ഒളിമ്പിക്സ് വേദി 2024 പാരിസ്; 2028 ലോസ് ആഞ്ജലസ്
text_fieldsലോസൻ: 2024, 2028 ഒളിമ്പിക്സ് വേദി സംബന്ധിച്ച് നിലനിന്ന അനിശ്ചിതത്വം നീങ്ങി. 2024 ഒളിമ്പിക്സ് നടത്താനുള്ള അവസരം പാരിസിന് വിട്ടുനൽകാൻ ലോസ് ആഞ്ജലസ് തയാറായതോടെയാണിത്. കഴിഞ്ഞ ജൂണിലാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (െഎ.ഒ.സി) രണ്ട് ഒളിമ്പിക്സുകളുടെയും വേദി തിരഞ്ഞെടുത്തത്. ലോസ് ആഞ്ജലസും പാരിസും മാത്രമാണ് ആതിഥ്യത്തിന് സന്നദ്ധത അറിയിച്ചത്.
എന്നാൽ, ഏതൊക്കെ വർഷം ആര് ആതിഥ്യം വഹിക്കുമെന്നത് സംബന്ധിച്ച് തീർപ്പുണ്ടായിരുന്നില്ല. ലോക കായികോത്സവത്തിന് നേരത്തെ രണ്ട് തവണ ആതിഥ്യമരുളിയ ഇരുനഗരങ്ങളും 2024ലെ ആതിഥ്യമാണ് ആവശ്യപ്പെട്ടത്. തുടർന്ന് ഇരുനഗരങ്ങളുടെയും അധികൃതരുമായി െഎ.ഒ.സി നടത്തിയ ചർച്ചകൾക്കൊടുവിൽ 2024 ഒളിമ്പിക്സ് വേദി പാരിസിന് വിട്ടുനൽകാൻ ലോസ് ആഞ്ജലസ് തയാറാവുകയായിരുന്നു. ഒത്തുതീർപ്പിന് തയാറായ ലോസ് ആഞ്ജലസിെൻറ തീരുമാനത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അനുമോദിച്ചു. 2028 വേദിക്ക് സഹായധനമായി 1.8 ബില്യൻ യു.എസ് ഡോളർ (11000 കോടി രൂപ) നൽകുമെന്ന് െഎ.ഒ.സി പ്രഖ്യാപിച്ചു. 2028 ഒളിമ്പിക്സ് നടത്തിപ്പിന് ഉയർന്ന തുക സഹായധനം ലഭിക്കുമെന്ന ഉറപ്പിേന്മലാണ് ലോസ് ആഞ്ജലസ് വിട്ടുവീഴ്ചക്ക് തയാറായതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.