ചിത്രയെ ഉൾപ്പെടുത്താൻ കഴിയാതിരുന്നത് എന്തുകൊണ്ട്; കോടതിയലക്ഷ്യ ഹരജിയിൽ ഹൈകോടതി
text_fieldsെകാച്ചി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ പി.യു. ചിത്രയെ ഉൾപ്പെടുത്താൻ കഴിയാതെ പോയതിന് കാരണം വ്യക്തമാക്കണമെന്ന് ഹൈകോടതി. കട്ട് ഒാഫ് ഡേറ്റ് കഴിഞ്ഞിട്ടും 10,000 മീറ്റർ സ്റ്റീപ്പിൾ ചേസ് മത്സരത്തിനായി സുധാ സിങ്ങിെൻറ പേര് ഉൾപ്പെടുത്താൻ കഴിഞ്ഞതെങ്ങിനെയെന്നും അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യ വ്യക്തമാക്കണമെന്ന് സിംഗിൾബെഞ്ച് ഉത്തരവിട്ടു. ലോക അത്ലറ്റിക് മീറ്റുമായി ബന്ധപ്പെട്ട മാർഗനിർദേശ പ്രകാരം ജൂലൈ 24ന് ശേഷം കായിക താരങ്ങളെ മത്സരങ്ങൾക്കുള്ള പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്ന ഫെഡറേഷെൻറ വിശദീകരണത്തിെൻറ പശ്ചാത്തലത്തിലാണ് േകാടതി ഇക്കാര്യം ആരാഞ്ഞത്. കോടതി ഉത്തരവുണ്ടായിട്ടും ലോക മീറ്റിൽ പെങ്കടുപ്പിക്കാൻ ഇന്ത്യൻ ഫെഡറേഷൻ ശ്രമം നടത്തിയില്ലെന്നാരോപിച്ച് ചിത്ര നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാറിെൻറ നിയന്ത്രണം വേണമെന്ന് കോടതി വാക്കാൽ വ്യക്തമാക്കി. അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള താരങ്ങളെ തെരഞ്ഞെടുക്കുേമ്പാഴെങ്കിലും സുതാര്യത ഉറപ്പാക്കാൻ ഇൗ നിയന്ത്രണം അനിവാര്യമാണ്. ചിത്രയെ ഒഴിവാക്കാൻ ബോധപൂർവം ഫെഡറേഷൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച തന്നെ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം, ചിത്രയെ മത്സരത്തിൽ പെങ്കടുപ്പിക്കാൻ നടപടിയുണ്ടാകണമെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ അത്ലറ്റിക് ഫെഡറേഷൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്.
ഉത്തരവ് നടപ്പാക്കാൻ ശരിയായ രീതിയിലുള്ള ഇടപെടലുണ്ടായില്ലെന്ന് കോടതിയലക്ഷ്യ ഹരജിയിൽ ചിത്ര കുറ്റപ്പെടുത്തി. ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അവരുടെ പേര് എത്രയും വേഗം ഉൾപ്പെടുത്തണമെന്നുമായിരുന്നു കോടതി ഉത്തരവ്. ഇത് നടപ്പാക്കുന്നതിൽ ഫെഡറേഷൻ ബോധപൂർവമായ ഉപേക്ഷ വരുത്തി. സമയപരിധിക്ക് ശേഷവും കായിക താരങ്ങളെ ഉൾപ്പെടുത്താനുള്ള വിവേചനാധികാരം ഇൻറർനാഷനൽ അസോസിയേഷൻ ഒാഫ് അത്ലറ്റിക് ഫെഡറേഷനുണ്ടെന്നും ചിത്രയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.