- പഞ്ചാബ് -സർവിസസ് 3pm
- കേരള-ഹരിയാന 5pm
- റെയിൽവേസ്-കർണാടക 7pm
വനിതകൾ
- റെയിൽവേ-കർണാടക 1pm
- കേരളം-ഹരിയാന 3pm
- മഹാരാഷ്ട്ര- ബംഗാൾ 5pm
- തമിഴ്നാട്-തെലങ്കാന 7pm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.