ന്യായീകരിച്ചും വാദിച്ചും ഉഷ
text_fieldsകോഴിക്കോട്: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളിതാരം പി.യു. ചിത്രയെ ഒഴിവാക്കിയതിന് പിന്നിൽ താനാണെന്ന രീതിയിലുള്ള വാർത്തകൾ ശരിയല്ലെന്ന് ഒളിമ്പ്യൻ പി.ടി. ഉഷ. ചിത്രക്കുവേണ്ടി സെലക്ഷൻ കമ്മിറ്റിയിൽ വാദിച്ചിരുന്നതായി ഉഷ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അത്ലറ്റിക് ഫെഡറേഷെൻറ സെലക്ഷൻ കമ്മിറ്റിയിൽ ഇല്ലായിരുന്നു. ഒബ്സർവർ എന്ന നിലയിൽ സെലക്ഷൻ കമ്മിറ്റി യോഗത്തിെൻറ ഒരു െസെഡിൽ ഇരുന്നിട്ടുണ്ട്. ചിത്ര വളർന്നുവരുന്ന കുട്ടിയാണെന്ന കാര്യം താനും ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണൻ നായരും പറഞ്ഞിരുന്നു.
എന്നാൽ, എല്ലാ കാര്യവും കമ്മിറ്റി തള്ളുകയായിരുന്നു. എെൻറ വാദം കമ്മിറ്റിയിൽ പറഞ്ഞു. പലരും ഇതിനെ എതിർത്തു. സുധ സിങ്ങിനെ കൊണ്ടുപോകണെമന്ന് കോച്ചിനുപോലും താൽപര്യമില്ലെന്ന് പറഞ്ഞതോടെ അവൾക്കുവേണ്ടി വാദിക്കാനായില്ലെന്നും ഉഷ പറഞ്ഞു. യോഗ്യതാമാർക്കിനേക്കാളും ഏറെ പിന്നിലാണ് ചിത്ര ഭുവനേശ്വറിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഫിനിഷ് ചെയ്തത്. ചിത്രക്ക് സ്ഥിരതയില്ല. ഗുണ്ടൂരിൽ രണ്ടാമതായിരുന്നു. ഇതും ചിത്രക്ക് എതിരായി. അതല്ല ശരി എന്ന് വാദിക്കാൻ പറ്റുമോ എന്നും ഉഷ ചോദിച്ചു. ഞാനാണോ തെറ്റുകാരി? ഒഴിവാക്കിയ മറ്റു താരങ്ങളുടെ നാട്ടിൽ എന്തെങ്കിലും വിവാദമുണ്ടോ? 200 മുകളിൽ റാങ്കിങ്ങിലായതിനാലാകും ഒഴിവാക്കിയത്. മാധ്യമങ്ങൾ ചിത്രയുടെ ഭാവി തകർക്കരുതെന്നും കോടതിയിലെ ജഡ്ജിമാരല്ല മീറ്റുകളിലെ പ്രാതിനിധ്യം തീരുമാനിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. കുറെ ഒഫീഷ്യൽസിനെ െകാണ്ടുപോകാനാണ് ചിത്രയെ തഴഞ്ഞതെന്ന വാദവും ഉഷ തള്ളി.
വിവാദങ്ങൾ അല്ല, വിജയങ്ങളാണ് ആഘോഷിക്കേണ്ടത്. ചിത്ര താനും ഇഷ്ടപ്പെടുന്ന കുട്ടിയാണ്. ടീമിൽ സ്ഥാനം കിട്ടാത്ത അജയ്കുമാർ സരോജിനെയും സുധ സിങ്ങിനെയും ഏറെ ഇഷ്ടമാണ്. വൻകരകളിൽ ജയിച്ചവരെ ലോക ചാമ്പ്യൻഷിപ്പിന് പറഞ്ഞയക്കാം. ഫെഡറേഷെൻറ അനുമതിയോടെയാകണം ഇത്. യോഗ്യതാമാർക്കിന് തൊട്ടടുത്തെത്തുന്നവരെ കൊണ്ടുപോകാം എന്നായിരുന്നു യോഗത്തിെൻറ തീരുമാനം.
ഭുവനേശ്വറിൽ നടന്ന ഏഷ്യൻ മീറ്റിൽ താരങ്ങളുടെ മൊത്തം പ്രകടനം മോശമായിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ എല്ലാവരെയും പെങ്കടുപ്പിക്കണമെന്ന് താൻ എ.എഫ്.െഎയോട് (അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യ) ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയോ കായികമന്ത്രിയോ തീരുമാനിക്കുന്നതല്ല. എൻട്രിയുടെ സമയപരിധി കഴിഞ്ഞു. എല്ലാവരെയും കയറ്റി അയക്കണെമന്നില്ലെന്നും ഉഷ അഭിപ്രായപ്പെട്ടു.
മാധ്യമങ്ങൾ വാർത്ത െകാടുക്കുന്നപോലെ ചിത്രയൊന്നും കഷ്ടപ്പെടേണ്ട കാര്യമില്ലെന്ന് ഉഷ പറഞ്ഞു. ദേശീയ ക്യാമ്പിൽ എല്ലാ സൗകര്യവുമുണ്ട്. മികച്ച കോച്ചുമാരുണ്ട്. വർഷത്തിൽ 10,000 രൂപയുടെ കിറ്റ് കൊടുക്കുന്നുണ്ട്. ജി. ലക്ഷ്മണൻ റാങ്കിൽ പിന്നിലാണെങ്കിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയതിനാൽ ടീമിലെടുക്കുകയായിരുന്നേു. കേരളത്തിലെ കായികമന്ത്രി വരെ തന്നെ തള്ളിപ്പറയുകയാണ്. ചിത്രയെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും തന്നെ ക്രൂശിക്കുന്ന മാധ്യമങ്ങളെ ദൈവം ശിക്ഷിക്കുമെന്നും ഉഷ കൂട്ടിച്ചേർത്തു.മത്സര പരിചയം നേടാൻ ലോകമീറ്റിൽ പെങ്കടുക്കണമെന്നില്ല. ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും വരുന്നുണ്ട്. അതാണ് പ്രധാനമെന്നും ഉഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.