പി.ടി. ഉഷക്ക് എൻജിനീയറിങ് കോളജ് വളപ്പിൽ വീട്: ഭരണപക്ഷത്തും എതിർപ്പ്
text_fieldsകോഴിക്കോട്: ഒളിമ്പ്യൻ പി.ടി. ഉഷക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിെൻറ ഭൂമി ദാനം ചെയ്യാനുള്ള പുതിയ നീക്കത്തിൽ സി.പി.എം ജില്ല കമ്മിറ്റിക്ക് എതിർപ്പ്. നഗരത്തിലെ റവന്യൂ ലാൻഡ്ബാങ്കിൽനിന്ന് ഭൂമി കണ്ടെത്തി ഉഷക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്നാണ് പാർട്ടിയുടെ അഭിപ്രായം. ഇക്കാര്യം സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തി.
സാേങ്കതിക വിദ്യാഭ്യാസ വകുപ്പിെൻറ കൈവശമുള്ള കണ്ണായസ്ഥലത്ത് വീടുവെക്കാനായി ഭൂമി നൽകാനുള്ള നീക്കം വിവാദമായിരുന്നു. 2013ൽ ഉഷ നൽകിയ അപേക്ഷയെത്തുടർന്ന് യു.ഡി.എഫ് സർക്കാർ ഭൂമി പതിച്ചു നൽകാനൊരുങ്ങിയെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു. എൽ.ഡി.എഫ് സർക്കാറിനോടും നിരന്തരമായി ഉഷ ഭൂമി ആവശ്യപ്പെട്ടിരുന്നെന്നാണ് സൂചന.
സാേങ്കതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് സർക്കാർ സെക്രട്ടറി കഴിഞ്ഞമാസം രണ്ടിന് നൽകിയ കത്ത് പുറത്തുവന്നതോടെയാണ് ഭൂമിദാനം വീണ്ടും ചർച്ചയായത്. പോളിടെക്നിക്കും എൻജിനീയറിങ് കോളജുമുള്ള ഭൂമിയിലെ െകട്ടിടങ്ങളുടെയും ഉഷക്ക് നൽകാനുദ്ദേശിക്കുന്ന സ്ഥലത്തിെൻറയും രൂപരേഖ സമർപ്പിക്കാനായിരുന്നു നിർദേശം. പോളിടെക്നിക്കിന് എത്ര ഭൂമി ആവശ്യമാണെന്നും കത്തിൽ ചോദിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഡിസംബറിൽ സാേങ്കതിക വിദ്യാഭാസ വകുപ്പ് സർക്കാറിന് വിശദീകരണ കത്ത് നൽകിയിരുന്നു.
കെട്ടടങ്ങിയ വിഷയം കഴിഞ്ഞദിവസം കോഴിക്കോട് കോർപറേഷൻ കൗൺസിലിൽ ചർച്ചയായി. സി.പി.എം കൗൺസിലറായ ടി.സി. ബിജുരാജാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. പാർട്ടി നേതൃത്വത്തിെൻറ സമ്മതത്തോടെയാണ് കൗൺസിലിൽ ഭരണപക്ഷം തന്നെ വിഷയം കൊണ്ടുവന്നത്. വിദ്യാർഥികൾക്ക് ഉപകാരപ്പെടേണ്ട സ്ഥലം ഉഷക്ക് നൽകുന്നതെന്തിനാണെന്നാണ് എതിർപ്പുയർത്തുന്നവർ ചോദിക്കുന്നത്.
വെസ്റ്റ്ഹിൽ ചുങ്കത്ത് ഉഷയുടെയും സഹോദരിയുടെയും പേരിൽ അര ഏക്കർ ഭൂമിയുണ്ട്. കിനാലൂരിലെ ഉഷ സ്കൂളിന് സാമ്പത്തികസഹായവും മറ്റും സർക്കാർ കൃത്യമായി നൽകുന്നുമുണ്ട്. 1991ൽ മാവൂർ റോഡിൽ ഉഷ സ്ഥലം വാങ്ങിയതായും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടയിൽ എൻജിനീയറിങ് കോളജ് അധികൃതർ പോലും അറിയാതെ കരുനീക്കം നടത്തിയതിലും അമർഷം പുകയുന്നുണ്ട്. എസ്.എഫ്.െഎ രംഗത്തിറങ്ങിയതും ഭൂമിദാനത്തിന് തിരിച്ചടിയാകും.
കച്ചേരി വില്ലേജിൽപ്പെട്ട 1.43 ഏക്കർ ഭൂമിയിൽ പോളിടെക്നിക് കോളജ്, എൻജിനീയറിങ് കോളജ്, ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളാണുള്ളത്. 2013ൽ ഉഷ നൽകിയ അപേക്ഷയിൽ കോഴിക്കോട് തഹസിൽദാർ നഗരപരിധിയിൽ റവന്യൂഭൂമിയില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഉഷ തന്നെ വെസ്റ്റ്ഹില്ലിലെ ഭുമിയെക്കുറിച്ച് അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.