പാലാ സ്റ്റേഡിയം നിർമാണത്തിൽ കോടികളുടെ അഴിമതി -പി.സി. ജോർജ്
text_fieldsകോട്ടയം: പാലായിലെ സ്റ്റേഡിയം നിർമാണത്തിൽ കോടികളുടെ അഴിമതിയുണ്ടെന്ന് പി.സി. ജോർജ് എം.എൽ.എ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കേന്ദ്രസർക്കാറിനും വിശദമായ പരാതി നൽകും. കായികമേള കഴിഞ്ഞതിനുശേഷം കാര്യങ്ങൾ തുറന്നുപറയാമെന്ന് കരുതിയാണ് ഇക്കാര്യം മിണ്ടാതിരുന്നതെന്ന് അേദ്ദഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.ദേശീയ ഗെയിംസ് അതോറിറ്റിയുടെ പണം ഉപയോഗിച്ച് നിർമിച്ച കാപ്പൻ മെമ്മോറിയൽ സ്റ്റേഡിയം ഗ്രീൻഫീൽഡ് സ്റ്റേഡിയമാക്കി മാറ്റാൻ കെ.എം. മാണിക്ക് അവകാശമില്ല.
സ്കൂൾ കായികമേളയുടെ സംഘാടക സമിതി നാണംകെട്ട കളിയാണ് കളിച്ചത്. മാണിയുടെയും മകെൻറയും സ്വന്തം കാര്യമായി മേള നടത്താൻ നീക്കമുണ്ടായി. ഇതിെൻറ ഭാഗമായി ആദ്യം തയാറാക്കിയ നോട്ടീസിൽ സോളാർ കേസിൽ ആരോപണവിധേയനായ ജോസ് കെ. മാണിയായിരുന്നു സ്വാഗതപ്രസംഗകൻ. ഉദ്ഘാടനസമ്മേളനത്തിൽ ജോസ് കെ. മാണി സ്വാഗതം പറഞ്ഞാൽ പാലായിലൂടെ സരിതമാർ ഒാടുമെന്ന് മാണിയോട് പറഞ്ഞപ്പോൾ അസഭ്യവർഷമാണ് ചൊരിഞ്ഞത്.
ഒടുവിൽ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് പരിപാടിയിൽ മാറ്റം വരുത്തിയത്. സ്പോർട്സ് ആരുടെയും കുടുംബസ്വത്തല്ല.കായികമേളയിൽനിന്ന് കേരള കോൺഗ്രസ് എം.എൽ.എമാരെയും മറ്റ് ജനപ്രതിനിധികളെയും തഴഞ്ഞതിലും അതൃപ്തിയുണ്ട്. നടൻ ദീലിപിന് സുരക്ഷയൊരുക്കാൻ സ്വകാര്യ ഏജൻസി വന്നുവെന്ന് പറയുന്നത് കളവാണെന്നും പറയുന്ന കാര്യത്തിൽ ഉറച്ചുനിൽക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.