‘കലിംഗ യുദ്ധ’ത്തിന് ഇനി ഒരു മാസം
text_fieldsഏഷ്യൻ ഭൂഖണ്ഡത്തിലെ പേരുകേട്ട അത്ലറ്റുകളുടെ അങ്കത്തിന് ഇനി ഒരുമാസം. 22ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ഒഡിഷയിലെ ഭുവനേശ്വറിൽ അടുത്തമാസം ആറു മുതൽ ഒമ്പതു വരെയാണ് അരങ്ങേറുന്നത്. കലിംഗ സ്റ്റേഡിയം വേദിയാവുന്ന വൻകര യുദ്ധത്തിൽ പുരുഷ-വനിത വിഭാഗങ്ങളിൽ 42 ഇനങ്ങളിലായി 700 കായികതാരങ്ങളെത്തും. 45 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് മത്സരിക്കാെനാരുങ്ങുന്നത്.
ഝാർഖണ്ഡിലെ റാഞ്ചി പിന്മാറിയതിനെ തുടർന്നാണ് ഭുവേനശ്വറിന് നറുക്കു വീണത്. മത്സരത്തിന് 100 ദിവസം മുമ്പാണ് നടത്തിപ്പ് ഏറ്റെടുത്തതെങ്കിലും ഒഡിഷയുടെ തലസ്ഥാനത്ത് ഒരുക്കം ഗംഭീരമാണ്. വിവിധ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. ഭാഗ്യചിഹ്നവും ലോേഗായും കഴിഞ്ഞമാസം മുഖ്യമന്ത്രി നവീൻ പട്നായിക് പ്രകാശനം ചെയ്തു. വംശനാശ ഭീഷണി നേരിടുന്ന കടലാമയായ ഒലിവ് റിഡ്ലിയാണ് ഭാഗ്യചിഹ്നം. ‘ഒല്ലി’ എന്നാണ് പേരിട്ടിരിക്കുന്നത്. ലോഗോ പ്രകാശന ചടങ്ങിൽ മലയാളി ഒളിമ്പ്യന്മാരായ പി.ടി. ഉഷയും അഞ്ജു ബോബി ജോർജും പെങ്കടുത്തിരുന്നു. ഭുവനേശ്വറിൽ മികച്ച സൗകര്യങ്ങളൊരുങ്ങുന്നുണ്ടെന്നാണ് ഇരു താരങ്ങളുടെയും അഭിപ്രായം.
42 കോടിയാണ് സംസ്ഥാന സർക്കാർ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി നീക്കിവെച്ചത്. േറാഡുകളുടെ അറ്റകുറ്റപ്പണിയും നഗരത്തിെൻറ സൗന്ദര്യവത്കരണവും പുരോഗമിക്കുകയാണ്. കലിംഗ സ്റ്റേഡിയവും പുതുമോടിയിലാക്കും. സ്റ്റേഡിയത്തിന് ചുറ്റും 5000 വൃക്ഷങ്ങൾ നടും.
പ്രമുഖരായ താരങ്ങൾ ‘കലിംഗ യുദ്ധ‘ത്തിന് എത്തുന്നുണ്ട്. പുരുഷന്മാരുടെ 100, 200 മീറ്ററുകളിൽ ഏഷ്യൻ ചാമ്പ്യനായ ഖത്തറിെൻറ ഫെമി ഒഗുനോഡെയടക്കമുള്ളവരാകും ശ്രദ്ധാകേന്ദ്രം. 2015ൽ ചൈനയിലെ വുഹാനിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആതിഥേയർ തന്നെയായിരുന്നു ജേതാക്കൾ. 15 സ്വർണവും 13 വീതം വെള്ളിയും െവങ്കലവും നേടിയായിരുന്നു ചൈന കുതിച്ചത്. നാല് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ സ്വന്തം നാട്ടിൽ ഇത്തവണ നിലമെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞവർഷം ഡിസ്കസ്ത്രോയിൽ സ്വർണം നേടിയ വികാസ് ഗൗഡയും ഷോട്ട്പുട്ട് ജേതാവ് ഇന്ദർജീത് സിങ്ങും ടീമിലുണ്ടാവില്ല. ജാവലിൻത്രോയിൽ േലാക ജൂനിയർ ജേതാവായ നീരജ് ചോപ്ര രാജ്യത്തിെൻറ സ്വർണ പ്രതീക്ഷയാണ്. വനിതകളുടെ 800 മീറ്ററിൽ നിലവിലെ ജേത്രിയായ ടിൻറു ലൂക്കയും പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.